യോ യോ ടെസ്റ്റിൽ കഴിവ് തെളിയിക്കാനായില്ല സഞ്ജു സാംസൺ ഇന്ത്യ എ ടീമില്‍ നിന്നും പുറത്ത്!!
By
യോ യോ ടെസ്റ്റിൽ കഴിവ് തെളിയിക്കാനായില്ല സഞ്ജു സാംസൺ ഇന്ത്യ എ ടീമില്‍ നിന്നും പുറത്ത്!!
സഞ്ജു സാംസണ് ഇന്ത്യ എ ടീമില്‍ നിന്നും പുറത്ത്. യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ജു ടീമില്‍ നിന്നും പുറത്തായത്. താരങ്ങളുടെ കായികക്ഷമത തെളിയിക്കാനുള്ള ടെസ്റ്റാണ് യോ യോ ടെസ്റ്റ്.
16.1 പോയിന്റാണ് യോ യോ ടെസ്റ്റില്‍ ഫിറ്റ്നസ് തെളിയിക്കാന്‍ ആവശ്യം. എന്നാല്‍ സഞ്ജുവിന് വേണ്ടത്ര പോയിന്റ് നേടാന്‍ സാധിച്ചില്ലെന്നും അതോടെ താരം ടീമില്‍ നിന്നും പുറത്തായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താരത്തിന് അസുഖമായിരുന്നുവെന്നും അതിനാല്‍ ടെസ്റ്റിന് വേണ്ടി പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം ഇന്നലെ ലണ്ടനിലേക്ക് പുറപ്പെട്ടിരുന്നു.
ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. സഞ്ജു ടീമില്‍ നിന്നും പുറത്തായതോടെ പകരക്കാരന് ആരാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പറാവുക.
കഴിഞ്ഞ ഐപിഎല്‍ സീസണിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ ഇന്ത്യ എ ടീമിലെത്തിയത്. രാജസ്ഥാന് റോയല്‍സ് പാതി വഴിയില്‍ വീണെങ്കിലും സഞ്ജുവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
