ഒരു സിനിമാ പ്രേമിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരാക്കണം !!! സന്ദേശത്തിന്റെ റിക്രിയേഷന്‍ അപാരം- കുറിപ്പ് വൈറല്‍…
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ പൊളിറ്റിക്കല്‍ കോമഡി ചിത്രമാണ് സന്ദേശം. ജയറാമും ശ്രീനിവാസനും തിലകനും ഒടുവില്‍ ഉണ്ണികൃഷ്ണനുമൊക്കെ തകര്‍ത്തഭിനയിച്ച മലയാളത്തിലെ ഒരു ക്ലാസിക് പടം. ചിത്രത്തിലെ ഏറ്റവും ശ്രദ്ദയാകര്‍ഷിച്ച സീന്‍ ആയിരുന്നു ശ്രീനിവാസന്റെ പെണ്ണികാണല് ചടങ്ങ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മൂവി ഗ്രൂപ്പുകളില്‍ ചിത്രത്തിലെ ആ രംഗം റിക്രിയേറ്റ് ചെയ്തിരിക്കുകയാണ്. വ്യത്യസ്തവുമായ ഈ മാറ്റിയെഴുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറിപ്പ് വായിക്കാം. “ഒരു പെണ്ണു കാണല്‍ ചടങ്ങ് ,കൂടെ വന്ന അമ്മാവന്: അപ്പോള്‍ പറഞ്ഞത് ഓര്‍മയുണ്ടല്ലോ. സിനിമയുടെ കാര്യം ഇവിടെ മിണ്ടിപ്പോകരുത്. ജോലിക്ക് ശ്രമിക്കുകയാണ്, ടെസ്റ്റുകളൊക്കെ കുറേ എഴുതിയിട്ടുണ്ട് എന്നൊക്കെയാണ് ഇവിടെ പറഞ്ഞിട്ടുള്ളത് .ചെക്കന്: അങ്ങനെ നുണ പറയേണ്ട കാര്യം എനിക്കില്ല.
പെണ്ണിന്റെ അച്ഛന്: എന്താ??. അമ്മാവന്: ഒന്നുമില്ല. ചില ഭാവികാര്യങ്ങളൊക്കെ പറയുകയായിരുന്നു.ചെക്കന്: അല്ല… അന്താരാഷ്ട്ര സിനിമാലോകത്തെ ഒരു ബുദ്ധിജീവിയാണ് ഞാന്‍. അമ്മാവന് : ഒരു തമാശയ്ക്ക് സൈഡായിട്ട് സിനിമകളൊക്കെ കാണാറുണ്ട്.ചെക്കന്: തമാശയോ?? സിനിമ എന്റെ ജീവാത്മാവും പരമാത്മാവുമാണ്. എനിക്ക് പെണ്‍കുട്ടിയോട് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്. Predestination നും, Mulholland Drive ഉം ഒക്കെ കണ്ട് കിളി പറന്ന് സ്വബോധം നഷ്ടപ്പെട്ട ജനങ്ങളുടെ മോചനത്തിനു വേണ്ടി തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുണ്ടോ?? പറയൂ..ചെക്കന്: വേണ്ട.. ഞാന്‍ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സിനിമാ നിലവാരം എനിക്ക് പരിശോധിക്കണം. തര്‍ക്കോവിസ്കിയുടെ സൊളാരിസ് എന്ന സിനിമ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ പെര്‍സോണ. ഇങ്മാര്‍ ബെര്‍ഗ്മാന്റെ? അതുമല്ലെങ്കില്‍ മെമെന്റോ? എന്താ.. സിനിമ കാണാറില്ലേ?അച്ഛന് : അതൊക്കെയുണ്ട്. HBO യിലും Star Movies ലും വരുന്ന മിക്ക സിനിമകളും ഞങ്ങളിവിടെ എല്ലാവരും കാണാറുണ്ട്.ചെക്കന്: അത്രേയുള്ളോ ശരി, കണ്ട സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ്?പെണ്ണ്: അത്.അച്ഛന്: ഏതാ മോളേ.. ഏതായാലും പറഞ്ഞേക്ക്. പെണ്ണ്: ഏറ്റവും ഇഷ്ടപ്പെട്ടത് HBO ല്‍ വന്ന ട്വിലൈറ്റ്
