നടി പ്രിയങ്ക ചോപ്രയെ പരിഹസിച്ചു കൊണ്ടുള്ള സൽമാൻ ഖാന്റെ പരാമർശം വിവാദത്തിൽ .പ്രിയങ്ക ചോപ്രയുടെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ പരിഹസിച്ചുകൊണ്ടുള്ള നടന് സല്മാന് ഖാന്റെ പരാമര്‍ശം ആണ് വിവാദത്തിൽ ആയതു .സല്മാന് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം നോട്ട്ബുക്കിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പ്രിയങ്കയെ കളിയാക്കി താരം സംസാരിച്ചത്.
എന്തിനാണ് ടിന്‍ഡര്‍ മാത്രമാക്കുന്നത്, ഗ്രീന്ഡര് ഉം ഉണ്ടല്ലോ-ഈ ഡിജിറ്റല്‍ യുഗത്തില്‍ നോട്ട്ബുക്ക്, ഡേറ്റിങ്ങ് ആപ്പായ ടിന്‍ഡര്‍ മുതലായവയുടെ പ്രസക്തി എന്താണ് എന്ന് ഉള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആയിരുന്നു സൽമാൻ ഖാൻ ഇങ്ങനെ മറുപടി പറഞ്ഞത് .ഗേ, ട്രാന്‍സ്ജെന്‍ഡര്‍, ബൈ സെക്ഷ്വല്‍, ലെസ്ബിയന്‍സ് തുടങ്ങിയ ഭിന്ന ലൈംഗികതയുള്ള ആളുകള്‍ക്കുള്ള ഡേറ്റിങ്ങ് ആപ്പാണ് ഗ്രിന്‍ഡര്‍. ഇതേ തുടര്‍ന്നായിരുന്നു പ്രിയങ്കയുടെ ബംബ്ള് എന്ന ആപ്പിനെക്കുറിച്ച് സല്‍മാനോടുള്ള ചോദ്യം. പ്രിയങ്കയുടെ വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ് എന്ന് സല്മാന് തമാശ രൂപേണ തിരിച്ചു ചോദിച്ചു.
സല്‍മാന്റെ ഏറ്റവും പുതിയ സിനിമയായ ഭാരത് ല്‍ പ്രിയങ്കയും അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ സിനിമ തുടങ്ങുന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ പ്രിയങ്ക സിനിമയില്‍ നിന്നും പിന്മാറി. ഗായകന് നിക്ക് ജോനാസുമായുള്ള പ്രിയങ്കയുടെ വിവാഹമാണ് ഇതിനു കാരണമായി കണക്കാക്കപ്പെട്ടത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...