Connect with us

കോടതി മുറ്റത്ത് മഴ നനഞ്ഞ് ചന്ദ്രുവിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന യഥാർത്ഥ ‘സെങ്കിണി ഇവിടെയുണ്ട്… ഇപ്പോഴും ഓലപ്പുരയില്‍ താമസിക്കുന്ന പാര്‍വതി ആ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു! പാര്‍വതിയെന്ന പോരാളിയുടെ യഥാര്‍ത്ഥ ജീവിതം ഇതാ നിങ്ങളിലേക്ക്…….

Malayalam

കോടതി മുറ്റത്ത് മഴ നനഞ്ഞ് ചന്ദ്രുവിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന യഥാർത്ഥ ‘സെങ്കിണി ഇവിടെയുണ്ട്… ഇപ്പോഴും ഓലപ്പുരയില്‍ താമസിക്കുന്ന പാര്‍വതി ആ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു! പാര്‍വതിയെന്ന പോരാളിയുടെ യഥാര്‍ത്ഥ ജീവിതം ഇതാ നിങ്ങളിലേക്ക്…….

കോടതി മുറ്റത്ത് മഴ നനഞ്ഞ് ചന്ദ്രുവിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന യഥാർത്ഥ ‘സെങ്കിണി ഇവിടെയുണ്ട്… ഇപ്പോഴും ഓലപ്പുരയില്‍ താമസിക്കുന്ന പാര്‍വതി ആ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു! പാര്‍വതിയെന്ന പോരാളിയുടെ യഥാര്‍ത്ഥ ജീവിതം ഇതാ നിങ്ങളിലേക്ക്…….

സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ ‘ജയ് ഭീം’. മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനും സാധിക്കില്ല. അതാണ് ജയ് ഭീം.

വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന ‘ജയ്ഭീം’ കണ്ടിറങ്ങിയവരൊക്കെ മികച്ചതെന്ന് മാത്രമേ പറയുകയുള്ളൂ.. ഉള്ളിലാകെ ബ്ലേഡ് കൊണ്ട് വരിയുന്നതുപോലുള്ള ഒരു കാഴ്ചാനുഭവമായിരുന്നു സിനിമ ഓരോ പ്രേക്ഷകർകൾക്കും സമ്മാനിച്ചത്. 1993 -ല്‍ തമിഴ്നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയാണ് 2021 ല്‍ -ജയ് ഭീം പുറത്തിറങ്ങിയത്. ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

‘കുറവ’ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട പാര്‍വതി, തനിക്കും ഭര്‍ത്താവ് രാജാക്കണ്ണിനും തന്റെ സമുദായത്തിനും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അത് നേടിയെടുക്കുന്നതിന് വേണ്ടി ജസ്റ്റിസ് ചന്ദ്രുവിലൂടെ നടത്തിയ നിയമ പോരാട്ടമാണ് ചിത്രം പറയുന്നത്. ജാതിവെറിയന്മാരായ പൊലീസുകാരുടെ ലോക്കപ്പ് മര്‍ദനത്തില്‍ ജീവന്‍ നഷ്ടമാകുന്ന രാജാക്കണ്ണ്, സിനിമയില്‍, പ്രേക്ഷകര്‍ക്കിടയില്‍ ജീവിക്കുന്നതും ഒരുപക്ഷേ സെങ്കണിയിലൂടെയാണ് യഥാര്‍ത്ഥ ജീവിതത്തിലെ രാജാക്കണ്ണ് അതേപേരില്‍ തന്നെ സിനിമയിലെത്തിയപ്പോള്‍ ഭാര്യ പാര്‍വതിയെ ‘സെങ്കിണി’യായിട്ടാണ് അവതരിപ്പിച്ചത്

ജയ് ഭീമിന്റെ ക്ലൈമാക്‌സ് സീനില്‍ കോടതി മുറ്റത്ത് മഴ നനഞ്ഞ് അഭിഭാഷകന്‍ ചന്ദ്രുവിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന സെങ്കണിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും സിനിമ കണ്ടവർക്ക് മറക്കാനാവില്ല.

