അവൾ കുട്ടിത്തം മാറും മുൻപ് രണ്ടു കുട്ടികളുടെ അമ്മയായി. ഞങ്ങൾ തമ്മിൽ 13 വയസ് വ്യത്യാസമുണ്ട് . ഭാര്യക്ക് ഞാൻ മുൻഗണന കൊടുക്കുന്നില്ലെന്നു അവൾ കരുതുന്നു – ഷാഹിദ് കപൂർ

ഒരു സിനിമാതാരത്തെ സംബന്ധിച്ച് ദീർഘകാല ബന്ധങ്ങൾ മുൻപോട്ട് കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്. അത് സത്യമാണെന്നു പറയുകയാണ് നടൻ ഷാഹിദ് കപൂർ . കുടുംബവും ജോലിയും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ബുദ്ധമുട്ടുകയാണെന്നു താരം പറയുന്നു.
ഷാഹിദിന്റെ ജീവിതത്തിൽ താനൊരു മുൻഗണന അല്ലെന്നാണ് ഭാര്യ മിറാ പോലും ചിന്തിക്കുന്നത് . എല്ലാം നന്നായിരിക്കുന്ന ഒരവസ്ഥയിൽ അല്ല ആരും ജീവിക്കുന്നത് . എല്ലാ ദിവസവും നിങ്ങൾക്ക് ജോലി ചെയ്യേണ്ടതുണ്ട് , അതിപ്പോൾ നിങ്ങൾ വിവാഹിതനാകട്ടെ രക്ഷാകർത്താവാകട്ടെ , കരിയർ ആകട്ടെ , എന്തിനു അച്ഛനമ്മമാരുമായുള്ള ബന്ധമാകട്ടെ .. ഇതിനൊക്കെ വേണ്ടി സമയം കണ്ടെത്താൻ ഞാൻ കഷ്ടപ്പെടുകയാണ്.
എന്റെ സൗഹൃദങ്ങൾ നിലനിർത്താൻ ഞാൻ പാടുപെടുകയാണ് . എന്റെ ഭാര്യക്കും മക്കൾക്കുമായി സമയം കണ്ടെത്താൻ പോലും സാധ്ക്കുന്നില്ല. എന്റെ ഭാര്യ അവൾ എനിക്കൊരു മുൻഗണന അല്ല എന്ന് കരുതുന്നു. എനിക്കായി പോലും സമയം മാറ്റി വയ്ക്കാൻ സാധിക്കാത്തതിൽ കുറ്റബോധം തോന്നുന്നു .
വിവാഹ ശേഷം ഭാര്യക്കുണ്ടായ മാറ്റങ്ങൾ തുറന്നു പറയുന്നുമുണ്ട് ഷാഹിദ് കപൂർ . ‘അവൾ തീരെ ചെറുപ്പത്തിൽ വിവാഹിതയായി . കുട്ടിത്തം മാറും മുൻപ് രണ്ടു കുട്ടികളുടെ അമ്മയായി . അവൾക്ക് അവളുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട് . അതൊക്കെ മിറാ മാറ്റിവച്ചു . മാത്രമല്ല ഞങ്ങൾ തമ്മിൽ പതിമൂന്നു വയസിന്റെ വ്യത്യാസമുണ്ട് .’ – തങ്ങൾ പരസ്പരം സുഹൃത്തുക്കളാണെന്നും പലപ്പോഴും പക്ഷെ പരസ്പരം മനസിലാക്കാറില്ലെന്നും ഷാഹിദ് പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...