Actor
ജന്മദിനാശംസകൾ ജനറൽ!, എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
ജന്മദിനാശംസകൾ ജനറൽ!, എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല.
ഇപ്പോൾ താരത്തിന്റെ പിറന്നാളിന് നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. ഈ വേളയിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. പൃഥ്വിരാജിന്റെ പിറന്നാൾ പ്രമാണിച്ച് എമ്പുരാനിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്.
‘എമ്പുരാനി’ൽ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. “ജന്മദിനാശംസകൾ ജനറൽ! ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട… പിശാച് വളർത്തിയ സയീദ് മസൂദ്, എമ്പറേഴ്‌സ് ജനറൽ” എന്നാണ് മോഹൻലാൽ ആശംസയായി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
പോസ്റ്ററിൽ റൈഫിളുമായി നിൽക്കുന്ന പൃഥ്വിരാജിനെ കാണാം.2025 മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും സംയുക്‌തമായാണ് എൽ2 എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
അതേസമയം, ആളുകൾ പ്രതീക്ഷിക്കുന്നതുപോലെ ലൂസിഫറിന്റെ ഒരു തുടർച്ചയല്ല ഞാൻ സംവിധാനം ചെയ്യുന്നത്. മോഹൻലാൽ മുണ്ടും മടക്കിക്കുത്തി ഒരു അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ അടിച്ചിടുന്നതൊന്നും ഈ സിനിമയിൽ ഉണ്ടാകില്ല. അങ്ങനെയൊരു സിനിമയല്ല ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന എമ്പുരാൻ. ഒരു ബോളിവുഡ് സ്റ്റൈൽ പാട്ട് എൻഡ് ക്രെഡിറ്റിൽ ഉണ്ടാകും. ഇത്രയൊക്കയേ ഇപ്പോൾ എനിക്ക് പറയാനാകൂ എന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.