Malayalam Breaking News
സഞ്ജുവിനെ കുറിച്ച് സാക്ഷാൽ സഞ്ജയ് ദത്ത് !!!
സഞ്ജുവിനെ കുറിച്ച് സാക്ഷാൽ സഞ്ജയ് ദത്ത് !!!
By
സഞ്ജുവിനെ കുറിച്ച് സാക്ഷാൽ സഞ്ജയ് ദത്ത് !!!
മികച്ച അഭിപ്രായം നേടി രാജ്കുമാർ ഹിറാനിയുടെ സഞ്ജു ബോളിവുഡിൽ പ്രദർശനം തുടരുകയാണ്. സഞ്ജയ് ദത്തിന്റെ സുഹൃത്ത് കൂടിയായ ഹിറാനി രൺബീർ കപൂറിനെ നായകനാക്കിയാണ് സ്നാജു ഒരുക്കിയത്.
സഞ്ജയ് ദത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വാചാലനാവുകയാണ്. സാഹേബ് ബിവി ഓര് ഗ്യാങ്സ്റ്റര്‍ 3 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സഞ്ജയ് ദത്ത് സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്.ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്. സിനിമയും വളരെ നന്നായിട്ടുണ്ട്. രാജ് ജി (രാജ്കുമാര് ഹിരാനി), വിക്കി കൗശല്‍ എന്നിവര്‍ തങ്ങളുടെ ജോലികള്‍ മനോഹരമായി ചെയ്തിട്ടുണ്ട്. സ്ക്രീനില്‍ എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിട്ടുണ്ട്,’ സഞ്ജയ് ദത്ത് പറഞ്ഞു.
പ്രേക്ഷകരില്‍ നിന്നും വിമര്‍ശകരില്‍ നിന്നും ഇതുവരേയും നല്ല അഭിപ്രായങ്ങളാണ് സഞ്ജുവിനെ കുറിച്ച് ഉയരുന്നത്. അതേസമയം ചിത്രം റിലീസ് ദിവസം തന്നെ ചോര്‍ന്നിരുന്നു. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കമാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയത്. ഇതിനു പിന്നില്‍ സല്മാന് ഖാന്റെ ആരാധകരാണെന്നായിരുന്നു രണ്‍ബീര്‍ സിങ്ങിന്റെ ആരാധകര്‍ പറഞ്ഞിരുന്നത്.
sanjay dutt about sanju movie
