Connect with us

ആരാധകരുടെ തക്കുടു ; അമ്മയ്‌ക്കൊപ്പം നിന്നിട്ട് ഒപ്പിച്ച പണി കണ്ടോ ? ;ഇതാണ് ഞമ്മട ഋഷി, താരജാഡയില്ലാത്ത മിനിസ്ക്രീൻ ലാലേട്ടൻ !

Malayalam

ആരാധകരുടെ തക്കുടു ; അമ്മയ്‌ക്കൊപ്പം നിന്നിട്ട് ഒപ്പിച്ച പണി കണ്ടോ ? ;ഇതാണ് ഞമ്മട ഋഷി, താരജാഡയില്ലാത്ത മിനിസ്ക്രീൻ ലാലേട്ടൻ !

ആരാധകരുടെ തക്കുടു ; അമ്മയ്‌ക്കൊപ്പം നിന്നിട്ട് ഒപ്പിച്ച പണി കണ്ടോ ? ;ഇതാണ് ഞമ്മട ഋഷി, താരജാഡയില്ലാത്ത മിനിസ്ക്രീൻ ലാലേട്ടൻ !

യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. സീരിയൽ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും എത്രത്തോളം ചർച്ചയായിട്ടുണ്ടെന്നും സോഷ്യൽ മീഡിയ നോക്കിയാൽ അറിയാൻ സാധിക്കും. കൂടെവിടെ പരമ്പരയിലൂടെ മലയാളികൾക്ക് ലഭിച്ച സ്വത്താണ് നടൻ ബിപിൻ ജോസും നടി അൻഷിദ അഞ്ചിയും..

പ്രേക്ഷകർക്ക് ഇരുവരും അവരുടെ പ്രിയപ്പെട്ട സൂര്യയും ഋഷി സാറുമാണ്. എന്നാൽ അൻഷിദയ്ക്കും ബിപിൻ ജോസിനും ഇന്ന് ആരാധകർ ഏറെയാണ്. സൂര്യ കൈമൾ എന്ന കഥാപാത്രത്തെയും ഋഷി സാർ എന്ന കഥാപാത്രത്തെയും മാറ്റി നിർത്തിയാലും ഈ താരങ്ങളോടുള്ള സ്നേഹത്തിന് പ്രേക്ഷകർ കുറവൊന്നും വരുത്താറില്ല. അതിന്റെ പ്രധാന കാരണം താരജാടയേതുമില്ലാതെയുള്ള അൻഷിദയുടെയും ബിപിൻ ജോസിന്റെയും പെരുമാറ്റമാണ്.

ഇരുവരും അവരുടെ പ്രൈവറ്റ് സ്പേസിൽ പോലും പ്രേക്ഷകരോട് സംസാരിക്കാൻ സമയം ചിലവഴിക്കാറുണ്ട്. ആരാധകർ പങ്കുവെക്കുന്ന ഋഷ്യ സ്റ്റാറ്റസുകൾ ഒക്കെയും ബിപിൻ ജോസും അൻഷിദയും ഷെയർ ചെയ്യുന്നതും കൂടെവിടെ പ്രേക്ഷകരുടെ കൂടെനിന്ന് കഥയെ കുറിച്ച് പറയുന്നതും എല്ലാവരും കണ്ടിട്ടുണ്ടാകണം.

അതോടൊപ്പം ബിപിൻ ജോസിന് നിരവധി ചെല്ലപ്പേരുകളും പ്രേക്ഷകർ കൊടുത്തിട്ടുണ്ട്. അതൊക്കെയും താരങ്ങൾ പരസ്പരം വിളിക്കാറുണ്ടെന്ന് കാണുന്നതും പ്രേക്ഷകർക്ക് സന്തോഷമാണ്. ആരാധകരുടെ പ്രിയയപ്പെട്ട തക്കുടു ഒരു കാപ്‌ഷൻ കിംഗ് കൂടിയാണ്.

പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഒന്നും കൂടി കാപ്‌ഷൻ ഇട്ട് ഞാട്ടിച്ചിരിക്കുകയാണ് ബിപിൻ ജോസ് . റീൽ ലൈഫിലെ പെറ്റമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് സന്തൂർ മമ്മി എന്നാണ് ഋഷി കുറിച്ചിട്ടുള്ളത്. കൂടെവിടെയിൽ ഋഷിയുടെ ‘അമ്മ അതിഥി ടീച്ചർ പ്രേക്ഷകർക്ക് സന്തൂർ മമ്മിയാണ്. ശ്രീധന്യയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ സന്തൂർ മമ്മി. അഭിനയ മികവുകൊണ്ടും കഥാപാത്ര മൂല്യം കൊണ്ടും എല്ലായിപ്പോഴും പ്രേക്ഷകർ പ്രശംസിക്കാറുള്ള ശ്രീധന്യ സിനിമയിലും സജീവമാണ്.

2013 ൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവത എന്ന പരമ്പരയിലൂടെയാണ് ബിപിൻ ജോസ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് കഴിഞ്ഞിരുന്നു. ചിന്താവിഷ്ടായായ സീത, സീത , ചോക്ലറ്റ് തുടങ്ങിയവായാണ് ബിപിന്റെ മറ്റ് പരമ്പരകൾ.

വിദേശത്തുള്ള നല്ല ജോലി ഉപേക്ഷിച്ചിട്ടാണ് ബിപിൻ അഭിനയത്തിലേയ്ക്ക് ഇറങ്ങുന്നത്. എല്ലാവരേയും പോലെ തന്നെ സിനിമ തന്നെയായിരുന്നു നടന്റേയും സ്വപ്നം. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഭാഗ്യദേവതയായിരുന്നു ബിപിന്റ ആദ്യത്തെ പരമ്പര. ഈ സീരിയലിന് ശേഷം ഒന്നിന് പിറകെ ഒന്നായി മികച്ച പരമ്പരകൾ നടനെ തേടി എത്തുകയായിരുന്നു. ചെയ്ത നാല് കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏത് വേഷം കൈകാര്യം ചെയ്താലും അതിൽ തന്റേതായ കൈ ഒപ്പ് പതിപ്പിക്കാൻ കഴിവുള്ള നടൻ ആണ് ബിപിൻ. മിനിസ്ക്രീൻ ലാലേട്ടൻ എന്നാണ് കൂടെവിടെ പ്രേക്ഷകർ ബിപിൻ ജോസിനെ അടയാളപ്പെടുത്തുന്നത്…

about koodevide

More in Malayalam

Trending

Recent

To Top