Tamil
സയേഷ അമ്മയാകുന്നു… ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികൾ!
സയേഷ അമ്മയാകുന്നു… ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികൾ!
ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ താരമായിരുന്നു ആര്യ. എങ്കവീട്ടു മാപ്പിളൈ എന്ന പരിപാടിയിലൂടെ താരം ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം റിയാലിറ്റി ഷോ നടത്തുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. മലയാളി താരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെയായി ആര്യയും സയേഷയും യാത്രകളിലായിരുന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. സെക്കന്റുകള്‍ കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങള്‍ തരംഗമായി മാറിയത്. മുസ്ലിം ആചാരപ്രകാരമായാണ് ഇവരുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെയായി നടത്തിയ വിരുന്നില്‍ താരങ്ങളും സംവിധായകരുമെല്ലാം പങ്കെടുത്തിരുന്നു.
ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സയേഷ പങ്കുവെച്ച ചിത്രങ്ങളാണ് സംശയത്തിന് ഇടയാക്കിയത്. അതിന് പിന്നാലെയായി കുടുംബാംഗങ്ങള്‍ ഇത് ശരിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
sayesha pregnant