Actor
ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല, അധികം പ്രോത്സാഹിപ്പിക്കാറില്ല, എന്നാൽ മമ്മൂക്ക അങ്ങനെയല്ല; ഷാജു ശ്രീധർ
ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല, അധികം പ്രോത്സാഹിപ്പിക്കാറില്ല, എന്നാൽ മമ്മൂക്ക അങ്ങനെയല്ല; ഷാജു ശ്രീധർ
മിനിസ്ക്രീൻ- ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഷാജു ശ്രീധർ. മിമിക്രിയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പല വേദികളിലും മോഹൻലാലിനെ അനുകരിച്ച് അദ്ദേഹം കയ്യടികൾ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഷാജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹം അധികം പ്രോത്സാഹിപ്പിക്കാറില്ല. അത് അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല. പറയുമ്പോൾ അദ്ദേഹം ചമ്മി ചിരിച്ച് ചുമ്മാ ഇരിക്കുകയേയുള്ളൂ. ദുബായിൽ ശിക്കാർ എന്ന സിനിമയുടെ പരിപാടി നടന്നപ്പോൾ ഞാനും സുരാജും കൂടി അദ്ദേഹത്തെ അനുകരിച്ച് കാണിച്ചിരുന്നു. അദ്ദേഹം നന്നായി മോനെ എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞില്ല.
എന്നാൽ മമ്മൂക്കയ്ക്ക് മിമിക്രിയുമായി ബന്ധമുള്ളവരെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അത്തരം കലാകാരന്മാരെ കൂടുതൽ അടുത്ത് നിർത്തുകയും അവരെക്കൊണ്ട് പെർഫോം ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യും. ലാലേട്ടൻ പക്ഷെ അങ്ങനെ ചെയ്യില്ല എന്നാണ് ഷാജു ശ്രീധർ അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം, അമൽ കെ ജോബി സംവിധാനം ചെയ്ത ഗുമസ്തൻ എന്ന ചിത്രമാണ് ഷാജുവിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഗുമസ്തനിലെ ഷാജുവിൻറെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്.
അദ്ദേഹത്തെ കൂടാതെ ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, നീമാമാത്യു, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.