Malayalam
‘എന്നോട് ആ സത്യം മറച്ചു വെച്ചിരുന്നു’, പറ്റിച്ചാണ് വിവാഹം കഴിച്ചത്! ആലിസ് ക്രിസ്റ്റിയെ കുറിച്ച് ഭർത്താവ് സജിൻ
‘എന്നോട് ആ സത്യം മറച്ചു വെച്ചിരുന്നു’, പറ്റിച്ചാണ് വിവാഹം കഴിച്ചത്! ആലിസ് ക്രിസ്റ്റിയെ കുറിച്ച് ഭർത്താവ് സജിൻ
വിവാഹ ശേഷം യൂട്യൂബില്‍ താരമായി മാറിയ നടിയാണ് ആലീസ് ക്രിസ്റ്റി. കല്യാണത്തോട് അനുബന്ധിച്ച് ആണ് അലീസ് പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. വിവാഹ വിശേഷങ്ങള്‍ കൊണ്ട് തന്നെ ചാനല്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും വീട്ടുകാർക്കും ഒപ്പമുള്ള വീഡിയോകളും യാത്രകളും എല്ലാം തന്നെ പങ്കുവെച്ചു കൊണ്ട് ആലീസ് എത്താറുണ്ട്.
സോഷ്യൽ മീഡിയകളിൽ സജീവമായ ഇവരുടെ ഫോട്ടോകളും പങ്കുവെയ്ക്കുന്ന വിശേഷങ്ങളും എല്ലാം തന്നെ നിമിഷ നേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്.
എന്നാല്‍ സ്റ്റാര്‍ മാജിക്ക് ഷോയില്‍ എത്തിയപ്പോള്‍ സജിന്‍ ഒരു സത്യം വെളിപ്പെടുത്തുകയുണ്ടായി. ആലിസ് തന്നെ പറ്റിച്ചാണ് കല്യാണം കഴിച്ചത് എന്നായിരുന്നു ആ സത്യം. ഇത് സത്യമാണോ എന്ന് ലക്ഷ്മി നക്ഷത്രയുടെ ചോദ്യത്തിന് ആലീസ് അതെ എന്ന് തലയാട്ടി. ആലീസിന്റേയും സജിന്റെയും വെഡിങ് ആനിവേഴ്സറി ആയിരുന്നു നവംബര്‍ 18. അതിന്റെ ഭാഗമായിട്ടാണ് ആലീസ് അറിയാതെ സര്‍പ്രൈസ് ആയി ഭര്‍ത്താവ് സജിൻ ഷോയില്‍ കൊണ്ടുവന്നത്. ഒരു ചാട്ടയടി നല്‍കിക്കൊണ്ടാണ് സജിന്റെ രംഗപ്രവേശനം. ഈ അടിയ്ക്കുള്ള തിരിച്ചടി താന്‍ വീട്ടില്‍ വന്ന് തരും എന്ന് ആലീസ് പ്രത്യേകം പറഞ്ഞിട്ടുണ്ട്
ആലീസ് തന്നെ പറ്റിച്ച് വിവാഹം ചെയ്തതാണെന്നാണ് തുടക്കത്തില്‍ തന്നെ സജിന്‍ പറഞ്ഞത്. അഭിനേത്രിയാണ് എന്ന കാര്യം മറച്ചുവച്ചു. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു എന്ന് സജിന്‍ പറയുന്നു. ഇങ്ങനെ ഒരു ആലോചന വന്നപ്പോള്‍ ആലീസ് ഒരു നടിയാണ് എന്ന കാര്യം അറിയില്ലായിരുന്നു. ടിക്ക് ടോക്ക് വീഡിയോസ് എല്ലാം ചെയ്യാറുണ്ട് എന്ന് പറഞ്ഞു, അങ്ങനെ വീഡിയോകളില്‍ കണ്ട പരിചയം ഉണ്ട്.തന്നെ സംബന്ധിച്ച് വളരെ അധികം സപ്പോര്‍ട്ടീവ് ആയ ഭര്‍ത്താവിനെയാണ് കിട്ടിയത് എന്ന് ആലീസ് പറയുന്നു.
സജിനുമായുള്ള വിവാഹത്തിന് ശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം സജീവമാവാന്‍ തുടങ്ങിയത്. നീ ചെയ്യുന്ന തൊഴിലിന് നീ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം, സോഷ്യല്‍ മീഡിയയില്‍ എല്ലാം ആക്ടീവ് ആയിരിക്കണം എന്ന് പറഞ്ഞത് ഇച്ചായനാണ്. തൊഴിലിന്റെ ഭാഗമായി ഞാന്‍ ഏത് വസ്ത്രം ധരിയ്ക്കുന്നതിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതിലും ഒന്നും ഇച്ചായന് പ്രശ്നമില്ല. വിവാഹ ശേഷമാണ് എനിക്ക് സ്റ്റാര്‍ മാജിക്കില്‍ അവസരം ലഭിച്ചത് പോലും- ആലീസ് പറഞ്ഞു
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ നടിയാണ്.
തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്. സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ഇപ്പോൾ ആലീസ് അഭിനയിക്കുന്നത്.
