Connect with us

ശ്രീദേവിക്കൊപ്പം മോഹൻലാലിന്റെ നടക്കാതെ പോയ ആ ആഗ്രഹം വെളിപ്പെടുത്തിനടി മേനക!

Malayalam

ശ്രീദേവിക്കൊപ്പം മോഹൻലാലിന്റെ നടക്കാതെ പോയ ആ ആഗ്രഹം വെളിപ്പെടുത്തിനടി മേനക!

ശ്രീദേവിക്കൊപ്പം മോഹൻലാലിന്റെ നടക്കാതെ പോയ ആ ആഗ്രഹം വെളിപ്പെടുത്തിനടി മേനക!

വർഷങ്ങളായി മലയാള സിനിമ തോളിലേറ്റി നടക്കുന്ന നടനാണ് മോഹൻലാൽ.വില്ലനായും നായകനായുമൊക്കെ ഒട്ടുമിക്ക ഭാഷകളും അഭിനയിച്ച വ്യക്തി.ഇപ്പോളിതാ താൻ വളരെ കാലമായി മനസ്സിൽ കൊണ്ടുനടന്ന സഭലമാകാത്ത ഒരാഗ്രഹത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് മോഹൻലാൽ.നടി ശ്രീദേവിക്കൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നായിരുന്നു മോഹൻലാലിൻറെ വളരെ കാലത്തെ ആഗ്രഹം.
ഈ രഹസ്യം പുറത്തുവിട്ടതോ ലാലിന്റെ മുന്‍ നായിക മേനക.മോഹൻലാൽ തന്നെയാണ് വർഷങ്ങൾക്ക് മുൻപ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മേനക പറയുന്നു.

ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടുകാരും ഉൾപ്പെട്ട മെഗാ ഷോയിലാണ് മേനക ആഗ്രഹരഹസ്യം പുറത്തുവിട്ടത്. മോഹന്‍ലാലിനെ ഒപ്പം നിര്‍ത്തി മേനക ഇതു പറയുമ്പോള്‍ ശരിയെന്നു സമ്മതിച്ച് ലാല്‍ ചിരിച്ചു. അതിനി സാധിക്കുകയുമില്ലല്ലോ എന്ന മേനകയും ചോദിച്ചു.ഒരുപക്ഷേ മോഹൻലാൽ മാത്രമല്ല മലയാളി പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ച ഒരു ചിത്രമായിരിക്കും മോഹൻലാലും ശ്രീദേവിയും ഒന്നിച്ചൊരു ചിത്രം.മാത്രമല്ല ഇവരെ വച്ചൊരു ചിത്രം ഫാസില്‍ വർഷങ്ങളിക്ക് മുൻപ് ആഗ്രഹിച്ചിരുന്നതുമാണ്. ചിത്രത്തിന് ‘ഹര്‍ഷന്‍ ദുലരി’ എന്ന് പേരുമിട്ടിരുന്നു.കഥ കേട്ടപലരും നല്ല അഭിപ്രായവും അറിയിച്ചിരുന്നു.എന്നാൽ നിർഭാഗ്യവശാൽ അതിന് സാധിച്ചില്ല.മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങള്‍ പലതും നമ്മുക്ക് സമ്മാനിച്ച സംവിധായകനായ ഫാസിലിനെ ഒരുപാട് മോഹിപ്പിച്ച് നടക്കാതെ പോയ ഒരു സ്വപ്നമാണ് ഈ ചിത്രം.

തൊണ്ണൂറുകളിലായിരുന്നു ആ സ്വപ്നത്തിനൊപ്പം ഫാസില്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. ഗസല്‍ ഗായകനായ ഹര്‍ഷനും ദുലരിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ കഥ. ഒരുപാട് ശ്രമിച്ചെങ്കിലും ചലഞ്ചില്‍ തോറ്റു പിന്മാറി പോയൊരു പടമാണ് ‘ഹര്‍ഷന്‍ ദുലരി’ എന്ന് ഫാസില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കഥയുടെ അവസാനം എത്തിയപ്പോള്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്നും അത് ജനങ്ങളിലേക്കെത്തിക്കാന്‍ തനിക്ക് ആവില്ലെന്നും ഫാസിലിന് തോന്നി. ‘ഹര്‍ഷന്‍ ദുലാരിയുടെ ക്ലൈമാക്‌സ് ഒരാള്‍ക്ക് ആത്മ സാക്ഷാത്ക്കാരം കിട്ടുന്നതാണ്. പക്ഷെ ആത്മ സാക്ഷാത്കാരം കിട്ടിയ ഒരാള്‍ക്ക് മാത്രമേ അവര്‍ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ കഴിയു. അത് ജനങ്ങള്‍ക്ക് മനസ്സിലാവണം എന്നില്ല.’ എന്നാണ് ഫാസില്‍ പറഞ്ഞത്.

ജിതേന്ദ്രക്കൊപ്പം അഭിനയിച്ച ഹിമ്മത് വാല എന്ന തന്‍റെ ആദ്യ ബോളിവുഡ് ചിത്രം ബ്ലോക്ക്ബസ്റ്ററായതോടെ ബോളിവുഡിലെ താരറാണി പദവിയിലേക്കായിരുന്നു ശ്രീദേവിയുടെ വളര്‍ച്ച. വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തതോടെ സിനിമ ലോകത്ത് നിന്നും ഒരു ഇടവേളയെടുത്തു.‌‌ പിന്നീട് 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ആരും കൊതിക്കുന്ന തിരിച്ച് വരവ് നടത്തി. ‌ബോളിവുഡ് താരം മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാ‌രത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു. ശ്രീദേവിയുടെ ഓര്‍മ്മകളില്‍ സിനിമ ലോകം ഇന്നും വിഹരിക്കുന്നു.

menaka about mohanlal

More in Malayalam

Trending

Recent

To Top