Malayalam
ഒരു പാവം പയ്യൻ്റെ ജീവൻ കൊണ്ട് കളിച്ച നാടകത്തിനു പിന്നിൽ ലോബികളും ബിഗ് ഷോട്ടുകളും ഉണ്ടെങ്കിൽ അവരെ കാലം തുറന്നു കാട്ടുക തന്നെ ചെയ്യും. കർമ്മഫലം എന്നൊന്ന് അനുഭവിക്കാതെ തരമില്ല ഏത് പറുദീസയിലായാലും! അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
ഒരു പാവം പയ്യൻ്റെ ജീവൻ കൊണ്ട് കളിച്ച നാടകത്തിനു പിന്നിൽ ലോബികളും ബിഗ് ഷോട്ടുകളും ഉണ്ടെങ്കിൽ അവരെ കാലം തുറന്നു കാട്ടുക തന്നെ ചെയ്യും. കർമ്മഫലം എന്നൊന്ന് അനുഭവിക്കാതെ തരമില്ല ഏത് പറുദീസയിലായാലും! അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
ബോളിവുഡിനെ ആകെ പിടിച്ച് കുലുക്കിയ സംഭവം ആയിരുന്നു നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. യുവനിരയിൽ ശ്രദ്ധേയനായിരുന്ന സുശാന്തിനെ 2020 ലാണ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് കടുത്ത വിഷാദ രോഗത്തിലായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരുന്നു. നടന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷിയായ കൂപ്പര്‍ ആശുപത്രി ജീവനക്കാരന്‍ രൂപേഷ് കുമാര്‍ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സുശാന്തിന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്
കുറിപ്പിന്റെ പൂർണ്ണ രൂപം
എത്രയൊക്കെ മൂടി വയ്ക്കപ്പെട്ടാലും ഒരു നാൾ സത്യം മറ നീക്കി പുറത്തു വന്നിരിക്കും എന്നത് പ്രകൃതിയുടെ അലിഖിത നിയമമാണ്. എന്നും വേദനയോടെ മാത്രമേ ഈ പേരും മുഖവും പുഞ്ചിരിയും ഓർക്കാൻ കഴിയൂ. 2020ലെ മഹാമാരി കാലത്ത് കേട്ട ഏറ്റവും നെഞ്ചുലയ്ക്കുന്ന വാർത്തയായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ അകാല വിയോഗം. അതൊരു ആത്മഹത്യയാണെന്ന് ഒരിക്കൽ പോലും വിശ്വസിക്കാൻ തോന്നിയിട്ടില്ല. മുൻ മാനേജർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ നടനും ആത്മഹത്യ ചെയ്യുക എന്നത് വിശ്വസിക്കാൻ ലോജിക്കലി പറ്റുന്നുണ്ടായിരുന്നില്ല. പിന്നീട് പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളായിരുന്നു.
മണി പവറും മസിൽ പവറും ഗൂണുകളും അരങ്ങു വാഴുന്ന ബോളിവുഡിൽ സിംഹാസനം നേടി അരങ്ങു വാഴുകയെന്നത് ഈസി ടാർഗറ്റ് അല്ലായെന്നു കാലം പണ്ടേ തെളിയിച്ചതാണ്. ബോളിവുഡ് എന്നും വാണിരുന്നത് മാഫിയാ തലവന്മാരായിരുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നു. നെപ്പോട്ടിസം അരങ്ങു വാഴുന്ന ബോളിവുഡിൽ, കപൂർ കുടുംബത്തിൻ്റെ കുടുംബാധിപത്യം തെളിഞ്ഞു നിന്ന ബോളിവുഡിൽ, മഹേഷ് ഭട്ട് – കരൺ ജോഹർ ലോബികൾക്ക് പാദസേവ ചെയ്യുന്നവർ താരരാജാക്കന്മാരും റാണിമാരുമായി അവരോധിക്കപ്പെടുന്ന ബോളിവുഡ്. അവിടെ ഒരു പയ്യൻ Slow and steady wins the race എന്ന ചൊല്ലിനെ അന്വർത്ഥമാക്കി രംഗത്തു വന്നു. അവനു യാതൊരു ഗോസ്ഫാദറിൻ്റെയും പിൻബലമില്ലായിരുന്നു. പേരിനൊപ്പം വമ്പൻ ബാനറിൻ്റെ സർ നെയിം ഇല്ലായിരുന്നു. ആകെയുണ്ടായിരുന്നത് മികച്ച വിദ്യാഭ്യാസവും പെരുമാറ്റരീതിയും ആത്മവിശ്വാസവും. അഭിനയം പാഷനായി കണ്ട ആ പയ്യൻ നാടകത്തിൽ നിന്നും മിനി സ്ക്രിനിലേയ്ക്കും പിന്നെ അവിടെ നിന്നും ബിഗ് സ്ക്രീനിലേയ്ക്കും രംഗപ്രവേശം നടത്തി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായി.
