Connect with us

സൗന്ദര്യം നിലനിർത്താൻ നടി ചെയ്തത്; ആർക്കും ഇത് സാധിക്കും; വെളിപ്പെടുത്തലുമായി സാമന്ത!!

News

സൗന്ദര്യം നിലനിർത്താൻ നടി ചെയ്തത്; ആർക്കും ഇത് സാധിക്കും; വെളിപ്പെടുത്തലുമായി സാമന്ത!!

സൗന്ദര്യം നിലനിർത്താൻ നടി ചെയ്തത്; ആർക്കും ഇത് സാധിക്കും; വെളിപ്പെടുത്തലുമായി സാമന്ത!!

തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ അപൂർവ്വം നടിമാരിൽ ഒരാളാണ് സാമന്ത.

പതിനാല് വർഷത്തെ കരിയറിൽ നിരവധി ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമന്തയുടെ സ്വകാര്യ ജീവിതം ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. സാമാന്തയുടെ വ്യക്തി ജീവിതവും സിനിമാ ജീവിതവും എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സാമാന്ത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

സാമന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹവും പിന്നീട് വിവാഹ മോചനവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മയോസൈറ്റിസ് എന്ന അസുഖം പിടിപെട്ടതും അതിനെതിരെ ക്ഷമയോടെ പോരാടിയതിനെക്കുറിച്ചും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗത്തോടുള്ള പോരാട്ടത്തിനിടയിലും സാമന്ത എങ്ങനെയാണ് ഈ സൗന്ദര്യം നിലനിര്‍ത്തിയത് എന്ന സംശയമാണ് പ്രേക്ഷകർക്ക്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ തന്നോട് പലരും ചോദിച്ച ആ തിളക്കത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സമാന്ത. എന്റെ അവസ്ഥയില്‍ ചര്‍മം കൂടെ നിന്നു എന്നാണ് നടി പറഞ്ഞത്. അസുഖ സമയത്ത് എനിക്ക് വളരെ ശക്തമായ മരുന്നുകള്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്.

അതോടെ ഇതുവരെ എന്റെ ചര്‍മത്തിന് എഫക്ട് ചെയ്തിരുന്ന പ്രൊഡക്ടുകള്‍ ഒന്നും പിന്നീട് ഫലം കാണാതെയായി. പിഗ്മേന്റേഷന്‍, വരള്‍ച്ച, നീര്‍വീക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഒന്നും വന്നില്ല, അക്കാര്യത്തില്‍ ചര്‍മം എന്നെ വളരെ അധികം സഹായിച്ചു എന്നാണ് നടി പറഞ്ഞത്. ചര്‍മത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ഞാന്‍ ചെയ്തത് നോണ്‍ – ഇന്‍വേസിസ് റൂട്ട് ട്രീറ്റ്‌മെന്റുകളാണ്.

പിക്കോ ലേസര്‍, റെഡ് ലൈറ്റ് തെറാപ്പി തുടങ്ങിയവയ്‌ക്കൊപ്പം മുഖം കൂടുതല്‍ ഫോക്കസ്ഡ് ആവാന്‍ ലിംഫറ്റിക് ഡ്രൈനേജിന്‍ ചെയ്തു. ആരോഗ്യാവസ്ഥ മോശമാവുമ്പോള്‍ ഞാന്‍ എന്റെ മുഖ സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതിനെ കൃത്യമായി പരിപാലിച്ചു.

പെട്ടന്നുള്ള എഫക്ട് കിട്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ അത് നിലനിര്‍ത്തുന്നത് എങ്ങനെ എന്നതിലാണ് ഞാന്‍ ശ്രദ്ധ കൊടുത്തത്. സൂര്യാഘാതം ഏല്‍ക്കാതെയും, കൂടുതല്‍ ഹൈഡ്രേറ്റ് ആയിരിക്കാനും ശ്രദ്ധിച്ചു. ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി പോഷാകാഹാരം കഴിച്ചു- ഇതൊക്കെയാണ് പ്രധാനമായും ചെയ്തത്. അത് രഹസ്യമല്ല, ആര്‍ക്കും സാധിക്കുമെന്നും സമാന്ത പറഞ്ഞു. നിമിഷനേരം കൊണ്ടാണ് സാമന്തയുടെ വാക്കുകൾ വൈറലായി മാറിയത്.

