Malayalam
ഡാഡിയ്ക്ക് അപകടം സംഭവിച്ചു, ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു; വേദനയോടെ സയനോര; ആശ്വാസ വാക്കുകളുമായി പ്രിയപ്പെട്ടവർ
ഡാഡിയ്ക്ക് അപകടം സംഭവിച്ചു, ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു; വേദനയോടെ സയനോര; ആശ്വാസ വാക്കുകളുമായി പ്രിയപ്പെട്ടവർ
മലബാറില്‍ നിന്നും മലയാള സിനിമയിലേക്ക് ഗായികയായിട്ടാണ് സയനോരയുടെ കടന്നുവരവ്. വേറിട്ട ശബ്ദവും ആലാപന ശൈലിയും വളരെ വേഗത്തില്‍ ആസ്വാദകരുടെ ശ്രദ്ധ നേടിയെടുക്കുന്നതിന് സയനോരയെ സഹായിച്ചു. വെസ്‌റ്റേണ്‍ പശ്ചാത്തലം എന്നും ഗായികയുടെ ശബ്ദത്തിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വതസിദ്ധമായ ശൈലി ഈ ഗായിക നേടിയെടുത്തു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്കിടെ താരം സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ശക്തമായ നിലപാടുകളിലൂടെയാണ് താരം നേരിടാറുള്ളത്.
അനാവശ്യമായി വിമര്‍ശിച്ചെത്തുന്നവര്‍ക്കെല്ലാം തക്കതായ രീതിയില്‍ മറുപടിയും താരം നല്‍കാറുണ്ട്. അടുത്തിടെ വണ്ടര്‍ വുമണ്‍ എന്ന സിനിമയിലും സയനോര അഭിനയിച്ചു. ഗായിക പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡാഡിക്ക് ആക്‌സിഡന്റ് പറ്റി കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നായിരുന്നു താരം പറഞ്ഞത്. വേദനകളില്‍ സംഗീതത്തെ കൂട്ടുപിടിച്ച് ഒന്നിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും സയനോര പങ്കുവെച്ചിരുന്നു.
ഡാഡിക്ക് ഒരു അപകടം മാറ്റിയെന്നും ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നും സയനോര പറയുന്നു. അദ്ദേഹത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല, ആരോഗ്യവാനായി വരുന്നു. പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണം. വിഷമഘട്ടം മനസിലാക്കി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഈ അവസ്ഥയും കടന്നുപോവും. ഡാഡിക്കും മമ്മയ്ക്കുമൊപ്പമായി പാട്ടുപാടുന്ന വീഡിയോയും സയനോര പോസ്റ്റ് ചെയ്തിരുന്നു.
സങ്കട സമയമാണെങ്കിലും ക്രിസ്മസ് എന്ന വിശേഷദിനത്തെ മുറുകെ പിടിക്കണമെന്നും സയനോര കുറിച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം സയനോരയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിരുന്നു. ദീപ്തി വിധുപ്രതാപ്, രഞ്ജിനി ഹരിദാസ്, ദിവ്യ പിള്ള, മധുവന്തി നാരായണ്‍, ദിവ്യ പ്രഭ തുടങ്ങിയവരെല്ലാം ആശ്വാസവുമായെത്തിയിരുന്നു. ഫിലിപ്പ് അങ്കിളിന് പെട്ടെന്ന് തന്നെ ഭേദമാവും, കൂടെത്തന്നെയുണ്ടെന്നുള്ള കമന്റും പോസ്റ്റിന് താഴെയുണ്ട്.
ചെറുപ്രായത്തില്‍ തന്നെ കുടുംബത്തെ നോക്കിത്തുടങ്ങിയ ആളാണ് താനെന് സയനോര മുന്‍പ് പറഞ്ഞിരുന്നു. സഹോദരനും ഡാഡിയും മമ്മിയുമെല്ലാം എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ട്.
