Connect with us

ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം, നോട്ടത്തിന്റെ കുഴപ്പമാണ്; ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ മരിച്ച് പോകുമ്പോള്‍ വേറെന്താണുള്ളത്; സയനോര

Social Media

ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം, നോട്ടത്തിന്റെ കുഴപ്പമാണ്; ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ മരിച്ച് പോകുമ്പോള്‍ വേറെന്താണുള്ളത്; സയനോര

ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം, നോട്ടത്തിന്റെ കുഴപ്പമാണ്; ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ മരിച്ച് പോകുമ്പോള്‍ വേറെന്താണുള്ളത്; സയനോര

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് സയനോര. കുറച്ച് നാളുകള്‍ക്ക് മുമ്പ് വസ്ത്രധാരണത്തിന്റെ പേരില്‍ സയനോരയ്ക്ക് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നാണ് ഗായികയിപ്പോള്‍ പറയുന്നത്. അടുത്തിടെ മഴ നനയുന്നൊരു വീഡിയെ ഗായിക പോസ്റ്റ് ചെയ്തിരുന്നു. അതിനെ പറ്റി വനിത ഓണ്‍ലൈനിന് നല്‍കിയ പ്രതികരണത്തിലൂടെ തന്റെ നിലപാടുകളും ഗായിക വ്യക്തമാക്കിയിരിക്കുകയാണ്.

മഴയൊക്കെ പെയ്യുമ്പോഴുള്ള എന്റെ സന്തോഷം കണ്ടാല്‍ ആളുകള്‍ കരുതും എനിക്ക് തലയ്‌ക്കെന്തോ ഭ്രാന്താണെന്ന്. പക്ഷേ എനിക്കിതൊക്കെ വലിയ ആനന്ദമാണ്. മഴ കണ്ടാല്‍ കൊച്ചു കുട്ടികളെ പോലെയാണ്. നനയുകയും നൃത്തം ചെയ്യുകയും ചെയ്യും. അങ്ങനൊരു നിമിഷമായിരുന്നു അത്. ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഞാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയത്.

മഴ കണ്ട് ഇറങ്ങി ഡാന്‍സ് തുടങ്ങി. കൂടെയുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ എടുത്തത്. പോസ്റ്റ് ചെയ്യണമെന്നൊന്നും കരുതിയില്ല. വീണ്ടും വീണ്ടും കണ്ടപ്പോള്‍ അതിലൊരു സന്തോഷം തോന്നി. എങ്കില്‍ ഷെയര്‍ ചെയ്യാമെന്ന് വിചാരിച്ചു. മറ്റുള്ളവര്‍ കണ്ടാല്‍ എന്ത് വിചാരിക്കുമെന്ന് കരുതി ഒന്നും ചെയ്യാതെ ഇരിക്കുന്ന ആളല്ല ഞാന്‍. എനിക്ക് തോന്നുന്നതും ഇഷ്ടമുള്ളതുമൊക്കെയുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ മരിച്ച് പോകുമ്പോള്‍ വേറെന്താണുള്ളത്.

എല്ലാവര്‍ക്കും ഭയങ്കരമായി സന്തോഷിക്കാന്‍ പോലും ഈ ലോകത്ത് പേടിയാണ്. അങ്ങനെയുള്ള ഒരു അവസ്ഥയിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. ഒരു പ്രത്യേക നിമിഷത്തില്‍ നമുക്ക് സന്തോഷം തോന്നുന്നുണ്ടെങ്കില്‍ ചുറ്റുമുള്ളതെല്ലാം മറന്ന് അതില്‍ മുഴുകുക എന്നതാണ് പ്രധാനം. ആദ്യമാദ്യമൊക്കെ എനിക്കും അയ്യേ, അവരെന്ത് കരുതും എന്ന തോന്നലൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയില്ല.

സന്തോഷം കിട്ടുന്നതെന്തോ അത് ചെയ്യുക. അത് കാണുമ്പോള്‍ മറ്റാര്‍ക്കും ബുദ്ധിമുട്ട് തോന്നേണ്ട കാര്യമില്ലല്ലോ. ഇനി ബുദ്ധിമുട്ടുള്ളവര്‍ അത് കാണാതെ ഇരിക്കുകയാണ് വേണ്ടത്. നമ്മുടെ സന്തോഷമാണ് എന്നും വലുതെന്നാണ് സയനോര പറയുന്നത്. പൊതുസ്ഥലത്ത് പുരുഷന്മാര്‍ പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്നതും ആനന്ദിക്കുന്നതും സാധാരണ കാര്യമാണ്.

എന്നാല്‍ സ്ത്രീകളാണെങ്കിലോ, സത്യത്തില്‍ സ്ത്രീ ശരീരത്തെ സെക്ഷ്വലൈസാക്കി ഒബ്ജക്റ്റിഫൈ ചെയ്ത് വച്ചത് കൊണ്ടാണിത്. അല്ലെങ്കില്‍ ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം. അപ്പോള്‍ നോട്ടത്തിന്റെയും കാഴ്ചപ്പാടിന്റെയുമാണ് പ്രശ്‌നം. കാലങ്ങളായി അങ്ങനൊരു സിനാരിയോ വന്നത് കൊണ്ടാണ് ഇതൊരു കുഴപ്പമായി ആളുകള്‍ അവതരിപ്പിക്കുന്നത്. പക്ഷേ ഇനി ആര് പറഞ്ഞാലും എന്റെ സന്തോഷമാണ് എനിക്ക് വലുത്. ഒന്നിന് വേണ്ടിയും വിട്ട് കൊടുക്കാന്‍ ഞാന്‍ തയ്യാറല്ലെന്നും ഇനിയങ്ങോട്ട് ഇതൊരു വാശിയാണെന്നും സയനോര വ്യക്തമാക്കുന്നു.

More in Social Media

Trending

Recent

To Top