Actor
‘ലിയോ’ കാണാന്‍ എന്താണ് ഭാര്യയെ കൂട്ടാതിരുന്നത് എന്ന ചോദ്യത്തിന് മാസ് മറുപടിയുമായി ബാല; വൈറലായി വീഡിയോ
‘ലിയോ’ കാണാന്‍ എന്താണ് ഭാര്യയെ കൂട്ടാതിരുന്നത് എന്ന ചോദ്യത്തിന് മാസ് മറുപടിയുമായി ബാല; വൈറലായി വീഡിയോ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിയോ. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫസ്റ്റ് ഡേ തന്നെ ഷോ കാണാന്‍ സാധാരണക്കാരായ വിജയ് ആരാധകര്‍ മാത്രമല്ല, സെലിബ്രിറ്റി ആരാധകരുടെ തിരക്കും തിയേറ്ററുകളിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് ബാല. സിനിമ കണ്ട് പുറത്തിറങ്ങിയ ബാലയുടെ അടുത്തേക്ക് അഭിപ്രായം ചോദിച്ച് മൈക്കുമായി മാധ്യമപ്രവര്‍ത്തര്‍ എത്തി. അക്കൂട്ടത്തില്‍ ഒരാളാണ് ഭാര്യ എലിസബത്തിനെ കുറിച്ച് തിരക്കിയത്.
പോകുന്നിടത്ത് എല്ലാം ബാല ഭാര്യ എലിസബത്തിനെയും കൂടെക്കൂട്ടുന്നത് പതിവാണ്. എന്താണ് ഭാര്യയെ കൂട്ടാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ആക്ടര്‍ ആയതുകൊണ്ട് സിനിമാ തിയേറ്ററില്‍ വന്നു, അവള്‍ ഡോക്ടര്‍ ആയതുകൊണ്ട് ചിലപ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കും എന്നായിരുന്നു ബാലയുടെ മറുപടി. ലിയോ സിനിമയെ കുറിച്ച് ബാല വാചാലനാകുന്നുണ്ട്.
‘എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ക്ലൈമാക്‌സ് വരെ സംവിധായകന്‍ ആ സസ്‌പെന്‍സ് കൊണ്ടു പോയി. അതാണ് സിനിമയുടെ വിജയം. ലോകേഷ് സിനിമയാണോ, വിജയ് സിനിമയാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. രണ്ടുപേരുടെയും സിനിമയാണ്, രണ്ട് പേരും ലെജന്റ്‌സ് ആണ്. പക്ഷെ എന്തൊക്കെയായാലും ഈ സിനിമ വിജയ് ഫാന്‍സിനൊപ്പമിരുന്ന് തിയേറ്ററില്‍ തന്നെ കാണണം’ എന്നാണ് ബാല പറഞ്ഞത്.
തൃഷ വിജയ് കോമ്പോയും സൂപ്പറാണ്. വിജയ് സര്‍ കരിയറില്‍ ഇതുവരെ ചെയ്യാത്ത, തൃഷ വിജയ് ഫാന്‍സ് ആഗ്രഹിക്കുന്ന ഒരു ബ്യട്ടിഫുള്‍ സീന്‍ ഈ സിനിമയിലുണ്ട്. അത് സസ്‌പെന്‍സാണെന്നും ബാല പറഞ്ഞു. സിനിമയ്ക്ക് ഇപ്പോള്‍ നല്ല സമയമാണെന്ന് എനിക്ക് തോന്നുന്നു. പ്രൊഡ്യൂസേഴ്‌സിനും ഡിസ്ട്രിബ്യൂട്ടേഴ്‌സിനും എല്ലാം ഇപ്പോള്‍ നല്ല വരുമാനം കിട്ടുന്നുണ്ട്. ജയിലര്‍ പടം 800 കോടി കടന്നു, ജവാന്‍ ആയിരം കോടി കടന്നു. അതുപോലെ ലിയോയും കോടികള്‍ വാരട്ടെ. അപ്പോഴാണ് സിനിമാ വ്യവസായം നിലനില്‍ക്കുന്നത് എന്നും ബാല പറഞ്ഞു.
കുറച്ച് ദാവസങ്ങള്‍ക്ക് മുമ്പ് ബാല പുത്തന്‍ കാര്‍ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കിടയില്‍ ലിയോ സിനിമയെ കുറിച്ച് ചോദിച്ചിരുന്നു. ഈ വേളയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘എപ്പോഴും ലിയോ ലിയോന്ന് ചോദിക്കാതെ, എന്റെ കുടുംബത്തിലെന്ന് സിനിമ വരുന്നുണ്ട്, അത് കേക്കലയാ..ടെക്‌നിക്കലി ഹൈ അഡ്വാന്‍സ്ഡ് സിനിമയാണ് ഇത്. ഹോളിവുഡ് റേഞ്ചിലാണ് ചിത്രം എടുത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചത്രമാണ്. 14 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ത്രീഡിയില്‍ ഇത്രയും ഭാഷയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് കങ്കുവ എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് പറയുന്നത് ഞങ്ങളുടെ കങ്കുവയും ലിയോയും ഒടട്ടെ’, എന്നാണ് ബാല പറഞ്ഞത്.
അടുത്തിടെ എലിസബത്തുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കണം എന്ന മട്ടില്‍ വന്ന ഒരു കമന്റിനോടുള്ള ബാലയുടെ പ്രതികരണവും ഏറെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചു നാളത്തേക്ക് താന്‍ ബ്രേക്ക് എടുക്കുന്നു എന്ന് അറിയിച്ചുകൊണ്ട് ബാല പങ്കുവച്ച വീഡിയോക്ക് താഴെയാണ് കമന്റ്. കുടുംബത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട് എന്ന് ബാല വീഡിയോയില്‍ പറഞ്ഞു.
അതേസമയം താന്‍ ഇതുവരെ ചെയ്ത ചില പ്രവര്‍ത്തനങ്ങളുടെ അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കും എന്നും ബാല അറിയിച്ചു. ഇതിനു താഴെയാണ് ഉപദേശ കമന്റുമായി ആരാധിക എത്തിയത്. ‘ബാല ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങള്‍ എല്ലാപേരും ഹാപ്പിയാകും. ഇതൊരു അഭ്യര്‍ത്ഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്ന് പറഞ്ഞാണ് കമന്റ്.
ബാല മറുപടിയും നല്‍കി. ‘ഒരു പൊതു പ്ലാറ്റ്‌ഫോമില്‍, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ ഉപദേശം നല്‍കരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക,’ എന്നായിരുന്നു ബാലയുടെ ഉപദേശം. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നത് എന്നും ബാല വ്യക്തമാക്കി.