Tamil
ഷൂട്ടിംഗിനിടെ നടൻ കാർത്തിയ്ക്ക് പരിക്ക്
ഷൂട്ടിംഗിനിടെ നടൻ കാർത്തിയ്ക്ക് പരിക്ക്
നിരവധി ആരാധരുള്ള നടനാണ് കാർത്തി. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. സർദാർ 2 എന്ന സിനിമയിലെ രംഗം ചിത്രീകരണത്തിനിടയിലാണ് കാർത്തിയ്ക്ക് കാലിന് പരിക്കേറ്റതെന്നാണ് വിവരം. തുടർന്ന് ഒരാഴ്ചത്തേക്ക് ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
മൈസൂരുവിലാണ് സംഭവം. കാർത്തിയുടെ കാലിന് പരിക്കേറ്റത്. ഉടൻ തന്നെ നടനെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചത്. സംഭവസമയം കാർത്തിയാേടൊപ്പം മറ്റ് സഹതാരങ്ങളും സ്ഥലത്തുണ്ടായിരുന്നു.
പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കാർത്തി ആരോഗ്യം വീണ്ടെടുത്തയുടൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് കാർത്തിക് എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായിക.
