Social Media
‘എവിടെ എത്തി’; ബേസിലിന്റെ പോസ്റ്റിന് കമന്റുമായി സഞ്ജു…. അടുത്ത സിനിമയിൽ സഞ്ജുവിന് ഗസ്റ്റ് റോളെങ്കിലും കൊടുക്കണമെന്ന് ആരാധകരും
‘എവിടെ എത്തി’; ബേസിലിന്റെ പോസ്റ്റിന് കമന്റുമായി സഞ്ജു…. അടുത്ത സിനിമയിൽ സഞ്ജുവിന് ഗസ്റ്റ് റോളെങ്കിലും കൊടുക്കണമെന്ന് ആരാധകരും
സംവിധായകൻ ബേസിലുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും പോസ്റ്റുകളും മൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയും അതിന് വന്ന കമന്റുകളുമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്.
ബേസിലിന്റെയും സഞ്ജുവിന്റെയും ഫാമിലിക്ക് ഒപ്പമുള്ളതാണ് ഫോട്ടോ. ഇരുതാരങ്ങളും ഫോട്ടോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. ബേസിലിന്റെ പോസ്റ്റിന് കമന്റുമായി സഞ്ജുവും എത്തി. ‘എവിടെ എത്തി’ എന്നാണ് സഞ്ജു കമന്റ് ചെയ്തത്. എന്നാൽ മറുപടി നൽകിയതാകട്ടെ ആരാധകരും. പിന്നാലെ കമന്റുമായി ആരാധകരും എത്തി.
വന്നോണ്ടിരിക്ക, മഴയല്ലേ ചായ കുടിക്കാൻ കയറിയേക്കാ, എത്തിയിട്ട് പറയണോ എന്നിങ്ങനെയാണ് കമന്റുകൾ. എന്നാൽ മറ്റു ചിലർ പറയുന്നത്, “അടുത്ത സിനിമയിൽ Sanju ന് ഒരു guest role എങ്കിലും കൊടുക്കണം..”, എന്നാണ്. ഈ പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ.
പൂക്കാലം എന്ന ചിത്രത്തിലാണ് ബേസില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ബേസില്‍ എത്തിയത്. വിനീത് ശ്രീനിവാസനും ബേസിലും തമ്മിലുള്ള ചിത്രത്തിലെ കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു ഗണേഷ് രാജിന്‍റെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം. ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് താരങ്ങളെ അവതരിപ്പിച്ചത്.