Connect with us

ഞാനും എന്റെ അമ്മായിയമ്മയും ഭയങ്കര കമ്പനിയാണ്, എന്റെ അമ്മയേക്കാൾ ഏറെ എന്റെ വിഷമങ്ങളൊക്കെ ഞാൻ പറയുന്നത് എന്റെ അമ്മായിയമ്മയോടാണ്; മനീഷ

TV Shows

ഞാനും എന്റെ അമ്മായിയമ്മയും ഭയങ്കര കമ്പനിയാണ്, എന്റെ അമ്മയേക്കാൾ ഏറെ എന്റെ വിഷമങ്ങളൊക്കെ ഞാൻ പറയുന്നത് എന്റെ അമ്മായിയമ്മയോടാണ്; മനീഷ

ഞാനും എന്റെ അമ്മായിയമ്മയും ഭയങ്കര കമ്പനിയാണ്, എന്റെ അമ്മയേക്കാൾ ഏറെ എന്റെ വിഷമങ്ങളൊക്കെ ഞാൻ പറയുന്നത് എന്റെ അമ്മായിയമ്മയോടാണ്; മനീഷ

തട്ടീം മുട്ടീം’ എന്ന ജനപ്രിയ ഹാസ്യ പരമ്പര കണ്ടവരാരും ‘വാസവദത്ത’യെ മറക്കില്ല. സീരിയലിലെ അമ്മായിയമ്മയുടെ റോള്‍ തൃശൂര്‍ സ്വദേശിയായ മനീഷ കെ എസ്. മലയാളികള്‍ക്ക് സുപരിചിതയാക്കി. ‘പൂക്കാലം വരവായി’ എന്ന സീരിയലിലെ വില്ലത്തി വേഷവും മനീഷയെ സ്വീകരണ മുറിയിലെ സാന്നിദ്ധ്യമാക്കി. കലാലോകത്ത് ഗായികയായും വര്‍ഷങ്ങളായി തിളങ്ങിക്കൊണ്ടിരിക്കുന്ന മനീഷ ഇപ്പോഴിതാ മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്.’

ഇത്തവണ ബിഗ് ബോസ് സീസൺ 5 ൽ മത്സരാർഥിയായി മനീഷ എത്തിയിരുന്നു .ഏകദേശം അഞ്ച് ആഴ്‌ചയോളമാണ് ബിഗ് ബോസ് വീട്ടിൽ തുടർന്നത്. ആദ്യ ദിവസങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ മനീഷയുടെ പുറത്താകൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ബിഗ് ബോസ് വീട്ടിനുള്ളിൽ എല്ലാവർക്കും ഒരു അമ്മയായായിരുന്നു മനീഷ. തന്റെ ജീവിത കഥയൊക്കെ താരം പ്രേക്ഷകരും മത്സരാർത്ഥികളുമായും പങ്കുവച്ചിരുന്നു.

ഭർത്താവായിരുന്ന ഷീൻ ജോർജുമായുള്ള പ്രണയ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ തനിക്ക് ഷീനിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചൊക്കെ സംസാരിച്ചിരിക്കുകയാണ് മനീഷ.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ്ടും ആ ബന്ധവുമായി മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മനീഷ.

എന്നെ സംബന്ധിച്ച് ഞാൻ മനസ്സിൽ നിന്ന് അറുത്തു മുറിച്ചു കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കാൻ ഭയങ്കര പ്രയാസമാണ്. അച്ഛൻ – അമ്മ എന്ന നിലയിലല്ല. ഭാര്യ – ഭർത്താവ് എന്ന നിലയിലാണ് പൊരുത്തപ്പെട്ട് പോകാനാണ് എനിക്ക് ബുദ്ധിമുട്ട്. അച്ഛൻ – അമ്മ എന്ന നിലയ്ക്ക് ഞങ്ങൾ ഇപ്പോഴും ഒന്നിച്ച് തന്നെയാണ് നിൽക്കുന്നത്. മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒന്നിച്ചു തന്നെയാണെന്ന് മനീഷ പറഞ്ഞു.

ചിലർ പറയും മക്കളെ ഓർത്ത് നിങ്ങൾ ക്ഷമിക്കെന്ന്. എന്നാൽ അങ്ങനെ പറഞ്ഞ് ഞങ്ങൾ പരസ്‌പരം അങ്ങോട്ടും തെറി വിളിക്കുന്നത് കേട്ടല്ലല്ലോ മക്കൾ വളരേണ്ടത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് കുട്ടികൾ മോശപ്പെട്ട രീതിയിൽ വളർന്നു വരുക. നമ്മൾ സമൂഹത്തെ മാനിച്ച് ജീവിക്കണം. പക്ഷേ ബോധ്യപ്പെടുത്തി ജീവിക്കേണ്ട കാര്യമില്ല. നമ്മൾ എന്തിനാണ് ബോധ്യപ്പെടുത്തുന്നത്.

