ജുനൈസിന്റെ ഇപ്പോഴത്തെ രീതികള്‍ ഒന്നും ശരിയല്ല; , വിമര്‍ശിച്ച് സെറീന
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അമ്പത് ദിവസത്തോട് അടുക്കാൻ പോവുകയാണ്. ഓരോ ആഴ്ചയും ഹൗസിൽ പിടിച്ച് നിൽക്കാൻ കഠിന പരിശ്രമം ആവശ്യമാണ്. അതിനായി ഗ്രൂപ്പ് കളിയും പുതിയതും പഴയതുമായ നിരവധി സ്ട്രാറ്റജികളും മത്സരാർഥികൾ ഇറക്കാറുണ്ട്.ലവ് ട്രാക്കാണോ ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ പയറ്റുന്നത്? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയരുന്ന ചോദ്യം ഇതാണ്.
ഗെിമില്‍ നിന്നും മത്സരാര്‍ത്ഥികളുടെ സ്ട്രാറ്റജികളില്‍ നിന്നും മാറി ചര്‍ച്ചയിപ്പോള്‍ ലവ് സ്ട്രാറ്റജിയെക്കുറിച്ച് മാത്രമാണ് ചര്‍ച്ച. സാഗര്‍, സെറീന, ജുനൈസ് എന്നിവരുടെ പ്രകടനത്തെ തന്നെ മോശമായാണ് ഇത് ബാധിച്ചിരിയ്ക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. ജുനൈസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടാസ്‌ക്കുകളില്‍ പോലും തീരെ ആക്ടീവായല്ല നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം സെറീനയോടുള്ള ഇഷ്ടം കൂടി പറഞ്ഞപ്പോള്‍ പൂര്‍ണമായും മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന മട്ടാണ്.
മത്സരത്തിന്റെ തുടക്കം മുതല്‍ സാഗറും ജുനൈസും വളരെ സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കൂട്ടുകെട്ടിന് വിള്ളല്‍ വീഴുകയാണ്. മറ്റുള്ളവരുടെ കാര്യത്തിൽ ജുനൈസ് അനാവശ്യമായി ഇടപെടുന്നതാണ് ഇതിന് കാരണമായി ഇവര്‍ തന്നെ പറയുന്നത്. സെറീനയോട് ജുനൈസിന് ഇഷ്ടമുള്ളത് പോലെ നാദിറയ്ക്ക് സാഗറിനോടും ഇഷ്ടമാണ്. എന്നാല്‍ നാദിറയ്ക്ക് വേണ്ടി സംസാരിക്കുന്നു എന്ന മട്ടലാണ് ജുനൈസ് ഇപ്പോള്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നത്. ഇത് ശരിയല്ലെന്ന അഭിപ്രായമാണ് സെറീനയ്ക്ക് ഇപ്പോഴുള്ളത്. അവന്റെ ഇപ്പോഴത്തെ രീതികള്‍ ഒന്നും ശരിയല്ലെന്നും സെറീന സാഗറിനോട് പറയുന്നുണ്ട്
എവിക്ഷന്‍ അടുക്കുന്നതോടെ ജുനൈസിന് എന്തൊക്കൊയോ പേടികള്‍ ഉണ്ടെന്നാണ് സാഗര്‍ പറയുന്നത്. ഇപ്പോള്‍ മാരാരുമായി കൂട്ടുകൂടുന്നതും അതിന്റെ ഭാഗമായാണ്. എന്താണ് ഛെയ്തു കൂട്ടുന്നതെന്ന് അവന് തന്നെ അറിയില്ല. എന്തൊക്കെയോ കാണിക്കുകയാണ്, പറഞ്ഞ് മനസ്സിലാക്കാനൊക്കെ ഞാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ലെന്നും സാഗര്‍ പറയുന്നു. ബിഗ് ബോസില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന തോന്നല്‍ ജുനൈസില്‍ വളരെ ശക്തമാണ്. തുടക്കം മുതല്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്താന്‍ ശ്രമിയ്ക്കുകയാണെന്നും ജുനൈസ് തന്നെ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ശോഭയോട് തന്നെ ജുനൈസ് ഇക്കാര്യം പറയുന്നുണ്ടായിരുന്നു. തന്നെ ടാര്‍ഗെറ്റ് ചെയ്യുകയാണെന്നും തനിക്ക് ഇവിടെ നിന്ന് പുറത്തുപോകണമെന്നുമാണ് ജുനൈസ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ ബിഗ് ബോസിനോട് പറയും എന്ന് പറഞ്ഞ ജുനൈസ് തന്നെയാണ് ഇപ്പോള്‍ കളം മാറ്റി ചവിട്ടുന്നത്. മുന്നോട്ടുപോകാന്‍ ഇപ്പോള്‍ അഖിലിന്റെ സഹായം തേടുകയാണ്. മാരാരോട് തനിക്ക് ആശയപരമായി എപ്പോഴും വിയോജിപ്പാണെന്ന് പറയുന്ന ജുനൈസ് ആവശ്യം വന്നപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് എന്ന വിമര്‍ശനവും ശക്തമാണ്.
