സംയുക്തയ്ക്ക് പിറന്നാൾ ആശംസയറിയിച്ച് ആരാധകർ:കമന്റ് ബോക്‌സ് ഓഫാക്കി താരം; ഇനി അഭിനയിക്കാന്‍ താനില്ല എന്ന് വ്യക്തമാക്കി താരം!!!
By
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുള്ള ഫിലിം അവാർഡ് , അതിനുശേഷം അവർ ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ചു. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയർ അവാർഡുകളും വർമ്മ നേടിയിട്ടുണ്ട് . 2002 മുതൽ അവർ മലയാള നടൻ ബിജു മേനോനുമായി വിവാഹിതയായി. മലയാളത്തിലും തമിഴിലുമായി നിരവധി വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം തിരിച്ചുവരണം എന്ന് പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ നാല്‍പത്തിനാലാം പിറന്നാള്‍. ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് സംയുക്ത വര്‍മ ഇന്‍സ്റ്റഗ്രാമില്‍ എത്തി. നിരവധി പേരാണ് സംയുക്തയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകൾ പറഞ്ഞത്. എന്നാൽ സ്‌നേഹത്തോടെ തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോള്‍ സംയുക്ത.
ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നന്ദി പറച്ചില്‍. ‘നിങ്ങളുടെ എല്ലാം സ്‌നേഹം നിറഞ്ഞ് ആശംസകള്‍ക്ക് നന്ദി’ എന്ന് നടി പറഞ്ഞു. കസവ് സാരിയില്‍ തലയ്ക്ക് കൈ വച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളും, ബിജു മേനോനൊപ്പമുള്ള ഒരു ചിത്രവുമാണ് സംയുക്ത പങ്കുവച്ചിരിയ്ക്കുന്നത്.
അനുശ്രീ, രേണുക മേനോന്‍, ധന്യ വര്‍മ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തിന് ലൈക്ക് അടിച്ചിട്ടുണ്ട്. എന്നാല്‍ ആ സൗന്ദര്യത്തെ വര്‍ണിച്ചു പറയാന്‍ സാധിക്കില്ല. കാരണം കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുയാണ് താരം. അല്ലെങ്കിലും സംയുക്ത വര്‍മ അധികവും ധരിക്കുന്നത് കസവ് സാരി തന്നെയാണ്.
പല വിധത്തിലുള്ള കസവ് സാരി കലക്ഷനും നടിയുടെ കൈയ്യിലുണ്ട്. അത്ര മനോഹരമാണ് ഓരോ ചിത്രങ്ങളും. എന്ന്പലരും അഭിപ്രായപ്പെട്ടു. സിനിമാലോകത്തേയ്ക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഇനി അഭിനയിക്കാന്‍ താനില്ല എന്നാണ് സംയുക്ത പറഞ്ഞിരിയ്ക്കുന്നത്.