Connect with us

വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്‍കി സാമന്ത

Actress

വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്‍കി സാമന്ത

വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്‍കി സാമന്ത

നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്‍കിയിരിക്കുകയാണ് സാമന്ത. വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി താരം സ്‌റ്റൈലിഷാക്കുകയായിരുന്നു. താരം തന്നെയാണ് ഗൗണിന്റെ പുത്തന്‍ വിശേഷം ആരാധകരുമായി പങ്കുവച്ചത്.

നടന്‍ നാഗ ചൗതന്യയുമായി 2017ലായിരുന്നു സാമന്തയുടെ വിവാഹം. ഗോവയില്‍ വച്ച് നടന്ന വിവാഹം ഹിന്ദു ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ളതായിരുന്നു. ക്രിസ്ത്യന്‍ വിവാഹത്തിനാണ് താരം വെള്ള ഗൗണ്‍ ധരിച്ചത്.

നാല് വര്‍ഷത്തിനു ശേഷം ദമ്പതികള്‍ വേര്‍പിരിഞ്ഞെങ്കിലും താരം തന്റെ പ്രിയപ്പെട്ട ഗൗണിനെ മറന്നില്ല. സാമന്തയുടെ വളരെ സ്‌പെഷ്യല്‍ ദിനത്തിലേക്ക് രൂപമാറ്റം വരുത്തി ആ വസ്ത്രം ഉപയോഗിക്കുകയായിരുന്നു.

എലെ ഇന്ത്യയുടെ അവാര്‍ഡ് സ്വീകരിക്കാനാണ് താരം തന്റെ പഴയ ഓര്‍മ പൊടിതട്ടിയെടുത്തത്. ചെറിയ പൂക്കളുകളോടെയുള്ള ലേസ് വര്‍ക്കുകള്‍ ഉള്ളതായിരുന്നു സാമന്തയുടെ വിവാഹ വസ്ത്രം. എന്നാല്‍ ഇതിനെ സ്ട്രാപ് ലെസ് കോക്ക്‌ട്ടെയില്‍ ഗൗണ്‍ ആക്കുകയായിരുന്നു.

സസ്‌ടെയ്‌നബില്‍ ഫാഷന്റെ അനിവാര്യതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം പുത്തന്‍ ലുക്കിലുള്ള ഗൗണിന്റെ ചിത്രം പങ്കുവച്ചത്. സാമന്തയുടെ അടുത്ത സുഹൃത്തായ ക്രെഷ ബജാജാണ് വസ്ത്രത്തിന് പുതിയ ലുക്ക് നല്‍കിയത്. വിവാഹ വസ്ത്രവും ഡിസൈന്‍ ചെയ്തത് ക്രെഷ തന്നെയായിരുന്നു.

More in Actress

Trending