ചെക്കന്: ട്വിലൈറ്റോ.. അതെന്ത് ലൈറ്റാണ്??അമ്മാവന്: അതേതെങ്കിലും ഉത്സവപറമ്പില്‍ ഇടുന്ന ലൈറ്റായിരിക്കും.അച്ഛന്: ടോം ക്രൂസിനെയും റോബര്‍ട്ട് പാറ്റിന്സണേയും മോള്‍ക്ക് വലിയ ഇഷ്ടമാ.ചെക്കന്: ഇഷ്ടമെന്നു പറഞ്ഞാല്‍??.. അതു സാരമില്ല.. എനിക്ക് ചില നിബന്ധനകളുണ്ട്. കല്യാണശേഷം ഹണിമൂണ്‍ ട്രിപ്പിനോ, ബന്ധുക്കളെ കാണാന്‍ പോകാനോ ഒന്നും സമയമുണ്ടാകില്ല. കല്യാണശേഷം വീട്ടില്‍ വരിക. ഒരു സിനിമ കാണുക. അന്നത്തെ ചടങ്ങ് കഴിഞ്ഞു. ഞാനധികവും റൂമിനുള്ളിലായിരിക്കും. ലാപ്പ്ടോപ്പിന്റെ മുന്നില്‍. സ്റ്റാന്‍ലി കുബ്രിക്കിന്റെ Shining എന്ന സിനിമ കണ്ടിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും കുട്ടിയുടേത്. പുതിയ പുതിയ സീരീസുകള്‍ വരികയാണല്ലോ. ചിലപ്പോള്‍ ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ അതൊക്കെ കണ്ടു തീര്‍ക്കേണ്ടി വരും. ഒരു സിനിമാ പ്രേമിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരാക്കണം. ചിലപ്പോള്‍ ഞാന്‍ സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ കണ്ട ഹാങ്ങോവറില്‍ കുട്ടിയെ ആക്രമിക്കാന്‍ വന്നേക്കാം. അപ്പോള്‍ ഉള്ള ജീവനും കൊണ്ട് ഓടി രക്ഷപ്പെടേണ്ടി വന്നേക്കും.അച്ഛന്: മോള് അകത്തേക്ക് പൊയ്ക്കോ. ആ അമ്മാവന് ഒന്നിങ്ങോട്ട് വന്നോ.അച്ഛന് : താന്‍ വല്ല സീരിയല്‍ കില്ലറിനെയാണോ എന്റെ മോള്‍ക്ക് ഭര്‍ത്താവായി കൊണ്ടു വന്നേക്കുന്നത്? അമ്മാവന്: എന്നോട് ക്ഷമിക്കണം. ഞാനിത്രയും പ്രതീക്ഷിച്ചില്ല.അച്ഛന്: എത്രയും പെട്ടെന്ന് അവനെ പിടിച്ചോണ്ട് പോയില്ലെങ്കില്‍ നിങ്ങളെ ഏതെങ്കിലും റൂമില്‍ പൂട്ടി, Timer ഉം വെച്ച്, വല്ല ട്രാപ്പും സെറ്റ് ചെയ്യും. എന്റെ പഴയ സ്വഭാവം അറിയാല്ലോ. അമ്മാവന്: അയ്യോ. വേണ്ട.. ഇപ്പോ തന്നെ പോയേക്കാം. അമ്മാവന്: എണിക്ക്. പോകാം.ചെക്കന്: അല്ല. എന്റെ നിര്‍ദ്ദേശങ്ങളുടെ പ്രതികരണം അറിഞ്ഞില്ല. അമ്മാവന്: പ്രതികരണം അറിയാന്‍ നിന്നാല്‍ ആ Jigsaw ഭ്രാന്തന് ശരീരവും തലയും വേറെ വേറെയാക്കി ഏതെങ്കിലും മൃഗത്തിനു തിന്നാന്‍ ഇട്ടുകൊടുക്കുംചെക്കന്: ഇത് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ. അമ്മാവന്: എണീക്ക്. എല്ലാം പോണ വഴിക്ക് പറയാം..
Sandesham movie recreation…
