Malayalam
എലി മൂത്രം കൊണ്ടുണ്ടാക്കിയ പാനി പൂരി കഴിച്ച് ഛര്‍ദ്ദിച്ചു, ഞാന്‍ കണ്ട സിനിമകളിലെ മുംബൈ അല്ല വേറെ മുംബൈയുമുണ്ട്; അനുഭവം പങ്കുവെച്ച് വ്‌ലോഗര്‍ ഗ്ലാമി ഗംഗ
എലി മൂത്രം കൊണ്ടുണ്ടാക്കിയ പാനി പൂരി കഴിച്ച് ഛര്‍ദ്ദിച്ചു, ഞാന്‍ കണ്ട സിനിമകളിലെ മുംബൈ അല്ല വേറെ മുംബൈയുമുണ്ട്; അനുഭവം പങ്കുവെച്ച് വ്‌ലോഗര്‍ ഗ്ലാമി ഗംഗ
സോഷ്യല്‍ മീഡിയ ഇന്ന് വളരെ സജീവമാണ്. നിരവധി പേരാണ് തങ്ങളുടെ വ്‌ലോഗുകളുമായി എത്തുന്നത്. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളതും. അതുപോലെ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്‌സുകളുകളിലൂടെയാണ് ഗംഗ താരമായി മാറുന്നത്. ഗംഗയുടെ വീഡിയോകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. അതോടൊപ്പം തന്നെ ഗംഗയുടെ വ്‌ളോഗുകളും ശ്രദ്ധ നേടാറുണ്ട്. തിരുവവനന്തപുരം ശൈലിയിലുള്ള സംസാരമാണ് ഗംഗയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. അതേസമയം ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഗംഗ താരമായി മാറുന്നത്.
ഈയ്യടുത്ത് ഗംഗ മുംബൈ യാത്ര നടത്തിയിരുന്നു. ഈ സമയത്ത് എലി മൂത്രം കൊണ്ടുണ്ടാക്കിയ പാനി പൂരി കഴിക്കേണ്ടി വന്ന ദുരവസ്ഥ ഗംഗ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് വിശദമായി സംസാരിച്ചിരിക്കുകയാണ് ഗംഗ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”എനിക്ക് ഭയങ്കര ഇഷ്ടമാണ് പാനിപൂരിയും മസാലപൂരിയും സേവ്പൂരിയുമൊക്കെ. ഇവിടെ മുംബൈ ഛാട്ട് ഉണ്ടല്ലോ. അപ്പോള്‍ മുംബൈയില്‍ പോയപ്പോള്‍ ഒറിജിനല്‍ സ്ഥലം അതാണല്ലോ കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഇവിടെ ഉണ്ടാക്കുന്നതിനേക്കാള്‍ ടേസ്റ്റ് കാണുമല്ലോ. അങ്ങനെ പോയി കഴിച്ചതാണ്. എനിക്ക് ഇപ്പോഴും ആ ദുര്‍ഗന്ധം അറിയാം. മുമ്പ് താമസിച്ചിരുന്നത് ഒരു ചെറിയ വീടായിരുന്നു. എലിയും പാമ്പുമൊക്കെ വരുമായിരുന്നു. അതുകൊണ്ട് തന്നെ എലി മൂത്രത്തിന്റെ മണം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നു” ഗംഗ പറയുന്നു.
”അതു തന്നെയായിരുന്നു. ചിലപ്പോള്‍ അവിടെ ഓടയില്‍ കിടക്കുന്ന വെള്ളമെങ്ങാനും ആയിരിക്കും. ഞാന്‍ ഛര്‍ദ്ദിച്ചു. രാവിലെ മുതല്‍ ഒന്നും കഴിച്ചിരുന്നുമില്ല. എന്റെ വസ്ത്രത്തില്‍ അതിന്റെ കറി ആയിരുന്നു. അപ്പോള്‍ ആ അപ്പൂപ്പന്‍ എന്നെ നോക്കി പേടിപ്പിച്ചു. എന്റെ എലി മൂത്രം നീ വേസ്റ്റാക്കി എന്ന ഭാവമായിരുന്നു അയാള്‍ക്ക്. അയാള്‍ എന്നെ തുറിച്ച് നോക്കുകയായിരുന്നു. മനുഷ്യപ്പറ്റില്ലാത്ത ഒരു അപ്പൂപ്പനായിരുന്നു” ഗംഗ പറയുന്നു.
