Tamil
സിനിമയിലേപ്പോലെയുള്ള ആളുകളെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്, സംവിധായകൻ സെൽവരാഘവന്റെ ഉപദേശം ഇപ്പോഴും പിന്തുടരുന്നു; കാർത്തി
സിനിമയിലേപ്പോലെയുള്ള ആളുകളെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്, സംവിധായകൻ സെൽവരാഘവന്റെ ഉപദേശം ഇപ്പോഴും പിന്തുടരുന്നു; കാർത്തി
നിരവധി ആരാധകരുള്ള താരമാണ് കാർത്തി. ഇപ്പോഴിതാ ഒരു പരിപാടിയിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് സ്വകാര്യ ജീവിതത്തെ തടസപ്പെടുത്തുമെന്ന് സംവിധായകൻ സെൽവരാഘവൻ തന്നെ ഉപദേശിച്ചതായി ആണ് നടൻ പറയുന്നത്.
ഇപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം താൻ പിന്തുടരുന്നുവെന്ന് കാർത്തി പറഞ്ഞു. ചെന്നൈയിൽ നടന്ന തിങ്ക് എഡ്യൂ കോൺക്ലേവിൽ നടന്ന വാട്ട് ലൈസ് ബെനീത്ത്: ഗേറ്റിങ് ഇൻ ക്യാരക്ടർ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കാർത്തി. പരുത്തിവീരന്റെ ക്ലൈമാക്‌സിൽ നായകന്റെ പ്രണയിനി ലൈം ഗികമായി ആക്രമിക്കപ്പെട്ടു.
ഇത് മാനസികമായി വല്ലാതെ ബാധിച്ചു. മൂന്ന് മാസത്തോളം എല്ലാ ദിവസവും കരഞ്ഞു. ഭാഗ്യവശാൽ ആയിരത്തിലൊരുവൻ എന്ന സിനിമയുടെ സെറ്റിൽ സെൽവരാഘവൻ സാർ ആക്ഷൻ പറയുന്നതിന് തൊട്ടു മുമ്പും കട്ട് ചെയ്തതിന് ശേഷവും കഥാപാത്രത്തിൽ തുടരരുതെന്ന് ഉപദേശിച്ചു. അതുകൊണ്ട് തന്നെ മെയ്യഴകൻ എന്ന ചിത്രത്തിലഭിനയിച്ചപ്പോൾ ഈ ഉപദേശം ഗുണം ചെയ്തു.
സിനിമയിലേപ്പോലെയുള്ള ആളുകളെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ വന്ദ്യതേവൻ എന്ന കഥാപാത്രം തന്റെ അമ്മയിൽ അത്യധികം ആവേശമുണ്ടാക്കി. ഐശ്വര്യ റായിയെപ്പോലുള്ള ഒരാളോട് തന്നെപ്പോലുള്ള ഒരു മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിക്ക് പ്രണയാഭ്യർഥന നടത്തുകയെന്നത് സ്വപ്‌നത്തിൽ മാത്രമുള്ളതാണെന്നും കാർത്തി പറഞ്ഞു.
തമിഴിലെ പഴയകാല നടന്‍ ശിവകുമാറിന്റെ മകനാണ് കാര്‍ത്തി. മണിരത്‌നത്തിന്റെ സംവിധാനസഹായിയായാണ് കാര്‍ത്തി തന്റെ സിനിമാജീവിതം ആരംഭിച്ചത്. അമീര്‍ സംവിധാനം ചെയ്ത പരുത്തിവീരനിലൂടെ കാര്‍ത്തി നായകനായി അരങ്ങേറി. ആദ്യ ചിത്രത്തിലെ പ്രകടനം കാര്‍ത്തിക്ക് നിരവധി പ്രശംസ നേടിക്കൊടുത്തു. പിന്നീട് വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര നടന്മാരുടെ പട്ടികയില്‍ കാര്‍ത്തിയും ഇടം പിടിച്ചു.