ഭര്‍ത്താവിന്റെ മരണത്തിന്മേല്‍ ഒത്തുതീര്‍പ്പിന് പൊലീസുദ്യോഗസ്ഥന്‍ വിളിക്കുമ്പോള്‍, ഞങ്ങള്‍ മരിച്ചാല്‍ ആര്‍ക്കും അതൊരു വിഷയമല്ലായിരിക്കും, എങ്കിലും കൊന്നവരുടെ പണം തനിക്ക് വേണ്ട, പോരാടി തോറ്റാല്‍ തോല്‍ക്കട്ടെ, നിങ്ങളുടെ അച്ഛന് വേണ്ടിയാണ് അത് ചെയ്തതെന്ന് ഭാവിയില്‍ മക്കളോട് പറയാം, എന്ന് ഉറച്ച ശബ്ദത്തില്‍ സമൂഹത്തിന്റെ മുഖത്ത് നോക്കി പറയുന്ന ‘സെങ്കിണിയാണ് ‘ആരാണ് പാര്‍വതി’ എന്ന ചോദ്യത്തിനുള്ള ഉത്തരം തരുന്നത്.

യഥാർത്ഥ പാർവതിയെ ആരാണെന്ന് നോക്കാം

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ കമ്മാപുരത്ത് 1993ല്‍ നടന്ന സംഭവത്തിലെ പോരാളി ഇന്നും താമസിക്കുന്നത് ഓലക്കുടിലിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കടലൂരില്‍ നിന്നും ചെന്നൈയ്ക്ക് അടുത്തുള്ള പോരൂരിലേയ്ക്ക് അവര്‍ താമസം മാറി. മകളും മരുമകനും പേരക്കുട്ടികളും ഒപ്പമുണ്ട്.
സിനിമയില്‍ രണ്ടാമത്തെ കുഞ്ഞിനെയെടുത്ത് പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്ന സെങ്കിണിയെയാണ് കാണുന്നതെങ്കില്‍, യഥാര്‍ത്ഥ ജീവിതത്തിലെ പാര്‍വതിക്ക് തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു

നേരിട്ട നീതിനിഷേധത്തിനും വിവേചനത്തിനും അവസാനമായെന്ന് സൂചിപ്പിക്കുന്ന, പുതിയ ‘കോണ്‍ക്രീറ്റ്’ വീട്ടിലേയ്ക്ക് താമസം മാറുന്ന സെങ്കിണിയെയാണ് സിനിമ കാണിച്ച് തരുന്നതെങ്കില്‍ ഓലപ്പുരയില്‍ താമസിക്കുന്ന പാര്‍വതി, ഇവിടെ ഒന്നും മാറിയിട്ടില്ലെന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിനിമയില്‍ കാണുന്ന പോലെ നല്ലൊരു വീടും ജീവിതവും ഇനിയെങ്കിലും പാര്‍വതിയ്ക്ക് ലഭിക്കട്ടെ… എന്ന് മാത്രം നമുക്ക് പറയാൻ സാധിക്കുകയുള്ളു

ജാതിയും ഉച്ചനീചത്വവും ചേര്‍ന്ന് മനുഷ്യരെ പുഴുക്കളെപ്പോലെ ട്രീറ്റ് ചെയ്യുന്ന തമിഴകത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞവര്‍ക്കുപോലും ഞെട്ടലുണ്ടാക്കുന്നതാണ് ഈ ചിത്രത്തിന്റെ കാഴ്ചാനുഭവം. പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇറങ്ങുകയാണ് ഇരുള വിഭാഗത്തില്‍ പെട്ട സെങ്കിണി. ആര്‍ക്കും വേണ്ടാത്ത മനുഷ്യര്‍ക്കുവേണ്ടി ചന്ദ്രു എന്ന ആക്ടിവിസ്റ്റായ അഭിഭാഷകന്റെ വേഷം സൂര്യ ചെയ്തപ്പോൾ സെങ്കിണിയായി എത്തിയത് മലയാളികളുടെ പ്രിയ താരം ലിജോ മോള്‍ ജോസ് ആയിരുന്നു. സിനിമയിലൂടെ അസാധ്യ പ്രകടനം കാഴ്ച വെച്ച് ലിജോ മോള്‍ മലയാളികളുടെയും തമിഴ് സിനിമാപ്രേമികളുടെയും ജനപ്രീതി നേടി കഴിഞ്ഞു.

More in Malayalam

Trending

Recent

To Top