Connect with us

ആഗ്രഹം സ്ത്രീപക്ഷ സിനിമകളാണ് പക്ഷെ പുറത്തു വരുന്നത് പുരുഷാധിപത്യ സിനിമകൾ – സംവിധായകൻ ശ്യാം പുഷ്ക്കരൻ പറയുന്നു

Malayalam

ആഗ്രഹം സ്ത്രീപക്ഷ സിനിമകളാണ് പക്ഷെ പുറത്തു വരുന്നത് പുരുഷാധിപത്യ സിനിമകൾ – സംവിധായകൻ ശ്യാം പുഷ്ക്കരൻ പറയുന്നു

ആഗ്രഹം സ്ത്രീപക്ഷ സിനിമകളാണ് പക്ഷെ പുറത്തു വരുന്നത് പുരുഷാധിപത്യ സിനിമകൾ – സംവിധായകൻ ശ്യാം പുഷ്ക്കരൻ പറയുന്നു

മലയാള സിനിമയിലെ സ്ത്രീ കൂട്ടായമയായ ഡബ്ല്യൂസിസിയുടെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത്സംസാരിക്കവെ ആണ് സംവിധായകൻ ശ്യാം പുഷ്‌കരന്‍ തന്റെ നിലപാട് തുറന്നു പറഞ്ഞത് .എത്ര തവണ സ്ത്രീ പക്ഷ സിനിമകൾ ചെയ്യാൻ ആഗ്രഹിച്ചാലും ഒടുവിൽ പുറത്തിറങ്ങുന്നത് എന്നാണു ശ്യാം പുഷ്‌കരന്‍ പറയുന്നത് .

തനിക്ക് ധൈര്യം പകരുന്ന സംഘടനയായതിനാലാണ് ഡബ്ല്യൂസിസിക്കൊപ്പം താന്‍ നില്‍ക്കുന്നതെന്നും ശ്യാം പുഷ്‌കരന്‍ പറയുന്നു. ചലച്ചിത്രമേഖലയിലെ ലൈംഗികകാതിക്രമങ്ങളെ തുറന്നു കാണിക്കുന്ന മീടു കാംപെയ്‌നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘മീടു സിനിമാമേഖലയില്‍ ഉയര്‍ത്തിയ ഭയം ചെറുതല്ല. എന്റെ സിനിമയുടെ ഭാഗമായ എന്റെ സുഹൃത്തുകൂടിയായ നടന്‍ മീടു വിവാദത്തിലകപ്പെട്ടപ്പോള്‍ സന്ധിസംഭാഷണത്തിന് വന്നവരോട് സൗഹൃദത്തിന്റെ പേരില്‍ ഇതില്‍ നിന്ന് ഒഴിയാനാവില്ലെന്ന് തുറന്ന് പറഞ്ഞു. ഇരയ്ക്ക് കൂടി തൃപ്തികരമായ പരിഹാരമുണ്ടാകാതെ സന്ധിയില്ലെന്നും പറഞ്ഞു’- ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി.

ഹിന്ദി സിനിമാമേഖലയിലും സ്ത്രീകളുടെ അവകാശത്തിനായി ചില നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്താന്‍ ഡബ്ല്യൂസിസിയുടെ വരവ് കൊണ്ട് കഴിഞ്ഞു എന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ പറഞ്ഞത്. സ്ത്രീകള്‍ക്ക് തങ്ങളുടേതായ ഇടം എവിടെയുമുണ്ടെന്ന ആത്മാഭിമാനത്തിന്റെ ബോധമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ സംഘടനയുടെ നേട്ടമെന്നും സ്വര ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു.

സിനിമയിലെ പുരുഷാധിപത്യം സംവിധാനത്തിന്റെ ഭാഗമാണെന്ന് സാമൂഹ്യപ്രവര്‍ത്തക കെ അജിത പറഞ്ഞു. അത് വ്യക്തിപരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്തായാലും ഡബ്ല്യൂസിസി അത് പൊളിച്ചിരിക്കുന്നു. ഈ കൂട്ടായ്മ ഇന്ത്യയൊട്ടാകെ യാഥാര്‍ത്ഥ്യമാകണം. അതിന് പുറമെ കേരളത്തിലെ പാര്‍ശ്യവല്‍ക്കരിക്കപ്പെട്ട ഇതരവിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കും രൂപം നല്‍കണം’- അജിത വ്യക്തമാക്കി.

ആണധികാരങ്ങളില്‍ തീ കോരിയിടാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു എന്നതാണ് ഡബ്ല്യൂസിസിയുടെ സുപ്രധാന നേട്ടമെന്ന് അഭിപ്രയപ്പെട്ട സംവിധായകന്‍ ഡോ. ബിജു ചലച്ചിത്രമേഖലയിലെ വര്‍ണ്ണവെറിക്കെതിരെയും സംസാരിച്ചു. ജാതിയുടെ പേരില്‍ മലയാള സിനിമ നാടുകടത്തിയ റോസിയെ 90 വര്‍ഷത്തിന് ശേഷവും തിരിച്ച്‌ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാത്ഥാര്‍ത്ഥ്യം. വര്‍ണ്ണവെറി ആഘോഷത്തോടെ സ്വീകരിച്ച മലയാളികള്‍ ഡബ്ല്യൂസിസിയുടെ വരവോടെ ഇത്തരം സിനിമാ പരാമര്‍ശങ്ങളെ വിമര്‍ശനത്തോടെ നേരിടാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഡബ്ല്യൂസിസിയുടെ വരവ് സിനിമാ മേഖലയ്ക്ക് തൊഴിലാളി യൂണിയന്റെ അന്തരീക്ഷം പകര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മീടു പ്രസ്ഥാനവും യുവതലമുറയ്ക്ക് ആവേശം പകര്‍ന്നിട്ടുണ്ടെന്നാണ് പാ രഞ്ജിത്തിന്റെ അഭിപ്രായം.

സിനിമ മേഖലയിലെ ജാതി വിവേചനത്തിനെതിരെ പ്രതികരിക്കണം എന്ന് പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു .താൻ ദളിതൻ ആണെന്ന് പറഞ്ഞാൽ അവസരം നിഷേധിക്കുന്നു എങ്കിൽ അതിനു തയ്യാറായി തന്നെ മുന്നോട്ടു പോകണം .ഈ ഒരു അവസ്ഥ ഇനി സിനിമാ മേഖല എന്നല്ല ഒരു മേഖലയിലും തുടരാൻ പാടില്ല .തമിഴ് നാട്ടിലും ഈ ഒരു പ്രവണതക്ക് മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് എന്നും രഞ്ജിത്ത് പറയുന്നു .

director syam pushkaran about his movies

More in Malayalam

Trending

Recent

To Top