Tamil
ഞാന്‍ ഒരു നല്ല നടിയല്ലെന്ന് തിരിച്ചറിഞ്ഞു,പിന്നീട് അഭിനയം നിർത്താനും തീരുമാനിച്ചു -സായി പല്ലവി !
ഞാന്‍ ഒരു നല്ല നടിയല്ലെന്ന് തിരിച്ചറിഞ്ഞു,പിന്നീട് അഭിനയം നിർത്താനും തീരുമാനിച്ചു -സായി പല്ലവി !
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലെ മലർ മിസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സായിപല്ലവി. മികച്ച നർത്തകി കൂടിയായ സായിപല്ലവി ധനുഷിനോടൊത്ത് അഭിനയിച്ച മാരി 2വിലെ റൗഡി ബേബി എന്ന ഗാനം ഹിറ്റ് ചാർട്ടുകൾ തകർത്തിരുന്നു.സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായെത്തുന്ന എൻ.ജി.കെ. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് സായി പല്ലവി. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവത്തെതുടർന്ന് താൻ പൊട്ടിക്കരഞ്ഞതായും സായി പല്ലവി പറഞ്ഞു. ഇതേതുടർന്ന് ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക വരെ ചെയ്യേണ്ടി വന്നു.
ചിത്രത്തിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്റെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചാണ് സായി പല്ലവിയുടെ വെളിപ്പെടുത്തല്‍. ആ രംഗം പിറ്റേദിവസത്തേക്ക് നീട്ടിവെച്ചപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നുപോയെന്നാണ് നടിയുടെ വാക്കുകള്‍.
“ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. വീട്ടില്‍ചെന്ന് മെഡിസിന് തിരിച്ച് പോകുവാണെന്നും ഞാന്‍ ഒരു നല്ല നടിയല്ലെന്നും അമ്മയോട് പറഞ്ഞു. ഭാഗ്യത്തിന് അടുത്തദിവസം എന്റെ ആദ്യ ടേക്ക് തന്നെ ഓക്കെയായി”, നടി പറഞ്ഞു.
നടന് സൂര്യയും സെല്‍വരാഘവന്റെ പ്രതീക്ഷയ്ക്കൊപ്പമെത്താന്‍ പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സായി കൂട്ടിച്ചേര്‍ത്തു. “സൂര്യസാറിനോട് റീടേക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞു ഒറ്റ ടേക്കില്‍ സെല്വരാഘവന് സംതൃപ്തനാകാറില്ലെന്ന്.
സൂര്യസാറും പല ടേക്കുകള്‍ എടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്”, സായി പറഞ്ഞു.
സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പൊളിറ്റിക്കല്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് എൻ ജി കെ. നന്ദ ഗോപാല്‍ കുമരൻ എന്ന രാഷ്ട്രീയപ്രവര്ത്തകനായിട്ടാണ് ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നത്. രാകുൽ പ്രീത്താണ് ചിത്രത്തിലെ മറ്റൊരു നായിക. ബാലാ സിംഗ്, തലൈവാസൽ വിജയ്, മൻസൂർ അലി ഖാൻ, അരുൾദോസ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് താരങ്ങളിപ്പോള്‍ ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
say pallavi about n g k
