മനസ്സില്‍ ഒരുപാട് കാര്യങ്ങളുണ്ട്, എന്താണ് എനിക്ക് സംഭവിച്ചത് എന്നറിയില്ല; കരിയറിലെ ഏറ്റവും മോശപ്പെട്ട പ്രകടനവുമായി സെറീന വില്യംസ്
കരിയറിലെ ഏറ്റവും മോശപ്പെട്ട പ്രകടനവുമായി സെറീന വില്യംസ്. വുമണ്‍ ടെന്നീസ് അസോസിയേഷന് സാന്‍ ജോസില്‍ ചൊവ്വാഴ്ച്ച സംഘടിപ്പിച്ച മത്സരത്തിലാണ് സെറീന മോശം പ്രകടനം കാഴ്ച്ചവെച്ചത്. ബ്രിട്ടീഷ് താരമായ ജോഹന്ന കോന്തായാണ് സെറീനയെ പരാജയപ്പെടുത്തിയത്. 51 മിനിറ്റ് കൊണ്ടാണ് ജോഹന്ന സെറീനയെ പരാജയപ്പെടുത്തിയത്. 6-1, 6-0 ആണ് സ്കോര്‍.
വിമ്പിള്‍ഡണ്‍ മത്സരത്തിന് ശേഷമുള്ള സെറീനയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. തനിക്കറിയില്ല എന്താണ് സംഭവിച്ചതെന്നും തന്റെ മനസ്സില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും നഷ്ടപ്പെട്ടതോര്ക്കാതിരിക്കാന് സമയമില്ലെന്നും വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് പരിശ്രമിക്കുന്നതെന്നും സെറീന പറഞ്ഞു.
അടുത്തിടെ സെറീനയുടെ ഫ്ളോറിഡയിലെ വസതിയില്‍ യുഎസ് ഏജന്‍സി നടിത്തിയ പരിശോധനയും വാര്‍ത്തയായിരുന്നു. സംഭവം താരത്തെ ചൊടുപ്പിച്ചിരുന്നു. ഉത്തേജക മരുന്നു പരിശോധനയില്‍ വംശീയ വിവേചനം കാട്ടിയെന്നായിരുന്നു താരത്തിന്റെ ആരോപണം.
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...