Actress
കനകയും അമ്മയും വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി പൂജ നടത്തി; ആലപ്പി അഷ്റഫ്
കനകയും അമ്മയും വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി പൂജ നടത്തി; ആലപ്പി അഷ്റഫ്
സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന കനകയ്ക്ക് പിന്നീട് സംഭവിച്ചതെന്തെന്ന് പലർക്കും വ്യക്തമായി അറിയില്ല. അമ്മ ദേവികയുടെ മരണമാണ് കനകയെ തകർത്ത് കളഞ്ഞത് എന്നാണ് പലരും പറയുന്നത്.
അമ്മയുടെ നിഴലായിരുന്നു കനക. മുൻ നടിയായിരുന്ന ദേവികയാണ് മകളുടെ കരിയറിൽ തീരുമാനങ്ങളെടുത്തിരുന്നതും. ആ അമ്മയുടെ മരണം കനകയെ തളർത്തിയെന്നാണ് കരുതപ്പെടുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തിനും മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിൻവാങ്ങൽ.
ഇപ്പോഴിതാ കനകയെ കുറിച്ചും നടിയുടെ അമ്മയെ കുറിച്ചും പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അറുപതാമത്തെ വയസിലാണ് കനക മരിക്കുന്നത്. ആ മരണം കനകയെ മാനസികമായി തകർത്തു. കനക തികച്ചും അനാഥയായി മാറി. ആരോടും മിണ്ടാതായി. പല ഷൂട്ടിംഗുകളും മുടങ്ങി. വീടടച്ച് ഏകയായി കനക കഴിഞ്ഞു. അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ വേണ്ടിയാണ് അങ്ങനെ ഇരിക്കുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ഇതിനിടെ കനകയുടെ അമ്മയുടെ ഒരു സ്നേഹിതൻ വന്ന് കനകയെ കണ്ടു. കനകയ്ക്ക് വേണ്ട ഉപദേശങ്ങൾ കൊടുത്തു. ഒപ്പം അയാളുടെ മകനെ കാര്യങ്ങൾ നോക്കി നടത്താനും ഷൂട്ടിംഗിൽ സജീവമാക്കാൻ ഒരു മാനേജരെ പോലെ അവിടെ നിർത്തി. രാമചന്ദ്രൻ എന്നായിരുന്നു പേര്. ഇയാളുടെ വരവോടെ കനക കുറച്ച് മെച്ചപ്പെട്ടു.
ഇതിനിടെ രാമചന്ദ്രന് കനകയോട് പ്രണയം തോന്നി. ഒരു ദിവസം അയാൾ കനകയോട് പ്രണയം പറഞ്ഞു. എന്നാൽ കനക ദേഷ്യപ്പെട്ടു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ഇയാൾ ഒരു അപകടത്തിലോ മറ്റോ മരിച്ചു. ഇതും കനകയെ ഏറെ ബാധിച്ചെന്നും ആലപ്പി അഷ്റഫ് പറയുന്നു. പിതാവിനെ കനകയും വേർപിരിഞ്ഞ കനകയുടെ അമ്മയും ഭയന്നിരുന്നു.
പിതാവിന്റെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ ആലപ്പുഴയിൽ വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി പൂജ നടത്തിയെന്ന് പ്രൊഡക്ഷൻ കൺട്രോളർ കബീർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. അമ്മയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അമ്മയായിരുന്നു ലോകമെന്ന് കരുതി ജീവിച്ചിരുന്ന കനകയ്ക്ക് അമ്മയുടെ മരണം ഉൾക്കൊള്ളാനേ സാധിച്ചിരുന്നില്ല.
തന്റെ അമ്മയുടെ ആത്മാവിനോട് സംവിദിക്കാമെന്ന കപട വാഗ്ദാനത്തിൽ മയങ്ങി കനകയ്ക്ക് നഷ്ടമായത് ഭീമൻ തുകയായിരുന്നു. പിന്നീട് ഓജോബോർഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താൻ കനക ശ്രമിച്ചിരുന്നതായും വാർത്തകൾ വന്നിരുന്നു. ഇതിനായി ചില്ലറക്കാശൊന്നുമല്ല കനക പൊടിപൊടിച്ചത്.
കനക കരുതിയിരുന്നതു പോലെയൊന്നും സാധിക്കാതെ വന്നതോടെ കനക മാനസികമായി തളർന്നു. അമ്മയോട് സംസാരിക്കാനും കഴിഞ്ഞില്ല കയ്യിലെ കാശും നഷ്ടപ്പെട്ട കനക മറ്റുള്ളവരെ വെറുക്കാനും അവരുമായി ഇടപഴകുന്നതെയും വന്നുവെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. കനകയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിലും വസ്ത്രധാരണത്തിൽ പോലും അമ്മ അനാവശ്യമായി ഇടപെടുന്നുവെന്ന് പരാതിയുണ്ടായിരുന്നു.
അമ്മയുടെ കർക്കശ നിലപാടുകൾ കാരണം കനകയ്ക്ക് നഷ്ടമായത് മൂന്ന് മാസ്റ്റർ പീസ് ചിത്രങ്ങളാണ്. തേന്മാവിൻകൊമ്പത്ത്, സർഗം, അമരം എന്നീ ചിത്രങ്ങളായിരുന്നു അവ. കാർത്തുമ്പിയും തങ്കമണിയും മുത്തുവും കൈവിട്ടു പോയപ്പോൾ നമ്പർ വൺ നായിക എന്ന സുവർണ കിരീടമായിരുന്നു നടിയ്ക്ക് നഷ്ടമായത്.
പക്ഷേ അമ്മയെ പ്രാണനായി സ്‌നേഹിച്ച കനകയ്ക്ക് അമ്മയെ വേദനിപ്പിക്കാൻ കഴിഞ്ഞില്ല. അമ്മയോളം വലുതല്ലായിരുന്നു കനകയ്ക്ക് ഈ നഷ്ടങ്ങളൊക്കെയും. നായകനുമൊത്തു ഇഴുകി ചേർന്നുള്ള അഭിനയവും ഗ്ലാമർ റോളുകളും ദേവിക സെൻസർ ചെയ്യാൻ തുടങ്ങിയതോടെ ഒരു ഭാഷയിലേയ്ക്കും കനകയെ വിളിക്കാതായി. അവസരങ്ങൾ പൊടുന്നനെ കുറയുകയായിരുന്നു.