Connect with us

വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു ഞങ്ങൾ വൈകാതെ പിരിയുമെന്ന്; പക്ഷെ സംഭവിച്ചത് ; ഷാജു ശ്രീധറും ചാന്ദ്നിയും പറയുന്നു !

Movies

വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു ഞങ്ങൾ വൈകാതെ പിരിയുമെന്ന്; പക്ഷെ സംഭവിച്ചത് ; ഷാജു ശ്രീധറും ചാന്ദ്നിയും പറയുന്നു !

വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു ഞങ്ങൾ വൈകാതെ പിരിയുമെന്ന്; പക്ഷെ സംഭവിച്ചത് ; ഷാജു ശ്രീധറും ചാന്ദ്നിയും പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാജു ശ്രീധറും ചാന്ദ്‌നിയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുടെയും അടുപ്പം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരെ പോലുമറിയിക്കാതെ ഒളിച്ചോടി വിവാഹിതര്‍ ആവുകയായിരുന്നു ഷാജുവും ചാന്ദ്‌നിയും. അച്ഛനും അമ്മയും വർഷങ്ങൾക്ക് മുമ്പെ താരങ്ങൾ ആയിരുന്നുവെങ്കിൽ മക്കളും ഇപ്പോൾ പ്രേക്ഷകരുടെ പ്രിയങ്കരരാണ്.

ഷാജുവിന്റെ ഒപ്പം മൂത്ത മകൾ നന്ദനയും ഇളയ ആൾ നീലാഞ്ജനയും റീൽസ് വീഡിയോകളുമായി സജീവമായിരുന്നു. ഷാജു ശ്രീധർ സിനിമകളും മിനി സ്ക്രീൻ സ്റ്റേജ് ഷോ പരിപാടികളുമായി സജീവമാണെങ്കിലും ഭാര്യയും നടിയുമായ ചാന്ദ്നി വിവാഹശേഷം അഭിനയം നിർത്തി നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.അനിയത്തിപ്രാവ് അടക്കം നിരവധി സിനിമകളിൽ ഭാ​ഗമായിട്ടുള്ള ചാന്ദ്നിയുടേയും ഷാജുവിന്റേയും പ്രണയ വിവാ​ഹമാ‌യിരുന്നു. വീട്ടിൽ നിന്നും സമ്മതം കിട്ടാതിരുന്നതിനാൽ ഇരുവരും ഒളിച്ചോടുകയായിരുന്നു. ഇപ്പോഴിത തങ്ങളുടെ പ്രണയകഥയും ഇരുപത് വർഷം പിന്നിട്ട ​ദാമ്പത്യ ജീവിതത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാജുവും ചാന്ദ്നിയും.

‘ലാലേട്ടന്റെ ശബ്ദവും ഛായയും എന്നെ കുറച്ച് നാൾ പിടിച്ച് നിർത്തിയിരുന്നു. പക്ഷെ അത് തന്നെയായിരുന്നു ഇൻഡസ്ട്രിയിൽ എന്റെ പോസിറ്റീവും നെ​ഗറ്റീവും. സ്റ്റേജ് പ്രോ​ഗ്രാം ചെയ്യുമ്പോൾ ലാലേട്ടന്റെ ഛായയും ശബ്ദവും നല്ലതാണ്.’പക്ഷെ അത് സിനിമയിലേക്ക് ഒരു ആർട്ടിസ്റ്റ് എന്ന രീതിയിലേക്ക് വരുമ്പോൾ എന്നെ പലരും ഇതിന്റെ പേരിൽ മാറ്റി നിർത്തിയിട്ടുണ്ട്. ഞങ്ങൾ ഒന്നിക്കേണ്ട സമയമായപ്പോൾ ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. മായാജാലം, കോരപ്പൻ ദി ​ഗ്രേറ്റ് എന്നിവയാണ് അവയിൽ ചില പ്രധാന സിനിമകൾ. ഞങ്ങൾ അങ്ങനെ പ്രണയം പറഞ്ഞ് പ്രണയത്തിലായവരല്ല.’

