Malayalam Breaking News
അവനൊപ്പം അഭിനയിക്കാൻ എനിക്ക് ടെൻഷനാണ് – സനുഷ
അവനൊപ്പം അഭിനയിക്കാൻ എനിക്ക് ടെൻഷനാണ് – സനുഷ
By
അവനൊപ്പം അഭിനയിക്കാൻ എനിക്ക് ടെൻഷനാണ് – സനുഷ
മലയാള സിനിമയിൽ ബാലതാരങ്ങളായി അരങ്ങേറിയവരാണ് സനുഷയും സഹോദരൻ സനൂപും. നായികയായി സിനിമയിൽ അരങ്ങേറിയെങ്കിലും പഠനത്തിനായി സിനിമകൾ കുറച്ചിരിക്കുകയാണ് സനുഷ. എന്നാൽ സനൂപാ സജീവമായി തന്നെ സിനിമകളിൽ ഉണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചൊരു ചിത്രത്തിലെത്തുകയാണ് .
“എല്ലാവരും എപ്പോഴും ചോദിക്കാറുണ്ട്, നിങ്ങള്‍ എപ്പോഴാണ് ഒന്നിച്ച് വര്‍ക്ക് ചെയ്യുകയെന്ന്. എന്റെ കുഞ്ഞനിയന്‍ സനൂപിനൊപ്പം ഒന്നിച്ച് വര്‍ക്ക് ചെയ്യുക എന്നത് എന്റെയും ഡ്രീമാണ്. അവനൊപ്പം അഭിനയിക്കുമ്ബോള്‍ ഒരേ സമയം കൗതുകവും ചെറിയ ടെന്‍ഷനുമുണ്ട്. എന്നെക്കാള്‍ നന്നായി അവന് അവന്റെ ജോലി ചെയ്യാന്‍ അറിയാമെന്നതു കൊണ്ടുതന്നെ. ഇതെന്നെ സംബന്ധിച്ച് തീര്‍ത്തും ചലഞ്ചിംഗായ ഒന്നാണ്,” സനുഷ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.
സഹോദരങ്ങളായ സനുഷയും സനൂപും ആദ്യമായി ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത് സംവിധായകന്‍ റോജിന്‍ തോമസിന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ്. സനൂപിനും റോജിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നീല്‍ ഡി കുന്‍ഹയാണ്. രാഹുല്‍ സുബ്രഹ്മണ്യമാണ് ഈ ചിത്രത്തിനു വേണ്ടിയും ഗാനങ്ങളൊരുക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
sanushas instagram post
