ഞാനൊരു മന്ദബുദ്ധിയെന്നു ഊർമിള ഉണ്ണി ,എന്റെ വണ്ടിവരും ,കേറി പോകുമെന്ന് ഇന്നസെന്റ് , ഒരു മുറം പച്ചക്കറിയെക്കുറിച്ച് സംസാരിക്കാമെന്നു മുകേഷ് ,എനിക്കൊന്നും പറയാനില്ലെന്നു ജയസൂര്യ -ദിലീപ് വിഷയത്തിൽ മലക്കം മറിഞ്ഞു താരങ്ങൾ ..
ദിലീപ് വിഷയത്തിൽ അമ്മയിലെ അംഗങ്ങൾക്ക് വെക്തമായ നിലപാട് മാധ്യമങ്ങൾക്കു മുന്നിൽ പറയാനില്ല. ദിലീപിനെ തിരിച്ചെടുക്കാൻ ആക്രോശിച്ച ഊർമിള ഉണ്ണിയും ഇതിനൊക്കെ പിന്തുണ നൽകിയ ഇന്നസെന്റും മുകേഷുമൊക്കെ അതി വിദഗ്ദ്ധമായി ഉരുണ്ടു കളിക്കുകയാണ്. ജയസൂര്യയുടെ നിലപാടും ഇതേ രീതിയിൽ തന്നെ.
ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കാൻ അമ്മയുടെ യോഗത്തിൽ ആവശ്യപെട്ടത്. എന്നാൽ സംഭവത്തിൽ പ്രതികരിക്കുന്നത് ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെ പോലെയും. ബഷീർ സ്മാരക പുരസ്‌കാര ചടങ്ങിനെത്തിയ ഊർമിള ഉണ്ണി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉരുണ്ടു കളിച്ചു. ഓണ സദ്യയെ കുറിച്ചും ഡാൻസ് കളിക്കുന്നതിനെ കുറിച്ചുമൊക്കെയാണ് അവർ മറുപടി പറഞ്ഞത്. ഇടക്ക് അമ്മയെ കാണണം , ഫോൺ വരുന്നുവെന്നൊക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ചും ഒഴിഞ്ഞു മാറി.
ഇന്നസെന്റിന്റെ നിലപാടും വ്യത്യസ്തമല്ല. ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്നസെന്റിനോട് ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകയോട് അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളുടെ സ്ഥിരം ശൈലിയിലാണ് പ്രതികരിച്ചത്. ദിലീപിനെ തിരിച്ചെടുത്ത നടപടിയെ കുറിച്ച് ചോദിച്ചപ്പോൾ ചടങ്ങ് ഭാഗിയായി കഴിഞ്ഞു,എന്റെ വണ്ടിയിപ്പോൾ വരും,അതിൽ കയറും പോകും എന്നൊക്കെയാണ് മറുപടി. എം പി കൂടിയായ ഇന്നസെന്റിനെ പ്രതികാരണം പോലെ തന്നെയാണ് എം എൽ എ ആയ മുകേഷിന്റേത് .
മുകേഷിനോടാണ് ആദ്യം തന്നെ വിവാദ നടപടിക്ക് ശേഷം മാധ്യമങ്ങൾ സംസാരിക്കുന്നത്. ദിലീപിനെ പറ്റി ചോദിക്കുമ്പോൾ അതിനെ കുറിച്ചൊന്നും പറയാനില്ല ,വേണമെങ്കിൽ ഒരു മുറം പച്ചക്കറിയെ കുറിച്ച് സംസാരിക്കാം എന്നാണ് മറുപടി . ജനപ്രതിനിധിയുടെ മറുപടിയാണെന്നു കൂടി ഓർക്കണം.
മറ്റൊരാൾ ജയസൂര്യയാണ്. പൊതുകാര്യങ്ങളിലും മറ്റും സജീവമായ പങ്കെടുക്കുകയും പ്രതികരിക്കുകയൂം ചെയ്യാറുള്ള ജയസൂര്യ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് പറഞ്ഞത്. റോഡ് നന്നാക്കാനിറങ്ങുന്ന പൊതുബോധം സഹപ്രവർത്തക ആക്രമിക്കപ്പെട്ടതിൽ ഇല്ലെന്നു വിമർശങ്ങൾ ഉയര്ന്നുമുണ്ട്.
മുതിർന്ന താരങ്ങളുടെ മൗനവും സംഭവത്തിൽ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. മോഹൻലാലിന് നേരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചും യുവജനങ്ങൾ പ്രതിഷേധം അറിയിക്കുന്നുണ്ട്. എങ്കിലും ‘അമ്മ അസോസിയേഷന്റെ നിശബ്ദത അസഹനീയമാണ്. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ പുര്ത്ത് വന്ന ഓഡിയോയിൽ ആരും മാധ്യമങ്ങളോട് സംസാരിക്കണ്ട എന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...