‘ലൊക്കേഷനിൽ പരിചയപ്പെട്ടിട്ട് പിന്നീട് പതിയെ പ്രണയത്തിലേക്ക് പോയവരാണ്. ഫോൺവിളി ചാന്ദ്നിയുടെ വീട്ടിൽ പിടിച്ചപ്പോഴാണ് ഒളിച്ചോടിയത്. ചാന്ദ്നിയുടെ വീട്ടിൽ ആർക്കും ഞാനുമായുള്ള വിവാ​ഹത്തിനോട് യോജിപ്പില്ലായിരുന്നു.”ഒളിച്ചോടി പോയി പിറ്റേദിവസം പക്ഷെ വീട്ടുകാരുമായി ഞങ്ങൾ കോംപ്രമൈസായി. ഞങ്ങൾ ജീവിതം പഠിച്ച് തുടങ്ങിയത് ഒളിച്ചോട്ടത്തിന് ശേഷമാണ്. ഞങ്ങൾ വിവാഹിതരായ കുറച്ച് നാളുകളിൽ നല്ല വഴക്കായിരുന്നു. പ്രണയിക്കുന്ന സമയത്തുള്ള ഞങ്ങളായിരുന്നില്ല. വിവാഹത്തിന് ശേഷം. അഡ്ജസ്റ്റായി വരുന്നതിന്റെ ഭാ​ഗമായിരുന്നു വഴക്ക്.’

‘ലൊക്കേഷനിൽ ഒരുമിച്ച് ഇരുന്ന് ചീട്ടുകളിച്ചിരുന്ന സമയത്താണ് എനിക്ക് ചാന്ദിനിയോട് പ്രണയം തോന്നിയത്. മറ്റുള്ളവർ ചീട്ടുകളിക്കുമ്പോൾ‌ ‍ഞാൻ ചാന്ദ്നിയുടെ മുഖത്തേക്ക് നോക്കിയിരിക്കും. ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് കത്ത് അയക്കുമായിരുന്നു.’ഇന്റസ്ട്രിയിൽ എല്ലാവർക്കും ഞങ്ങളുടെ പ്രണയം അറിയാമായിരുന്നു. മക്കൾ അവർക്ക് ഫേമസ് ആകാൻ വേണ്ടിയാണ് ടിക്ക് ടോക്കിൽ എന്നേയും ഉൾപ്പെടുത്തിയത്. അത് ഞാൻ പിന്നീടാണ് മനസിലാക്കിയത്. പുറത്തൊക്കെ പോകുമ്പോൾ ആളുകൾ എന്നോട് പറയുന്നത് ടിക്ക് ടോക്ക് നന്നായിരുന്നുവെന്നാണ്.’

‘ഞാൻ പത്തിരുന്നൂറ് സിനിമ ചെയ്തിട്ടും ആരും എന്നോട് നന്നായിരുന്നുവെന്ന് പറഞ്ഞിട്ടില്ല. അന്ന് ഞാൻ അത്ഭുതപ്പെട്ടു. ടെൻഷൻ വരുമ്പോൾ ഡ്രൈവിന് പോകാറുണ്ട് ഞങ്ങൾ. ചാന്ദ്നി നൃത്തം പഠിപ്പിക്കുന്ന തിരക്കിലാണ്. വീട്ടിൽ പോലും ചാന്ദ്നിയെ കിട്ടാറില്ല. ഓൺലൈനായും ചാന്ദ്നി നൃത്തം പഠിപ്പിക്കുന്നുണ്ട്. ഒരുമിച്ച് പരസ്യം ചെയ്യാൻ ഞങ്ങൾക്ക് അവസരം വന്നിട്ടുണ്ട്’ ഷാജു പറഞ്ഞു.

‘ശബ്​ദം കണ്ടിട്ടല്ല ഷാജുവേട്ടനുമായി പ്രണയത്തിലായത്. അദ്ദേഹം മിമിക്രി ആർട്ടിസ്റ്റും നടനുമാണെന്ന് അറിയാമായിരുന്നു. എനിക്ക് ഞാൻ ചെയ്ത എല്ലാ പടങ്ങളും ഇഷ്ടമാണ്. പക്ഷെ ആളുകൾ കണ്ടാൽ ആദ്യം പറയുക അനിയത്തിപ്രാവ് സിനിമയെ കുറിച്ചാണ്. എന്റെ കരിയറിലെ നാലാമത്തെ സിനിമയായിരുന്നു അനിയത്തിപ്രാവ്.’

‘ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു ഞങ്ങൾ വൈകാതെ പിരിയുമെന്ന്. കാരണം ഞങ്ങളുടെ രണ്ടുപേരുടേയും ലൈഫ് സ്റ്റൈലിൽ വ്യത്യസ്തമായിരുന്നു. പക്ഷെ ഞങ്ങൾ പരസ്പരം പതിയെ മനസിലാക്കി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. വീട്ടിൽ പ്രണയം പിടിച്ചശേഷം ‍ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു’ ചാന്ദ്നി വിശദീകരിച്ചു.

More in Movies

Trending