Connect with us

എന്റെ വല്യമ്മയുടെ മകളുടെ മകളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്, ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല; ക്ഷമ ചോദിച്ച് ബൈജു സന്തോഷ്

Actor

എന്റെ വല്യമ്മയുടെ മകളുടെ മകളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്, ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല; ക്ഷമ ചോദിച്ച് ബൈജു സന്തോഷ്

എന്റെ വല്യമ്മയുടെ മകളുടെ മകളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്, ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല; ക്ഷമ ചോദിച്ച് ബൈജു സന്തോഷ്

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബൈജു സന്തോഷ് അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവം പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തിൽ ക്ഷമ ചോദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ബൈജു ക്ഷമ ചോദിച്ചത്.

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ:

ഞായറാഴ്ചത്തെ അപകടവുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പരക്കുകയുണ്ടായി. ഇതിന്റെ യഥാർത്ഥവശം എന്തെന്ന് അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാർ ഭാ​ഗത്തുനിന്ന് വെള്ളയമ്പലം ഭാ​ഗത്തേയ്ക്ക് വരികയായിരുന്നു.

ഒരു 65 കിലോമീറ്റർ സ്പീഡ് ഉണ്ടാകും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു പ്ലാൻ. പക്ഷേ വെള്ളയമ്പലത്തിൽ എത്തിയപ്പോൾ തന്നെ കാറിന്റെ ഫ്രണ്ട് ടയർ പഞ്ചറാകുകയും ഇതോടെ എന്റെ കൈയ്യിൽ നിന്നും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വണ്ടി തിരിക്കാൻ നോക്കിയിട്ട് തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്.

അപ്പോൾ തന്നെ ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി ആ ചെറുപ്പക്കാരനെ എഴുന്നേൽപ്പിച്ചിരുത്തി. ഹോസ്പിറ്റലിൽ പോകണമോന്ന് ചോദിച്ചെങ്കിലും വേണ്ട കുഴപ്പമില്ലെന്നാണ് പറഞ്ഞത്. പോരാത്തതിന് ഒടിവോ ചതവോ മുറിവോ ഒന്നും തന്നെ അയാൾക്കുണ്ടായിട്ടില്ല. ഇത് മാത്രമല്ല അയാൾക്ക് പരാതിയില്ലെന്ന് പോലീസ് സ്‌റ്റേഷനിൽ വച്ച് പറയുകയും ചെയ്തിരുന്നു. പൊലീസിൽ അയാൾ തന്നെ അറിയിച്ചിരുന്നു.

എന്നെ പൊലീസുകാർ ആരും സഹായിച്ചിട്ടുമില്ല. എന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് അവർ നിയമപരമായി കേസ് എടുത്തിട്ടുണ്ട്. ഞാൻ അടിച്ച് പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായി എന്നൊക്കെ ഡയലോഗുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വരും. ഇതൊക്കെ ആളുകൾ വായിക്കണമെങ്കിൽ പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ്.

പിന്നെ ഞാൻ ചൂടാകുന്നൊരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാവും. അതെന്താണെന്ന് വച്ചാൽ ആശുപത്രിയിൽ പോയി തിരികെ വന്നിട്ട് വണ്ടി പോലീസ് സ്റ്റേഷനിൽ ഇടണം. ടയർ പൊട്ടിയതിനാൽ ടയർ മാറ്റി ഇടണം. ആ സമയത്ത് അവിടെ നിൽക്കുമ്പോൾ ആരോ വീണ്ടും വീഡിയോ എടുക്കുന്നു. ഇരുട്ടായതുകൊണ്ട് എനിക്ക് അത്ര ക്ലിയർ ആയിട്ട് മനസ്സിലായില്ല. അപ്പോഴാണ് ഞാൻ ചൂടായത്.

അത് ഏതെങ്കിലും ചാനലാണെന്ന് ഒന്നും എനിക്ക് മനസ്സിലായില്ല. വഴിയിലൂടെ പോകുന്ന ആരോ ആണെന്ന് കരുതിയിട്ടാണ് ഞാൻ ചൂടായത്. ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളല്ല താനെന്നും ബൈജു പറയുന്നു.

അതുപോലെ എന്റെ കൂടെ ഒരു സ്ത്രീയുണ്ടെന്നും അതല്ല ഒരു പെൺകുട്ടി ആയിരുന്നൊന്നും തുടങ്ങി വേറെയും കഥകളുണ്ട്. അതും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. അത് വേറെ ആരുമല്ല എന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ്. എന്റെ മകളുടെ അതേ പ്രായം തന്നെയെ അവൾക്കും ഉള്ളൂ.

അതുകൂടാതെ യുകെ യിൽ നിന്നും വന്ന ഒരു സുഹൃത്ത് കൂടി എന്റെ ഒപ്പം ഉണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്നും ഒരു അഹങ്കാരം പോലുള്ള സംസാരം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ പൊതുസമൂഹത്തോട് മാപ്പ് പറയുന്നു. എന്നെ സ്‌നേഹിക്കുന്നവർ എന്നെ മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുന്നത്.

More in Actor

Trending

Uncategorized