Actress
വിവാഹം വേണ്ട! പക്ഷെ എനിക്ക് അമ്മയാകണം… സാമന്തയുടെ നിർണായക തീരുമാനത്തിൽ കയ്യടിച്ച് താരങ്ങൾ..
വിവാഹം വേണ്ട! പക്ഷെ എനിക്ക് അമ്മയാകണം… സാമന്തയുടെ നിർണായക തീരുമാനത്തിൽ കയ്യടിച്ച് താരങ്ങൾ..
സിനിമ ഒരു മാന്ത്രിക ലോകമാണെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്. അത് ഒരു ചെറുകഥ, ഒരു വലിയ സ്‌ക്രീനില്‍, പ്രേക്ഷകരുടെ വികാരങ്ങളെ തൊടുന്ന ജീവിതമായി മാറുന്നത് കൊണ്ടു മാത്രമല്ല, സിനിമയ്ക്ക് അതിനപ്പുറത്തെ മാന്ത്രികതയും കാണിക്കാന്‍ കഴിയും. സിനിയില്‍ ഒരാളുടെ ഭാവിയും പ്രവചിക്കാന്‍ കഴിയില്ല. സിനിമയില്‍ ആര് നിലനില്‍ക്കണം, ആര് പുറത്താകണം എന്ന് തീരുമാനിയ്ക്കുന്നത് ജനങ്ങളാണ്, അത് ഭാഗ്യം പോലെയിരിക്കും. കഷ്ടപ്പെട്ടാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് തെളിയിച്ച ഒരുപാട് താരങ്ങളുണ്ട്. അതിലൊരാളാണ് സമാന്ത റുത്ത് പ്രഭുവും. സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെയാണ് സമാന്ത സിനിമയിലേക്ക് വന്നത്. നടിയാകണം എന്ന ആഗ്രഹത്തിന്റെ പുറത്ത് പല സിനിമകളുടെയും ഓഡിഷന് വേണ്ടി പോയിരുന്നു.
എന്നാല്‍ അവിടെയെല്ലാം അവഗണനകളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും തോറ്റു കൊടുക്കാന്‍ സമാന്ത തയ്യാറായിരുന്നില്ല. വളരെ കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് സാമന്ത. പതിനാല് വർഷത്തെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം. ഇന്ത്യന്‍ സിനിമയിലെ തന്നെ താരമൂല്യമുള്ള അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് സാമന്ത രുത്പ്രഭു. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ മോശം വാര്‍ത്തകളോ ചീത്തപ്പേരുകളോ നടിയ്ക്ക് ഇല്ലായിരുന്നു.
നടന്‍ നാഗ ചൈതന്യയുമായി പ്രണയിച്ച് വിവാഹിതയായതിന് ശേഷമാണ് സാമന്തയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞത്. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് സാമന്തയും നാഗയും വേര്‍പിരിയുന്നത്. അന്ന് മുതലിങ്ങോട്ട് നടിയുടെ ഓരോ പ്രവര്‍ത്തികളും ചര്‍ച്ചയായി തുടങ്ങി. വിവാഹമോചനത്തിന് മുന്‍പ് വരെ ഗ്ലാമറസ് ലുക്കില്‍ നടിയെ കണ്ടിരുന്നില്ല. എന്നാല്‍ ഡിവോഴ്‌സിന് ശേഷം നടി ഐറ്റം ഡാന്‍സ് കളിച്ച് വരെ തരംഗമാവുകയായിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമന്തയുടെ സ്വകാര്യ ജീവിതം ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. ഭർത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനം മുതലാണ് നടിയുടെ ജീവിതത്തിൽ ഓരോന്നോരോന്നായി പ്രശ്നങ്ങൾ വന്നുതുടങ്ങിയത്. എന്നാൽ വിവാഹമോചനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദം നടി അനുഭവിച്ചു. അതിനു പിന്നാലെ പലരും സാമന്തയെ ഒതുക്കിയെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഉയർന്നു. വിവാഹമോചനത്തിന്റെ വേദനയിൽ നിന്ന് നടി കരകയറുന്നതിനിടെയാണ് അസുഖത്തിന്റെ രൂപത്തിൽ അടുത്ത പ്രശ്‌നം കടന്നുവരുന്നത്. മയോസൈറ്റിസ് എന്ന അപൂർവ രോഗമായിരുന്നു നടിയെ ബാധിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി സാമന്ത ഈ രോഗത്തിന് ചികിത്സയിലാണ്. നിലവിൽ സിനിമയിൽ നിന്നടക്കം ഇടവേളയെടുത്താണ് നടി അതിന്റെ ചികിത്സകൾ നടത്തുന്നത്. അതിനിടെ നടിയുടെ വിവാഹം സംബന്ധിച്ച ചില ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇങ്ങനെയാണെങ്കിൽ സാമന്തയുടെ വിവാഹപ്രായം കടന്നു പോകും എന്ന ആശങ്കയാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. നിലവിൽ 36 വയസ്സാണ് സാമന്തയുടെ പ്രായം. ഉടൻ വിവാഹം കഴിക്കണം. അല്ലെങ്കിൽ പ്രായപരിധി കടന്നു പോകുമെന്ന് ആരാധകർ പറയുന്നു. ഇതനുസരിച്ച് സാമന്തയുടെ മാതാപിതാക്കളും രണ്ടാമതൊരു വിവാഹത്തിന് നടിയെ നിർബന്ധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വിവാഹം കഴിച്ച് സെറ്റിലാവാൻ സുഹൃത്തുക്കളും സാമന്തയെ ഉപദേശിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് സമാന്ത ചിന്തിക്കുന്നില്ലെന്നാണ് മറ്റു ചിലർ പറയുന്നത്. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാനാണ് സാമന്തയുടെ പ്ലാൻ. ഇനിയുള്ള ജീവിതം അഭിനയത്തിനും സാമൂഹിക പ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അമ്മയാവണം എന്ന ആഗ്രഹം സമാന്തയ്ക്കുണ്ട്.
അതിനാൽ തന്നെ ഭാവിയിൽ രണ്ടു കുട്ടികളെ ദത്തെടുക്കാൻ നടി ആഗ്രഹിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. തെലുങ്ക് ആരാധകർക്കിടയിൽ ഈ വാർത്തയും അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. അതേ സമയം 2014 മുതൽ, പ്രത്യുഷ സപ്പോർട്ട് എന്ന പേരിൽ സാമന്ത ഒരു ചാരിറ്റി നടത്തി വരുന്നുണ്ട്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സാമന്ത കുട്ടികളെ ദത്തെടുത്ത് അമ്മയാകുമെന്ന വാദം ഉയരുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹ ജീവിതം പരാജയപ്പെട്ടത് തന്റെ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിച്ചിരുന്നുവെന്ന് സാമന്ത പറഞ്ഞിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ട് തിരികെ വന്ന താരങ്ങളെ കുറിച്ച് വായിച്ചറിഞ്ഞു കൊണ്ടാണ് താൻ വിഷാദത്തിലേക്ക് പോകാതെ രക്ഷപ്പെട്ടതെന്നും സമാനത പറഞ്ഞു. ഹാർപെഴ്‌സ് ബസാറിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു നടി മനസുതുറന്നത്. ഖുഷി ആണ് സാമന്തയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സിറ്റഡൽ എന്ന വെബ് സീരിസ് ആണ് സമാന്തയുടേതായി അണിയറയിൽ ഉള്ളത്. ആമസോൺ പ്രൈമിൽ അടുത്ത വർഷം സ്ട്രീമിംഗ് ആരംഭിക്കുന്ന സീരീസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.