വലത് വശത്ത് കെഎഫ്‌സിയുണ്ടായിരുന്നു. നേരെ പോയി. എല്ലാവരും എന്തെങ്കിലും വാങ്ങാനല്ലേ പോവുക. ഞാന്‍ നേരെ പോയി വാളു വെക്കുകയായിരുന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണ് എനിക്ക് സമാധാനമാണ്. ഞാന്‍ വിചാരിച്ച മുംബൈ അല്ലായിരുന്നു. ഞാന്‍ കണ്ട സിനിമകളിലെ മുംബൈ അല്ല വേറെ മുംബൈയുമുണ്ട്. ഒരു വശത്ത് തെരുവുകളും മറ്റൊരു വശത്ത് വലിയ ബില്‍ഡിംഗുകളുമാണെന്നും ഗംഗ പറയുന്നു.
കൂടാതെ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ഗംഗ സംസാരിക്കുന്നുണ്ട്. വെളുക്കാനായി ഗ്ലൂട്ടോതയോണ്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യം താന്‍ നിരന്തരം കേള്‍ക്കേണ്ടി വരാറുണ്ടെന്നാണ് ഗംഗ പറയുന്നത്. ഗ്ലൂട്ടോ എടുത്തിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാല്‍ താന്‍ എടുത്തിട്ടില്ലെന്നും ഗംഗ പറയുന്നു.
അതേസമയം കമന്റ് ബോക്‌സില്‍ ഗ്ലൂട്ടോ എടുത്തിട്ടുണ്ടോ എന്ന് കണ്ടപ്പോള്‍ ആദ്യം തനിക്ക് ഒന്നും മനസിലായില്ലെന്നാണ് ഗംഗ പറയുന്നത്. പിന്നെ അന്വേഷിച്ചപ്പോള്‍ ആണ് അറിയുന്നത്. ഭയങ്കര റേറ്റാണ്. ഒരുപാട് സിറ്റിംഗ്‌സ് ഒക്കെ വേണ്ടി വരും. ഡെര്‍മറ്റോളജിസ്റ്റ് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. ഒരു സിറ്റിംഗിന് 12000-13000 ഓക്കെയാണ് പറയുന്നത്. ഞാനതും പറഞ്ഞ് ചെന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കോളാന്‍ പറയുമെന്നും ഗംഗ പറയുന്നു.
താന്‍ നേരിട്ട മറ്റൊരു പ്രശ്‌നവും താരം പങ്കുവെക്കുന്നുണ്ട്. ഫേസ് വൈറ്റ്‌നിംഗ് ക്രീമെടുത്ത് കിഡ്‌നി പോയ സംഭവമാണ്. എന്നാല്‍ ഞാനത് ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് ഗംഗ പറയുന്നത്. ആ സമയത്ത് മുംബൈയിലായിരുന്നു. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് ഗംഗ പറയുന്നത്. പിന്നീട് വെളുത്തിട്ട് പാറണ ക്രീം എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഇങ്ങനൊരു സംഭവമുണ്ടെന്ന് അറിയുന്നതെന്നാണ് ഗംഗ പറയുന്നതു.
എന്നാല്‍ താന്‍ ഇത്തരം ക്രീമുകളൊന്നും പ്രൊമോട്ട് ചെയ്യാറില്ലെന്നും പക്ഷെ എന്നിട്ടും തനിക്ക് തെറി വിളികേള്‍ക്കേണ്ടി വരുന്നുവെന്നാണ് ഗംഗ പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യ. നീ ക്രീം എടുത്തിട്ടുണ്ടോ, നിന്റെ കിഡ്‌നി പോകാറായി എന്നൊക്കെയാണ് കമന്റുകളെന്ന് ഗംഗ പറയുന്നു. താന്‍ ഇന്നുവരെ ഒരു സ്‌കിന്‍ വൈറ്റ്‌നിംഗ് ക്രീമും പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും ഗംഗ വ്യക്തമാക്കി.. നേരത്തെ മോയ്സ്റ്റ്‌റൈസിംഗ് ക്രീമുകളുടെ വീഡിയോ ചെയ്തിരുന്നു. പക്ഷെ അതും ഡെര്‍മറ്റോളജിസ്റ്റുകള്‍ അംഗീകരിച്ചവ മാത്രമായിരുന്നുവെന്നും ഗംഗ വ്യക്തമാക്കുന്നു.