Connect with us

കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്, ഇനിയും കാണിക്കുന്നതായിരിക്കും; നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല; സയനോര ഫിലിപ്പ്

Malayalam

നിരവധി ആരാധകരുള്ള താരമാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ വളരെ സദീവമാണ് താരം. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെ കുറിച്ചും പലപ്പോഴും തുന്നു പറഞ്ഞിട്ടുള്ള ഗായികയാണ് സയനോര. വീണ്ടും തന്നെ ആക്ഷേപിക്കാന്‍ വന്നവര്‍വര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഗായിക ഇപ്പോള്‍.

സയനോര അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓഫ് വൈറ്റ്‌ഗോള്‍ഡന്‍ കളര്‍ കോമ്പിനേഷനിലുള്ള മിനി ഫ്രോക്ക് ധരിച്ച സയനോരയ്ക്ക് നേരെ വിമര്‍ശനങ്ങളും എത്തിയിരുന്നു. ഈ വിമര്‍ശനങ്ങളോടാണ് സയനോര പ്രതികരിച്ചിരിക്കുന്നത്.

‘ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥനയുണ്ട്.”എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം, ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു.’

‘ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. ഘശ്‌ല മിറ ഹല േഹശ്‌ല എന്നതിന്റെ അര്‍ഥം മനസിലാകാത്ത ഒരാള്‍ ആണ് നിങ്ങളെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’ എന്നാണ് സയനോരയുടെ മറുപടി.

അതേസമയം, നിരവധി പേരാണ് സയനോരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. സദാചാരവാദികള്‍ക്കും അധിക്ഷേപങ്ങള്‍ക്കും താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ചുട്ട മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ മറുപടിയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending