Connect with us

ദയവു ചെയ്തു പ്രേക്ഷകർ അതിലൊന്നും മയങ്ങി വീഴരുത് – ഷാഹിദ് കപൂറിന്റെ മുന്നറിയിപ്പ് !

Bollywood

ദയവു ചെയ്തു പ്രേക്ഷകർ അതിലൊന്നും മയങ്ങി വീഴരുത് – ഷാഹിദ് കപൂറിന്റെ മുന്നറിയിപ്പ് !

ദയവു ചെയ്തു പ്രേക്ഷകർ അതിലൊന്നും മയങ്ങി വീഴരുത് – ഷാഹിദ് കപൂറിന്റെ മുന്നറിയിപ്പ് !

തെലുങ്ക് സിനിമ ലോകത്ത് വിജയ് ദേവര്കൊണ്ട ഹിറ്റ് ആകുന്നത് അർജുൻ റെഡ്‌ഡിയിലൂടെയാണ്. ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനാകുന്നത്. കബീർ സിങ് എന്നാണ് സിനിമയുടെ പേര്.

ഗംഭീര അഭിനയപ്രകടനമാണ് ട്രെയിലറില്‍ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാല്‍ ട്രെയിലര്‍ കാണുന്ന തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ചെറിയൊരു ഉപദേശവുമായാണ് താരം എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ മദ്യം, സിഗരറ്റ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വലിയ തോതില്‍ കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് യുവാക്കള്‍ക്ക് ഉപദേശവുമായി താരമെത്തിയത്.ചിത്രത്തിലെ കഥാപാത്രത്തിന്റെ വേദന കാണിക്കാന്‍ മാത്രമാണ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കാണിച്ചിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകര്‍ അതിലൊന്നും മയങ്ങി വീഴരുതെന്ന് ഷാഹിദ് പറഞ്ഞു.
ഇത് ഹൃദയത്തില്‍ നിന്നും വന്ന പ്രത്യേക ചിത്രമാണ്.

എനിക്ക് തോന്നുന്നത് മികച്ച ചിത്രങ്ങളെല്ലാം ഹൃദയത്തില്‍നിന്ന് നേരിട്ട് വരുന്നവയാണ്. കബീര്‍ സിംഗ് തീവ്രവും മനോഹരവുമായ പ്രണയകഥയാണ്. കഥാപാത്രത്തിന്റെ വേദന പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍ ചില വസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരും. അത്തരം വസ്തുക്കള്‍ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക.

shahid kapoor about kabir singh movie

More in Bollywood

Trending

Recent

To Top