Malayalam
ശരീര ഭാരം ഇപ്പോൾ 102 കിലോ ആണ് – സംഭവിച്ചതിനെ പറ്റി പറയുകയാണ് സമീറ റെഡ്‌ഡി
ശരീര ഭാരം ഇപ്പോൾ 102 കിലോ ആണ് – സംഭവിച്ചതിനെ പറ്റി പറയുകയാണ് സമീറ റെഡ്‌ഡി
തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും തുറന്നു പങ്കുവയ്ക്കുന്നവർ ആണ് താരങ്ങൾ ഏറെയും .വിഷാദരോഗത്തിന്റെ പിടിയിലായതിനെ കുറിച്ചും പിന്നീട് ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെ കിറിച്ചും പല അവസരത്തില്‍ തുറന്നു പറഞ്ഞ ബോളിവുഡ് താരമാണ് ദീപിക പദുകോൺ .തങ്ങളുടെ ജീവിതത്തിൽ അവർ അനുഭവിക്കുന്ന വിഷാദ രോഗത്തെപ്പറ്റിയും തുറന്നു പറയാൻ താരങ്ങൾ ഒരിക്കലും മടി കാണിക്കാറില്ല .
താരങ്ങളുടെ ഇത്തരത്തിലുള്ള തുറന്നു പറച്ചില്‍ പ്രേക്ഷകര്‍ക്ക് ഒരു വഴിക്കാട്ടിയാകാറുണ്ട്. ഇപ്പോഴിത വിഷാദരോഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി സമീറ റെഡ്ഡി. പ്രസവത്തിന് ശേഷം താരം നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും പിന്നീട് ജീവിതത്തിലേയ്ക്കുളള മടങ്ങി വരവിനെ കുറിച്ചും സമീറ റെഡ്ഡി മനസ്സ് തുറക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ആ രോഗത്തെ പറ്റി അറിയുന്നത്
2015 ല്‍ ആയിരുന്നു മകന്റെ ജനനം. ഇതിനു പിന്നാലെ തന്നെ വിഷാദരോഗം അലട്ടിയിരുന്നെന്ന് നടി പറഞ്ഞു. ശരീര ഭാരം അമിതമായി ഉയരുകയും സ്വയം തിരിച്ചറിയാന്‍ സാധക്കുന്നില്ലായിരുന്നെന്നും നടി പറഞ്ഞു. അന്ന് 32 കിലോ ഉയര്‍ന്ന് 102 കിലോ ആയിരുന്നു ശരീര ഭാരം. എനിയ്ക്ക് എന്നെതന്നെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും സമീറ പറയുന്നു.
നല്ല ‘അമ്മ ആകാൻ ആകാൻ സാധിച്ചു
പുറത്തു പോകുമ്ബോഴൊക്കെ ആളുകള്‍ എന്നെ കണ്ട് അത്ഭുതപ്പടുന്നുണ്ടയാിരുന്നു. ഇത് സമീറ റെഡ്ഡിയല്ലേ? ഇവര്‍ക്ക് എന്ത് പറ്റി എന്ന ചോദ്യങ്ങള്‍ സ്ഥിരമായിരുന്നു. കൂടാതെ തന്നെ വിഷാദരോഗം അലട്ടിയതായി എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും താന്‍ നല്ലൊരു അമ്മയായിരുന്നെന്നും താരം പറഞ്ഞു.
അനുബന്ധ രോഗങ്ങൾ
കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞു പോയിരുന്നു. ഒരു മാറ്റത്തിനായി പ്രയത്നിച്ചു. തെറപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ താനൊരു ആശയ കുഴപ്പത്തിലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നേരത്ത ഞാന്‍ ഒരു നടി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്.
ആ മടങ്ങി വരവ്
പ്രസവം കഴിഞ്ഞ ഉടന്‍ തന്നെ സിനമാരംഗത്തേയ്ക്ക് മടങ്ങിയെത്തണമെന്ന് കരുതിയതായിരുന്നു. പക്ഷെ എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ആകെ തകര്‍ന്നെന്ന തോന്നലായിരുന്നു. ഒരു താരമെന്ന നിലയില്‍ ആളുകള്‍ നിങ്ങളെ എങ്ങനെ കാണുമെന്നത് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന കാര്യമായിരുന്നു. ഞാന്‍ പെര്‍ഫക്‌ട് ആണെന്ന് എന്നെതന്നെ ബോധ്യപ്പെടുത്തേണ്ടി വന്നിരുന്ന ഒരു അവസ്ഥയായിരുന്നു.
എനിയ്ക്കു എന്നാൽ അത് പറയാൻ സാദിക്കും
.2014 ലായിരുന്നു സമീറയും അക്ഷയ് വാര്‍ദെയും തമ്മിലുള്ള വിവാഹം. 2015 ആദ്യ കുട്ടി ഹാന്‍സിന്റെ ജനനം.ഇന്ന് കാര്യങ്ങളെല്ലാം മാറി. വീണ്ടും ഞാന്‍ ഗര്‍ഭിണിയാണ്. വയറും വണ്ണവുമുണ്ട്. എപ്പോഴും എനിയ്ക്ക് ഗ്ലാമറസ്സായി ഇരിക്കാന്‍ കഴിയുകയില്ല.എന്നാല്‍ എനിയ്ക്ക് ഒരു കാര്യം പറയാന്‍ സാധിക്കും ഇങ്ങനെയായലും വലിയ കുഴപ്പമൊന്നുമില്ലെന്ന്
sameera reddy about her past life when she was pregnant
