Actress
ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ, താങ്ങാവുന്നതും ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും അമ്മ; ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്തേനേ; സീമ ജി നായർ
ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ, താങ്ങാവുന്നതും ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും അമ്മ; ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്തേനേ; സീമ ജി നായർ
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായര്‍. നിരവധി സീരിയലുകളിലും സീമ ജി നായര്‍ അഭിനയിച്ചിട്ടുണ്ട്. ആയിരത്തില്‍ അധികം വേദികളില്‍ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയല്‍ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്. ദൂരദര്‍ശന്‍ പരമ്പരകളില്‍ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി.
കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികര്‍ത്താവായുമെല്ലാം നിരവധി ടെലിവിഷന്‍ പരിപാടികളില്‍ എത്തിയ താരം അമ്പതിന് മുകളില്‍ സീരിയലുകളിലും അതുപോലെ നൂറില്‍ കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുമാണ് സീമ ജി നായര്‍.
ഇപ്പോഴിതാ നടി ബീന കുമ്പളങ്ങിയുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സീമ ജി നായർ. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് ബീന കുമ്പളങ്ങിയെന്ന് സീമ ജി നായർ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്.
സീമ ജി നായരുടെ കുറിപ്പിങ്ങനെ;
‘ഇന്നലെ (16ന്) ബീന കുമ്പളങ്ങിയുടെ പിറന്നാൾ ആയിരുന്നു. ഇന്നലെ ഒരു വിഷ് ഇടാൻ പറ്റാഞ്ഞത്. മിനിഞ്ഞാന്നുണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു. പക്ഷെ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചു വിഷ് അറിയിച്ചിരുന്നു. ഇപ്പോൾ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നു.
ഈ വൈകിയ വേളയിൽ ചേച്ചിക്ക് താങ്ങാവുന്നത് ‘അമ്മ എന്ന സംഘടനയാണ്’. ‘ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും ‘അമ്മ സംഘടനയാണ്. സത്യത്തിൽ ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്തേനേ. എത്രയോ പേർക്ക് താങ്ങായി ‘അമ്മ നിൽക്കുന്നു. ഇപ്പോൾ മൂന്ന് ആർട്ടിസ്റ്റുകൾ ആണ് വിവിധ ആശുപത്രികളിൽ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നത്.
ഇതൊക്കെ ആർക്കറിയണം. എന്തേലും ഒരു പ്രശ്‍നം വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം മുഴുവനും അമ്മയ്ക്കാണ്’. ‘സത്യത്തിൽ മനസ്സ് മടുത്തുപോയിരുന്നു. എത്രയോ പേർക്ക് അന്നവും മരുന്നും കൊടുക്കുന്നു. അവരെ സംരക്ഷിക്കുന്നു തല ചായ്ക്കാൻ ഒരിടം നൽകുന്നു. കല്ലെറിയണം അതാണ് എല്ലാർക്കും ഇഷ്ട്ടം. വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടാണ്. ഒരു സ്ഥാപനത്തിനെ നശിപ്പിക്കാൻ എളുപ്പമാണ്.
എത്രയോ പേരുടെ ചോരയും വിയർപ്പും അധ്വാനവും ആണത്’. ‘പ്രസംഗിച്ചവർ ആരും ഒരു നേരത്തെ മരുന്ന് മേടിച്ചുകൊടുക്കാൻ മുന്നിൽ ഇല്ല. അതിനും ‘അമ്മ വേണം. നശിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ഈ പ്രസ്ഥാനം ഉയിർത്തു എഴുന്നേൽക്കണം എഴുന്നേറ്റെ മതിയാവു. ചേച്ചീ, വൈകിയെങ്കിലും ഈ പേജിലൂടെ ഒരു പിറന്നാൾ ആശംസകൾ എന്നാണ് സീമ കുറിച്ചത്.
ചെറിയ വേഷങ്ങളിലൂടെ അഭിനയ മികവുകാട്ടി, പ്രതിഭധനനായ പത്മരാജന്റെ ‘കള്ളന്‍ പവിത്രന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ബീന കുമ്പളങ്ങി. കല്യാണരാമനിലെ ഭവാനി എന്ന ചെറിയ കഥാപാത്രം മാത്രം മതി ബീനയെ ഇപ്പോഴത്തെ തലമുറ ഓര്‍ത്തിരിക്കാന്‍.
പിന്നീട് നിരവധി ക്ലാസിക് സിനിമകളുടെ ശ്രദ്ധേയമായ മുഖമായി മാറുവാന്‍ ബീനാ കുമ്പളങ്ങിയ്ക്ക് അവസരം ലഭിച്ചിരുന്നുവെങ്കിലും താരത്തിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. നേരത്തെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും, സഹോദരിയും കുടുംബവും വീട്ട് തട്ടിയെടുത്തു എന്നത് അടക്കം വലിയ വെളിപ്പെടുത്തലും നടി നടത്തിയിരുന്നു.