Malayalam
കുടുംബപ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് കൊണ്ടുവരാൻ ദി പ്രീസ്റ്റ്ന് സാധിച്ചു; സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മഞ്ജു വാര്യര്‍
കുടുംബപ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് കൊണ്ടുവരാൻ ദി പ്രീസ്റ്റ്ന് സാധിച്ചു; സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മഞ്ജു വാര്യര്‍
കോവിഡിന് ശേഷം മമ്മൂട്ടി നായകനായി എത്തിയ ആദ്യ സിനിമയായിരുന്നു ദ പ്രീസ്റ്റ്. സിനിമ വിജയകരമായി മുന്നേറുകയാണ്. സിനിമയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്‍ജു വാര്യര്‍. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്
മഞ്‍ജു വാര്യര്‍ തന്നെയാണ് സന്തോഷം അറിയിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നതിലാണ് തന്റെ സന്തോഷമെന്നും മഞ്‍ജു വാര്യര്‍ പറയുന്നു.
മഞ്ജുവിന്റെ വാക്കുകളിലേക്ക്…..
നമസ്‍കാരം, ദ പ്രീസ്റ്റ് എന്ന സിനിമ റിലീസായി. നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് എനിക്ക് ചില സന്തോഷങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. ഞാൻ മമ്മൂക്കയുടെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിനൊപ്പം തന്നെ ജോഫിൻ എന്ന പുതുമുഖ സംവിധായകന്റെ കഴിവ് പുറത്തെടുത്ത, ആന്റോ ചേട്ടനും ബി ഉണ്ണികൃഷ്‍ൻ സാറും ഇവരെല്ലാവരും കൂടെ തന്നെ നിര്‍മിക്കുന്ന വളരെ അധികം പ്രതിഭയുള്ള അഭിനേതാക്കള്‍ അഭിനയിച്ച നല്ലൊരു സിനിമയാണ് സിനിമയാണ് ദ പ്രീസ്റ്റ്. ഇതിനെക്കാളുമൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഏറെക്കാലം കഴിഞ്ഞ് ഇൻഡസ്‍ട്രി വീണ്ടും സജീവമാകുമ്പോള്‍ തിയറ്ററിലേക്ക് കുടുംബപ്രേക്ഷകര്‍ എത്തുന്നുവെന്നതാണ്. കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരാനായിട്ട് പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദ പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ അതില്‍ ഒരു പ്രധാനപ്പെട്ട ഭാഗം വഹിക്കാൻ എനിക്കും സാധിച്ചുവെന്നറിയുന്നതിലാണ് സന്തോഷവും അഭിമാനവും തോന്നുന്നത്. തിയറ്ററിലേക്ക് വന്നവര്‍ക്ക് നന്ദി, ഇനി കാണാനുള്ളവരും തിയറ്ററില്‍ വന്ന് തന്നെ കാണണം. ഞങ്ങള്‍ക്ക് തന്ന സ്‍നേഹത്തിനും പ്രോത്സാഹനത്തിനും മലയാളി പ്രേക്ഷകരോട് മനസ് നിറഞ്ഞ സ്നേഹം അറിയിക്കുന്നുവെന്നും മഞ്‍ജു വാര്യര്‍ പറയുന്നു.
സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘ദി പ്രീസ്റ്റ്’. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ‘കൈതി,’ ‘രാക്ഷസൻ’ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്കയും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എൻ ബാബുവും ചേർന്നാണ് ചിത്രം ഈ നിർമ്മിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുൽ രാജാണ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.
