Connect with us

ഹൃത്വിക് റോഷന്റെ സൗന്ദര്യത്തിന് പിന്നിലെ വനിത ഇവരാണ്!

Bollywood

ഹൃത്വിക് റോഷന്റെ സൗന്ദര്യത്തിന് പിന്നിലെ വനിത ഇവരാണ്!

ഹൃത്വിക് റോഷന്റെ സൗന്ദര്യത്തിന് പിന്നിലെ വനിത ഇവരാണ്!

ബോളിവുഡിലെ വളരെ തിരക്കേറിയ താരമാണ് ഹൃത്വിക് റോഷൻ.ആക്ഷനിലും റൊമാന്‍സിലുമെല്ലാം സ്വതസിദ്ധമായ സ്‌റ്റൈലുമായാണ് അദ്ദേഹം എത്തിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ബാലതാരമായാണ് ഹൃത്വിക് റോഷന്‍ സിനിമയില്‍ അരങ്ങേറിയത്.ഇപ്പോൾ താരത്തിന് ആരാധകരുടെ വലിയ നിരതന്നെയുണ്ട്. മാത്രമല്ല ബോളിവുഡില്‍ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന നടന്‍ ഹൃത്വികാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അതിന്റെ പൂര്‍ണ ‘ഉത്തരവാദി’ ഹൃത്വിക് അല്ല താനാണെന്നാണ് ലക്ഷ്മി ഖേര്‍ എന്ന ഡിസൈനർ അഭിപ്രായപ്പെടുന്നത്. ബോളിവുഡിലെ പല പ്രമുഖ അഭിനേതാക്കള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ലക്ഷ്മി ഹൃത്വികിന്റെ സ്ഥിരം ഡിസൈനറാണ്.
ഹൃത്വിക്കിന്റെ വസ്ത്രദാരണത്തെ കുറിച്ച് ലക്ഷ്മി പറയുന്നത് ഇങ്ങനെ..

ബാങ് ബാങ് എന്ന ചിത്രത്തിലാണ് ഹൃത്വികിനൊപ്പം ആദ്യമായി ഞാന്‍ ജോലി ചെയ്തത്. ഹൃത്വികിന് പ്രിന്റ് ചെയ്ത വെയ്‌സ്റ്റ് കോട്ട് ഞാന്‍ ഡിസൈന്‍ ചെയ്തു നല്‍കി. സാധാരണ ഹൃത്വിക് പ്രിന്റ് ചെയ്ത കോട്ടുകള്‍ ധരിക്കാറില്ലായിരുന്നു. എന്നാല്‍ എന്റെ ഡിസൈന്‍ അദ്ദേഹത്തിന് ഇഷ്ടമായി.
ഡിസൈനര്‍മാരെ സംബന്ധിച്ച് ഹൃത്വിക് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തിന് എന്തും ചേരും. നമുക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ല. ഹൃത്വികിന് വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ല, ആലോചിക്കേണ്ടി വരാറില്ല.

ഹൃത്വിക് നിറങ്ങളെ സ്‌നേഹിക്കുന്ന ഒരാളാണ്. ഹൃത്വികിനെ നിറങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ബ്രാന്റ്, വില അതൊന്നും ഹൃത്വിക് ഗൗനിക്കാറില്ല. എന്നാല്‍ ഒരു ഡിസൈനറെന്ന നിലയില്‍ എനിക്ക് അധികം പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹം നിന്നു തരാറില്ല. പക്ഷേ ഈയിടെ സിനിമയുടെ പ്രചപണ പരിപാടിയില്‍ ഹൃത്വിക് ഞാന്‍ ഡിസൈന്‍ ചെയ്ത ഒരു കുര്‍ത്തയാണ് ധരിച്ചത്. ഹൃത്വിക് പൊതുവെ കുര്‍ത്ത ഇടാറില്ല. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ സമ്മതിച്ചു. നല്ല അഭിപ്രായമാണ് ലഭിച്ചത്. അത് എന്നെ സംബന്ധിച്ച് ഹൃത്വികിനുമേലുള്ള ഒരു ചെറിയ വിജയമാണ്.
ഹൃത്വിക് എവിടെ പോയാലും ആളുകള്‍ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കും. അതുകൊണ്ടു തന്നെ വളരെ ഇറുകിയ വസ്ത്രങ്ങള്‍ അദ്ദേഹം ധരിക്കാറില്ല. ഇടുന്ന ഷൂവിന് പോലും പ്രത്യേകതയുണ്ട്- ലക്ഷ്മി പറയുന്നു.
സിദ്ധാർഥ് ആനന്ദിന്റെ ‘വാർ’ ചിത്രമാണ് ഹൃത്വിക്കിന്റേതായി റിലീസിനൊരുങ്ങുന്നത്. ജാക്കി ഷറഫാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

lady behind hrithik roshan’s glamour

More in Bollywood

Trending

Recent

To Top