അദ്ദേഹം വളരെ ഹാപ്പി ആയിട്ടാണ് കഴിയുന്നത്. അച്ഛനും അമ്മയും തമ്മിൽ മാത്രമാണ് പ്രശ്നമുള്ളത്. അത് ഞങ്ങൾ തീർത്തോളാം ഇതിനിടയിൽ മക്കൾ വരണ്ടന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന അച്ഛനാണ്. ആ ബഹുമാനം എന്തായാലും കൊടുക്കണം. അതുകൊണ്ട് മകൾക്ക് അച്ഛനെ ഭയങ്കര കാര്യമാണ്. കോടതിയിൽ വെച്ചും അവർ പറഞ്ഞത് രണ്ടുപേരെയും വേണമെന്നാണ്. ഞങ്ങൾ രണ്ടുപേർ തമ്മിൽ മാത്രമാണ് വിയോജിപ്പെന്നും മനീഷ പറഞ്ഞു.

എന്റെ വീട്ടുകാർക്ക് ഷീൻ ജോർജിനെയും. ഷീനിന്റെ വീട്ടുകാർക്ക് എന്നെയും ഭയങ്കര ഇഷ്ടമാണ്. ഞാനും എന്റെ അമ്മായിയമ്മയും ഭയങ്കര കമ്പനിയാണ്. എന്റെ അമ്മയേക്കാൾ ഏറെ എന്റെ വിഷമങ്ങളൊക്കെ ഞാൻ പറയുന്നത് എന്റെ അമ്മായിയമ്മയോടാണ്. ഞാൻ അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്. അമ്മയും പറയും. എന്റെ മരുമകളല്ല, മകളാണെന്ന്. അമ്മയുടെ അനിയത്തിമാരൊക്കെ എന്നെ വിളിക്കാറുണ്ട്.

ഡിവോഴ്സിന് ശേഷമായിരുന്നു ഷീനിന്റെ പപ്പ മരിക്കുന്നത്. മൂത്ത ബ്രദറും അതിന് ശേഷമാണ് മരിക്കുന്നത്. ഞാൻ തന്നെയാണ് ആ സമയത്ത് അവിടെ പോയി ഒരാഴ്ച നിന്ന് കാര്യങ്ങളൊക്കെ നോക്കിയത്. ഡിവോഴ്‌സ് കഴിഞ്ഞ് നിൽക്കുമ്പോൾ ആരെങ്കിലും അങ്ങനെയൊക്കെ ചെയ്യുമോ. അവർ എനിക്ക് തരുന്ന ഒരു വാല്യൂ ആണ് ഞാൻ തിരിച്ചു കൊടുക്കുന്നത്. ഇത്രയൊക്കെ ആണെങ്കിൽ പിന്നെ ഒരുമിച്ച് ജീവിച്ചൂടെ എന്നാണ് അപ്പോൾ ചിലർ ചോദിക്കുന്നത്.

അതിന് കഴിയാത്തത് എന്ത് കൊണ്ടാണെന്ന് ഞാൻ കോടതിയെയും കുടുംബക്കാരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. അല്ലാതെ നാട്ടുകാരോട് അത് പറയാൻ താൽപര്യമില്ല. ഞങ്ങളുടെ തീരുമാനം മക്കളെ വേദനിപ്പിച്ചിട്ടുണ്ടാവും. അവർ ഓരോ വ്യകതികളാണ്. ഞങ്ങളുടെ സ്നേഹത്തിന്റെ ബാക്കിയാണ്. അവരെ ഇനിയും വേദനിപ്പിക്കുന്നത് ശരിയല്ല.

അതുപോലെ എന്റെ മകൾക്ക് അച്ഛനിൽ നിന്ന് കിട്ടേണ്ട അവകാശങ്ങൾ എല്ലാം വാങ്ങി കൊടുക്കേണ്ട ബാധ്യതയും എനിക്കുണ്ട്. അതുകൊണ്ട് മറ്റൊരു പ്രശ്നങ്ങൾക്കും ഞാൻ പോകില്ല. കൂടാതെ ഷീൻ നല്ലൊരു അച്ഛനാണെന്നും മനീഷ പറഞ്ഞു. രണ്ടു മക്കളാണ് മനീഷയ്ക്ക് ഉള്ളത്. ഇരുവരും നേരത്തെ അഭിമുഖങ്ങളിലും മറ്റും വന്നിട്ടുണ്ട്.

More in TV Shows

Trending

Recent

To Top