തൻവി ജനിക്കും മുമ്പ് ഒരു ആൺകുട്ടിയെ ദത്തെടുത്തു, അവന്റെ തെറ്റ് തിരുത്തി കൊടുക്കാൻ ശ്രമിച്ചാൽ നീ എന്റെ അമ്മയല്ലെന്ന് പറയും, ഒടുവിൽ കുട്ടിയുടെ ബയോളജിക്കൽ അമ്മയെ വിളിച്ച് പറഞ്ഞതോടെ സംഭവിച്ചത്
തൻവി ജനിക്കും മുമ്പ് ഒരു ആൺകുട്ടിയെ ദത്തെടുത്തു, അവന്റെ തെറ്റ് തിരുത്തി കൊടുക്കാൻ ശ്രമിച്ചാൽ നീ എന്റെ അമ്മയല്ലെന്ന് പറയും, ഒടുവിൽ കുട്ടിയുടെ ബയോളജിക്കൽ അമ്മയെ വിളിച്ച് പറഞ്ഞതോടെ സംഭവിച്ചത്
തൻവി ജനിക്കും മുമ്പ് ഒരു ആൺകുട്ടിയെ ദത്തെടുത്തു, അവന്റെ തെറ്റ് തിരുത്തി കൊടുക്കാൻ ശ്രമിച്ചാൽ നീ എന്റെ അമ്മയല്ലെന്ന് പറയും, ഒടുവിൽ കുട്ടിയുടെ ബയോളജിക്കൽ അമ്മയെ വിളിച്ച് പറഞ്ഞതോടെ സംഭവിച്ചത്
നടൻ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയായാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ലക്ഷ്മി. ഒരു യൂട്യൂബ് ചാനലുമുണ്ട് ലക്ഷ്മിയ്ക്ക് ഉണ്ട്. സ്വന്തമായി തയ്യാറാക്കുന്ന കണ്ടന്റുകളാണ് ലക്ഷ്മി സോഷ്യൽമീഡിയയിൽ ഏറെയും പങ്കുവെക്കാറുള്ളത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.
ഇപ്പോഴിത മിഥുന്റെ ഭാര്യ ലക്ഷ്മി കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ഒരു ഷോർട്ട് വീഡിയോയാണ് വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ ദത്തെടുത്ത ഒരു ആൺകുട്ടിയെ കുറിച്ചാണ് ലക്ഷ്മി വീഡിയോയിൽ സംസാരിക്കുന്നത്. മകൾ ജനിക്കും മുമ്പ് ആൺകുട്ടിയെ ദത്തെടുത്തുവെന്നും എന്നാൽ അവൻ നീ എന്റെ അമ്മയല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞുവെന്നുമാണ് ലക്ഷ്മി മേനോൻ വീഡിയോയിൽ പറഞ്ഞു.
‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്നൊരു സംഭവത്തെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. മകൾ തൻവി ജനിക്കും മുമ്പ് ഒരു ആൺകുട്ടിയെ ഞാൻ ദത്തെടുത്തിരുന്നു. അവനും തൻവിയും നല്ല റിലേഷൻഷിപ്പാണ്.’ ‘പക്ഷെ പ്രശ്നം എന്താണെന്ന് വെച്ചാൽ നമുക്കൊപ്പം വീട്ടിൽ നിൽക്കുമ്പോൾ അവന്റെ തെറ്റ് തിരുത്തി കൊടുക്കാൻ ശ്രമിച്ചാൽ അത് അങ്ങനെയല്ല മോനെ ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറഞ്ഞാൽ നീ എന്റെ അമ്മയല്ല എന്നെ പഠിപ്പിക്കാൻ വരേണ്ട എന്നൊക്കെ പറയും. ഒരു രക്ഷയുമില്ലാതായതോടെ ഈ കുട്ടിയുടെ ബയോളജിക്കൽ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു.’
തിരിച്ച് എടുക്കാൻ പറ്റുമോയെന്ന് വരെ ചോദിച്ചു…. കാരണം വീട്ടിൽ നിർത്താൻ ഒരു രക്ഷയുമില്ലെന്നും ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് വന്ന മറുപടി പറ്റില്ലെന്നായിരുന്നു… നീ ഇത് കല്യാണം കഴിക്കും മുമ്പ് ആലോചിക്കണമെന്നും പറഞ്ഞു.’ ലക്ഷ്മി മേനോൻ വീഡിയോയിൽ വ്യക്തമാക്കി. തന്റെ ഭർത്താവ് മിഥുനെ കളിയാക്കിയുള്ള ലക്ഷ്മിയുടെ വീഡിയോ വളരെ വേഗത്തിൽ വൈറലായി.
‘ഒരു പ്രത്യേക തരം ആനന്ദം അവൾ ഇതിൽ കണ്ടെത്തുന്നുണ്ടെന്നാണ്’ ഭാര്യയുടെ രസകരമായ വീഡിയോ പങ്കുവെച്ച് മിഥുൻ കുറിച്ചത്. ‘പാവം എല്ലാം സഹിച്ചും ക്ഷമിച്ചും ജീവക്കാണ്… എവിടെ ആ ഭീകരൻ… അമ്മ പറയുന്നത് കേൾക്കടോ മോനെ, ഇപ്പോൾ പരസ്പരം ശീലം ആയിക്കാണും, കേസ് കൊടുക്കണം പിള്ളേച്ചാ പിള്ളേച്ച’ തുടങ്ങി രസകരമായ കമന്റുകളാണ് ഇരുവരുടേയും ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...