അതേസമയം ഗൗതം വാസുദേവ മേനോന്റെ ‘യെ മായാ ചേസാവാ’ എന്ന തെലുഗു സിനിമയിലൂടെയാണ് സാമന്ത നായികയായി അരങ്ങേറിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടത് സാമന്തയായിരുന്നു. അനാവശ്യമായ പ്രതികരണങ്ങളിലൂടെ പലരും നടിയെ കുറ്റപ്പെടുത്തി.

ഇതിനിടയില്‍ കഠിനമായൊരു അസുഖം കൂടി വന്നതോടെ നടി കൂടുതല്‍ മോശം അവസ്ഥയിലേക്കും പോയി.
ഇതിനിടെ സാമന്തയെ കുറിച്ചുള്ള പുതിയ ചില പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജ്യോതിഷനായ വേണു സ്വാമി. മുന്‍പ് സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ കുറിച്ചും ഇരുവര്‍ക്കുമിടയില്‍ വിവാഹമോചനം ഉണ്ടാകുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു.

എന്നാൽ വീണ്ടും സാമന്തയെ കുറിച്ചുള്ള പ്രവചനങ്ങളുമായി വെനുസ്വമി രംഗത്തെത്തിയിരുന്നു. സാമന്തയുടെ ഇനിയുള്ള സമയം നല്ലതായിരിക്കുമെന്നാണ് വേണു സ്വാമി പറയുന്നത്. വരാനിരിക്കുന്ന ചിത്രങ്ങള്‍ നടിയ്ക്ക് കൂടുതല്‍ പേരും പ്രശസ്തിയും കൊണ്ടുവരുമെന്നും മുന്‍പുണ്ടായിരുന്ന പ്രശസ്തിയില്‍ തന്നെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിക്കുമെന്നും ജ്യോതിഷ്യ പ്രവചിക്കുന്നു.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു നടന്‍ നാഗ ചൈതന്യയെ സാമന്ത വിവാഹം കഴിക്കുന്നത്. നാല് വര്‍ഷത്തോളം നല്ല ദമ്പതിമാരായി ഇരുവരും ജീവിച്ചു. 2021 ഒക്ടോബറിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിക്കുന്നത്.

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ ഏറ്റവും നല്ല ദമ്പതിമാരായി അറിയപ്പെട്ടിരുന്ന താരങ്ങളുടെ വേര്‍പിരിയല്‍ ആരാധകരെ നിരാശരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. പലപ്പോഴായി ഇതിന്റെ കാരണം അന്വേഷിച്ച് പോയവര്‍ സാമന്തയിലാണ് കുറ്റം കണ്ടെത്തിയത്.

ഒരു കുഞ്ഞ് ജനിക്കാത്തതാണ് പ്രശ്‌നമെന്നും സാമന്തയുടെ വാശി കൊണ്ടാണ് ഇതൊക്കെയെന്നും ആരോപണങ്ങള്‍ വന്നു. മാത്രമല്ല വിവാഹമോചനത്തിന് പിന്നാലെ സാമന്ത ഐറ്റം ഡാന്‍സ് കളിച്ചതും സിനിമയില്‍ ഗ്ലാമറസായി അഭിനയിച്ചതുമൊക്കെ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. ഇടയ്ക്ക് ഗുരുതരമായൊരു അസുഖം തനിക്കുണ്ടെന്ന് പറഞ്ഞതോടെ നടിയെ പിന്തുണച്ചും ആരാധകരെത്തി.

More in News

Trending