serial
പരിഹരിക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്നം നിങ്ങള്‍ക്കിടയിലുണ്ടോ? അവതാരകയുടെ ചോദ്യത്തിന് ജിഷിൻ നൽകിയ മറുപടി കണ്ടോ? താരദമ്പതികളുടെ വിവാഹമോചന വാർത്തയ്ക്കിടെ ജിഷിന്റെ പുതിയ വീഡിയോ പുറത്ത്
പരിഹരിക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്നം നിങ്ങള്‍ക്കിടയിലുണ്ടോ? അവതാരകയുടെ ചോദ്യത്തിന് ജിഷിൻ നൽകിയ മറുപടി കണ്ടോ? താരദമ്പതികളുടെ വിവാഹമോചന വാർത്തയ്ക്കിടെ ജിഷിന്റെ പുതിയ വീഡിയോ പുറത്ത്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് വരദയും ജിഷിൻ മോഹനും. അടുത്തിടെ ഇരുവരും വിവാഹമോചിതരാവാൻ പോവുകയാണെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്നുമാത്രം. ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണെന്നായിരുന്നു വരദ ഇതേക്കുറിച്ച് പ്രതികരിച്ചത്
ഇപ്പോഴിത ഡിവോഴ്സ് വിഷയത്തിൽ ജിഷിനും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
നിങ്ങളാണോ കല്യാണം നടത്തിയത്? ഡിവോഴ്സ് ആയില്ല, ആകുമ്പോൾ അറിയിക്കാം…’ എന്നാണ് ജിഷിൻ ചോദ്യങ്ങളോട് പ്രതികരിച്ചത്. ‘ഞാന്‍ ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന് വരദ മാസ് മറുപടി കൊടുത്തിട്ടുണ്ട്.
അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്. പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഇഷ്ടമാണ്. ഡിവോഴ്സായില്ല. ആവുമ്പോള്‍ പറയാം. കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്’ ജിഷിൻ പറഞ്ഞു.
പരിഹരിക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്നം നിങ്ങള്‍ക്കിടയിലുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോള്‍ ‘ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നതെന്നായിരുന്നു’ ജിഷിന് തിരിച്ച് ചോദിച്ചത്. ‘ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ടെന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ? എല്ലാ ദിവസും ഞാന്‍ വന്നോ… വന്നില്ലേയെന്ന് നോക്കുകയാണോ അവരുടെ ജോലി.
വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചോദ്യങ്ങളുമായെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി തന്നെ കൊടുക്കും ജിഷിൻ കൂട്ടിച്ചേർത്തു. നല്ല വേഷത്തിനായി കോപ്രമൈസ്, അഡജ്സ്റ്റ്മെന്റ് വേണമെന്ന് പറഞ്ഞ് വിളിക്കുന്നത് പെണ്‍കുട്ടികള്‍ സ്വീകരിക്കാറില്ല.
സീരിയല്‍ മേഖലയില്‍ ഇങ്ങനെയുള്ള കോളുകള്‍ കുറവാണെന്നാണ് തോന്നുന്നത്. നല്ല സുരക്ഷയാണ് സീരിയല്‍ മേഖലയില്‍. പത്തുപതിനഞ്ച് ദിവസമൊക്കെ നിന്നാണ് പെണ്‍കുട്ടികള്‍ പോവുന്നത്. അവര്‍ക്ക് പ്രത്യേകമായി താമസസൗകര്യങ്ങള്‍ ഒരുക്കാറുണ്ട്.
‘അവരുടെ കാര്യങ്ങള്‍ നോക്കാനായി കെയര്‍ ടേക്കറൊക്കെ ഉണ്ടാവാറുണ്ട്. നമുക്കൊരു ജോലി പോലെ കൊണ്ടുനടക്കാനാവുന്ന പ്രൊഫഷനാണ് സീരിയല്‍ മേഖല എന്നാണ് എന്റെ അഭിപ്രായം’ ജിഷിൻ പറഞ്ഞു.
വരദ നായികയായി എത്തിയ പരമ്പരയായിരുന്നു അമല. പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നാലെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വരദയും ജിഷിനും. വിവാഹ ശേഷവും മകന് ഉണ്ടായപ്പോഴും അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ തന്നെ വരദ ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു
