Malayalam
ഷക്കീലയുടെ ചിത്രം സെന്‍സര്‍ ചെയ്യാൻ തയ്യാറാകുന്നില്ല;കൈക്കൂലി ആവശ്യപ്പെടുന്നു!
ഷക്കീലയുടെ ചിത്രം സെന്‍സര്‍ ചെയ്യാൻ തയ്യാറാകുന്നില്ല;കൈക്കൂലി ആവശ്യപ്പെടുന്നു!
സെന്‍സര്‍ ബോര്‍ഡിനെതിരെ ആരോപണവുമായി നടി ഷക്കീല.താൻ ഏറ്റവും പുതിയതായി നിർമ്മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം രണ്ട് തവണ സെന്‍സര്‍ ബോര്‍ഡ് നിരസിച്ചതായും സെൻസർ ചെയ്യണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടതായും ആരോപിച്ച് ഷക്കീല രംഗത്തെത്തിയിരിക്കുകയാണ്.
”കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാനല്ല അഡല്‍റ്റ് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സെന്‍സര്‍ ചെയ്യാനായി ഇപ്പോള്‍ കൈക്കൂലി വേണമെന്നാണ് ആവശ്യം. ചിത്രം രണ്ട് തവണ നിരസിച്ചു. ഞാന്‍ നിശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്” എന്ന് ഷക്കീല തുറന്നുപറഞ്ഞു.
”പലരോടും കടം വാങ്ങിയാണ് ഈ ചിത്രം എടുത്തത്. ഈ വിഭാഗത്തില്‍പ്പെടുന്ന പല ചിത്രങ്ങളും മുമ്പ് സെന്‍സര്‍ ചെയ്തിട്ടുണ്ട്. പിന്നെ ഈ ചിത്രത്തിനോട് മാത്രം എന്താണ് പ്രശ്നം? എന്റെ പേര് ഇതില്‍ വന്നതു കൊണ്ടാണോ?” എന്നും ഷക്കീല ചോദ്യം ചെയ്തു. ലേഡീസ് നോട്ട് അലൗഡിന്റെ ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
shakeela about her film
