15 മിനിറ്റില്‍ ഞങ്ങള്‍ ഇത് തീര്‍ക്കുമോ?’ എന്റെ ചിന്ത വെറുതെയായിരുന്നു; തുറന്ന് പറഞ്ഞു നടൻ
ഞങ്ങള്‍ ഇവിടെ ഈ മുറിയില്‍ രണ്ട് വലിയ സോഫകളില്‍ ഇരിക്കുകയാണ്. ആരും അടുത്തില്ല. 15 മിനിറ്റില്‍ ഞങ്ങള്‍ ഇത് തീര്‍ക്കുമോ?’ എന്നാല്‍ ഷാഹിദിന്റെ ചിന്ത വെറുതെയായിരുന്നു നീണ്ട ഏഴു മണിക്കൂറിന് ശേഷമാണ് ഇരുവരും സംസാരം അവസാനിപ്പിച്ചത്.
ആദ്യമായി ഭാര്യ മിരാ രജ്പുതിനെ കണ്ടത്തിനെപ്പറ്റിയും വിവാഹത്തെപ്പറ്റിയും മനസ് തുറന്ന് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ബോളിവുഡിലെ റൊമാന്റിക് ദമ്പതികളെന്നാണ് ഇരുവരും അറിയപ്പെടുന്നത്. വോഗ് ഇന്ത്യയുടെ വെഡ്ഡിങ് ബുക്കിന് വേണ്ടിയുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
ബോളിവുഡ് സിനിമയുടെ ആരാധികയല്ലാത്തതിനാല്‍ ഷാഹിദിനെക്കുറിച്ചുള്ള കാര്യങ്ങള്‍ താന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നാണ് മിറ പറയുന്നത്. ഇത് ആദ്യ കൂടിക്കാഴ്ചയില്‍ പരസ്പരം മനസിലാക്കാന്‍ സഹായമായെന്നും മിറ പറയുന്നു. തന്നെ കണ്ടപ്പോള്‍ ഷാഹിദ് ആദ്യമായി ചോദിച്ചത് എന്താണെന്ന് കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത് മിറ പറഞ്ഞിരുന്നു. തന്നേക്കാള്‍ പ്രായം കൂടിയ ആളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി മറ്റൊരു ചോദ്യമാണ് മിറ ചോദിച്ചത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്നായിരുന്നു മിറയുടെ ചോദ്യം.
16ാം വയസിലാണ് താന്‍ ആദ്യമായി ഷാഹിദിനെ കണ്ടതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായി മിറ പറഞ്ഞിരുന്നു.
ആരാധകരെ പോലും കൊതിപ്പിക്കുന്ന ദാമ്പത്യമാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെയും ഭാര്യ മിറ രാജ്പുത്തിന്റേയും. വിവാഹം കഴിഞ്ഞ നാല് വര്‍ഷം പിന്നിടുമ്ബോള്‍ ഇരുവരുടേയും ബന്ധം കൂടുതല്‍ മനോഹരമാവുകയാണ്. ബോളിവുഡിലെ താരസുന്ദരികളുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് ഷാഹിദ് മിറയെ കണ്ടുമുട്ടുന്നത്. 2015 ലാണ് ഇരുവരും വിവാഹിതരായത്. മിഷ, സെയിന്‍ എന്നിവര്‍ മക്കളാണ്
ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുമുണ്ട് ഇരുവരും. റാംപ് വാക്കായാലും പാര്‍ട്ടികളോ താരനിശകളോ ആയാലും ഷാഹിദ് കപൂറിനൊപ്പം കൈകോര്‍ത്തു മിരയും ഉണ്ടാകും.
shahid kapoor reveals
