അനുവാദമില്ലാതെ സെല്‍ഫിയെടുത്ത് നടി. ക്ഷുഭിതനായി കാര്‍ത്തി.
അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നത് പല താരങ്ങള്‍ക്കും ഇഷ്ട്ടമില്ലാത്ത കാര്യമാണ്. ഗായകന് യേശുദാസ് ഈയിടെ സെല്‍ഫി എടുക്കുന്നതിനിടയില്‍ ഫോണ്‍ തട്ടിമാറ്റി അത് എടുത്തയാളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.
നടന് സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവ് ശിവകുമാറും സമാനമായ സംഭവത്തില്‍ കുപ്രസിദ്ധി നേടിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ആരാധകന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ഫോണ്‍ തട്ടി തെറിപ്പിച്ചത് വല്യ വിവാദമായിരുന്നു. ആ യുവാവിനോട് പിന്നേടദേഹം മാപ്പ് പറഞ്ഞുവെങ്കിലും നിരവധിയാളുകളാണ് അദ്ധേഹത്തെ വിമര്‍ശിച്ചു രംഗത്ത് വന്നത്.
നടന് ശിവകുമാര്‍ കാണിച്ച പ്രവര്‍ത്തി അങ്ങേയറ്റം കാടത്തം നിറഞ്ഞതായിരുന്നുവെന്നും അഭിപ്രായപ്പെട്ടവരുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെ പേര് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സംഭവം വിവാദമായിയെന്നു മാത്രമല്ല ഇന്നും അതിന്റെ ബാക്കി പുകയുകയാണെന്ന് വേണം മനസ്സിലാക്കാന്‍. മാസങ്ങള്‍ക്ക് ശേഷം ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടന് കാര്‍ത്തിയോട് ഒരു നടി സെല്‍ഫിയെടുക്കുന്ന സമയത്ത് താങ്കളുടെ അച്ഛന് ഈ പരിസരത്തൊന്നും ഇല്ലല്ലോ എന്ന തമാശ പൊട്ടിച്ചു. ഇതിനു മറുപടിയായി കാര്‍ത്തി പ്രതികരിക്കുകയുണ്ടായി.
കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ജൂലൈ കാട്രില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സംയുക്ത മേനോന് നായികായിയെത്തുന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നടി കസ്തൂരിയും എത്തിയിരുന്നു. ഞാന്‍ താങ്കള്‍ക്കൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ പോവുകയാണെന്നും താങ്കളുടെ അച്ഛന് അടുത്തൊന്നും ഇല്ലല്ലോയെന്നും കസ്തൂരി തമാശയോടെ പറഞ്ഞപ്പോള്‍ കാര്‍ത്തിക്ക് ആ ചോദ്യം ഇഷ്ട്ടപെടാത്ത മട്ടിലായിരുന്നു മറുപടി പറഞ്ഞത്. പരസ്യമായി അദ്ദേഹം വേദിയില്‍ അത് പറയുകയും ചെയ്തു.
കാര്‍ത്തിയുടെ മറുപടി ഇങ്ങനെ.. ‘ ഇത് ഒരു ആവശ്യമില്ലാത്ത കാര്യമാണ്. ഇന്ന് അനുവാദം കൂടാതെ സെല്‍ഫി എടുക്കുന്നത് ഒരു ട്രെന്‍ഡ് ആണ്. ആളുകളോട് ഒന്നു അനുവാദം ചോദിക്കാനുള്ള സാമാന്യ മര്യാദ പോലും പലരും കാണിക്കില്ല. അതിനു പകരം നമ്മുടെ മുഖത്തിന് അടുത്തേക്ക് മൊബൈല്‍ കൊണ്ടുവരും. ഫ്ലാഷുകള്‍ ഉള്ള മൊബൈല്‍ ക്ലിക്കുകള്‍ മൈെ്രെഗന് പോലുള്ള അസുഖങ്ങളെ ക്ഷണിച്ചു വരുത്തും ഇത് ഞാന്‍ ഇപ്പോള്‍ പറഞ്ഞെന്നെ ഉള്ളു, ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ എനിക്ക് പിന്നെ ഒരു അവസരം കിട്ടില്ല ‘.
Selfie pick up Karthi angered on Kashuri…