ബോളിവുഡിലെ റിയൽ ടാലൻ്റുകൾക്ക് എന്നും ഭീഷണി അവിടെ ആഴത്തിൽ വേരുപിടിച്ചിരുന്ന ഡ്രഗ് മാഫിയ തന്നെയാണ്. സുശാന്തും അതിൻ്റെ ഇരയായി മാറിയെന്നു വേണം കരുതാൻ. ( അതോ റിയ ചക്രവർത്തി എന്ന ഗേൾ ഫ്രണ്ടിൻ്റെ ചതിക്കുഴിയിൽ വീണ് മയക്കുമരുന്നിന് അടിമയായോ എന്നും അറിയില്ല) .ഒപ്പം ബോളിവുഡ് ലോബികളുടെ ഒത്തുച്ചേർന്നുള്ള കാലു വലിക്കലും ( ഒരുപാട് പ്രൊജക്ടുകളിൽ നിന്നും സുശാന്തിനെ മാറ്റാനുള്ള ഇടപെടലുകൾ നടന്നുവെന്ന് തെളിഞ്ഞിരുന്നു) കൂടിയായപ്പോൾ ആ നടൻ ഡിപ്രഷനിലേയ്ക്ക് വഴുതി വീണു. ഡിപ്രഷനുള്ള ട്രീറ്റ്മെൻ്റ് എടുത്തുവെന്ന തെളിവുകൾ റെഡിയായാൽ ആത്മഹത്യാ തിയറി ആരോപിക്കുവാൻ എളുപ്പമാണല്ലോ.!
വളരെ ആസൂത്രിതമായി നടത്തപ്പെട്ട ഒരു കൊലപാതകമാണ്ട് സുശാന്ത് എന്ന യുവനടൻ്റേത്. റിയ എന്ന ഗേൾഫ്രണ്ട് ആരുടെ ഇറക്കുമതി ആണെന്നു കണ്ടെത്തിയാൽ കൊലപാതകത്തിൻ്റെ ചുരുളഴിയും. അത് ബോളിവുഡിലെ വമ്പൻ സ്രാവുകളിലേയ്ക്ക് വിരൽ ചൂണ്ടും. പക്ഷേ മണി പവറിനും മസിൽ പവറിനും മീതേ ഏത് പരുന്ത് പറക്കാനാണ്? ദിവ്യാ ഭാരതി, പർവീൺ ബാബി, ജിയാ ഖാൻ പോലെ ഒടുവിൽ സുശാന്തിൻ്റേതും നൈസായിട്ട് ആത്മഹത്യയിലേയ്ക്ക് ഒതുക്കി. പക്ഷേ ഈ ആത്മാക്കളുടെ ശാപം ഡെമോക്ലസിൻ്റ വാൾ പോലെ ബോളിവുഡ് എന്ന നരക ഭൂമികയിൽ തൂങ്ങിയാടുന്നുണ്ട്.
സുശാന്തിൻ്റെ പ്ലാൻഡ് മർഡറിനു ശേഷം ബോളിവുഡ് നാശത്തിൻ്റെയും തകർച്ചയുടെയും പാതയിലാണ്. വമ്പൻ ബാനറുകൾ നിലം പൊത്തി. കോടികൾ കൊണ്ടമ്മാനം ആടിയിരുന്ന വ്യവസായത്തിനു പറയാൻ നഷ്ട കണക്കുകൾ മാത്രം. തുണിയുടെ അളവ് നോക്കിയും മതം പറഞ്ഞുമുള്ള അനാവശ്യ ബോയ്ക്കോട്ടുകളെ ഒരർത്ഥത്തിലും പിന്തുണയ്ക്കുന്നില്ല. പക്ഷേ ഒരു പാവം പയ്യൻ്റെ ജീവൻ കൊണ്ട് കളിച്ച നാടകത്തിനു പിന്നിൽ ലോബികളും ബിഗ് ഷോട്ടുകളും ഉണ്ടെങ്കിൽ അവരെ കാലം തുറന്നു കാട്ടുക തന്നെ ചെയ്യും. കർമ്മഫലം എന്നൊന്ന് അനുഭവിക്കാതെ തരമില്ല ഏത് പറുദീസയിലായാലും!!