Connect with us

പലസ്തീന്‍ അനുകൂല നിലപാട്; നടി മെലിസ ബറേറയെ പുറത്താക്കി അണിയറപ്രവര്‍ത്തകര്‍

Actress

പലസ്തീന്‍ അനുകൂല നിലപാട്; നടി മെലിസ ബറേറയെ പുറത്താക്കി അണിയറപ്രവര്‍ത്തകര്‍

പലസ്തീന്‍ അനുകൂല നിലപാട്; നടി മെലിസ ബറേറയെ പുറത്താക്കി അണിയറപ്രവര്‍ത്തകര്‍

പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ‘സ്‌ക്രീം’ സീരീസില്‍ നിന്ന് മെക്‌സിക്കന്‍ നടി മെലിസ ബറേറയെ പുറത്താക്കി അണിയറപ്രവര്‍ത്തകര്‍. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധവുമായി ബന്ധപ്പെട്ട് മെലിസ ബറേറ പലസ്തീന്‍ അനുകൂല നിലപാടുകള്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെമിറ്റിക് വിരുദ്ധതയോട് ഒരു തരത്തിലുള്ള സഹിഷ്ണുതയുമില്ല എന്ന് പറഞ്ഞ് സീരീസില്‍ നിന്നും താരത്തെ പുറത്താക്കിയത്.

‘ഇത് കൂട്ടക്കൊലയാണ്, വംശഹത്യയാണ്. എല്ലാ ഭാഗത്ത് നിന്നും ഒതുക്കി ഗസ്സയെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണ് പരിഗണിക്കുന്നത്. അവര്‍ക്ക് എവിടേക്കും പോകാനാകുന്നില്ല. വെള്ളവും വൈദ്യുതിയുമില്ല. നമ്മുടെ ചരിത്രത്തില്‍നിന്ന് ആളുകള്‍ ഒന്നും പഠിച്ചിട്ടില്ല. ജനം സംഭവിക്കുന്നതെല്ലാം നിശ്ശബ്ദമായി നോക്കി നില്‍ക്കുകയാണ്.

എല്ലാ ഫലസ്തീനികളും ഹമാസ് അല്ല എന്നതു പോലെ എല്ലാ ഇസ്രായേലികളും ഇസ്രായേല്‍ ഗവണ്‍മെന്റിനെ അനുകൂലിക്കുന്നില്ല. ചിലര്‍ ചെയ്യുന്ന കാര്യത്തിന് ഒരു കൂട്ടത്തെ കുറ്റപ്പെടുത്തുന്നില്ല, വെറുക്കുന്നുമില്ല. ബുദ്ധിമുട്ടുള്ള സമയത്ത് ജൂതര്‍ക്കൊപ്പം നിന്നയാളാണ് ഞാന്‍. അപ്പോഴൊക്കെ അവരുടെ വേദനയും ഭയവും ഉള്‍ക്കൊണ്ടിട്ടുണ്ട്. ആരും പീഡനത്തിന് വിധേയരാകരുത്.

സര്‍ക്കാര്‍ ചെയ്യുന്നത് എല്ലാ ഇസ്രായേലികളും അനുകൂലിക്കുന്നില്ല എന്നറിയാം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് മെലീസ ബറേറ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

2022ല്‍ പുറത്തിറങ്ങിയ സ്‌ക്രീം, 2023ല്‍ റിലീസ് ചെയ്ത സ്‌ക്രീം സീസണ്‍ 6 എന്നിവയിലെ പ്രധാന കഥാപാത്രമായിരുന്നു മെലിസ. ക്രിസ്റ്റഫര്‍ ലാന്‍ഡണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Continue Reading
You may also like...

More in Actress

Trending