Songs
എന്റെ മകളുടെ ബലത്തിലാണ് ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്;ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകൾ പടിയിട്ടും കിട്ടാത്ത ഭാഗ്യം; സലീം കോടത്തൂർ!
എന്റെ മകളുടെ ബലത്തിലാണ് ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്;ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകൾ പടിയിട്ടും കിട്ടാത്ത ഭാഗ്യം; സലീം കോടത്തൂർ!
തൊണ്ണൂറുകളിലെ മലയാളി യൂത്തുകൾക്ക് നൊസ്റ്റാൾജിയയാണ് ഇന്നും സലിം കോടത്തൂരിന്റെ പാട്ടുകൾ. ഒട്ടനവധി ആല്ബം പാട്ടുകളിലൂടെ ഇന്നും മലയാളി മനസ് കീഴടക്കിക്കൊണ്ടിരിക്കുന്ന ഗായകൻ. അദ്ദേഹം ആലപിച്ച പാട്ടുകളിലേറെയും ഒരു കാലത്ത് വലിയ രീതിയിൽ വൈറലായവയായിരുന്നു.
ഇപ്പോൾ ഗായകൻ സലീം കോടത്തൂർ എന്നതിലുപരിയായി ഹന്ന മോളുടെ ഉപ്പയായ സലീം കോടത്തൂർ എന്നാണ് ആളുകൾ അദ്ദേഹത്തെ അറിയുന്നത്.
മകളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു അച്ഛനെ കണ്ടെത്താൻ തന്നെ പ്രായസമായിരിക്കുമെന്നാണ് പലപ്പോഴും സലിം കോടത്തൂർ പങ്കുവെക്കുന്ന പോസ്റ്റുകൾ കാണുമ്പോൾ ആരാധകർ പറയുന്നത്. സലീം കോടത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഹന്ന മോളെ കുറിച്ച് ആദ്യമായി മലയാളികൾ അറിയുന്നത്.
ഇപ്പോഴിത മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൈയ്യിൽ നിന്നും കൈരളി ടിവി 2022 ഫിനിക്സ് അവാർഡ് ഏറ്റുവാങ്ങിയ മകളെ കുറിച്ച് സലീം കോടത്തൂർ പറഞ്ഞ വാക്കുകളാണ് ആരാധകരുടെ കണ്ണിനെ ഈറൻ അണിയിച്ചിരിക്കുന്നത്.
ഒപ്പം മമ്മൂട്ടിയുടെ കൈയ്യിൽ നിന്നും മകൾ പുരസ്കാരം ഏറ്റ് വാങ്ങിയതിന്റെ വീഡിയോയും സലീം കോടത്തൂർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
വളരെ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്ന ഒരു നിമിഷത്തിലാണ് ഞാൻ നിൽക്കുന്നത്. ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ആ ഡയലോഗ് ഞാൻ വീണ്ടും ഇവിടെ ആവർത്തിക്കുകയാണ് എന്റെ മകളുടെ ബലത്തിലാണ് ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്. ഞാൻ ഏറെ ആഗ്രഹിച്ച വേദി…. ഞാൻ ജീവിതത്തിൽ ഏറെ സ്വപ്നം കണ്ടിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക.
‘എണ്ണിയാൽ എത്ര വരുമെന്ന് എനിക്കറിയില്ല… ഞാൻ ഏകദേശം ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകൾ പാടിയ വ്യക്തിയാണ്. പക്ഷെ എന്നിട്ടൊന്നും ഇതുപോലൊരു വേദിയിൽ എനിക്ക് നിൽക്കാൻ കഴിഞ്ഞിട്ടില്ല.
‘ഒരുപക്ഷെ ലോകം തെറ്റായി കാണില്ലായിരുന്നുവെങ്കിൽ ഇന്ന് എന്റെ മകളുടെ കാലിൽ ഞാൻ തൊട്ട് നമസ്കരിച്ചേനെ. ഒരു നിമിഷം പോലും മകളെ ഓർത്ത് ഞങ്ങൾ സങ്കടപ്പെട്ടിട്ടില്ല. എന്നും സന്തോഷിക്കുകയും അഭിമാനിക്കുകയുമെ ചെയ്തിട്ടുള്ളൂ.’
‘ഞാൻ ചെയ്ത പുണ്യമാണ് എനിക്ക് ഇങ്ങനൊരു മാലാഖയെ കിട്ടാൻ കാരണം. ആദ്യമൊക്കെ സഹതാപത്തിന്റെ കണ്ണുകൾക്കിടയിലൂടെയാണ് എന്റെ മകൾ ജീവിച്ചിരുന്നത്. ചില ആളുകൾ ആ സമയത്ത് പറഞ്ഞു.’
ദൈവത്തിന്റെ പരീക്ഷണമാണ്… എന്ത് ചെയ്യാനാണ് അതിനോട് പൊരുത്തപ്പെടണമെന്ന്. ആ ആളുകളെ കൊണ്ട് തന്നെ തിരുത്തി പറയിക്കാൻ എനിക്ക് കഴിഞ്ഞു… ദൈവം തന്നെ ഭാഗ്യമാണ് എന്റെ മാലാഖയെന്ന്. ഒഴുക്കുള്ള പുഴയിൽ ഇറങ്ങി ഒഴുക്കിനൊപ്പം പോകുന്നതിന് പകരം ഒഴുക്കിനെതിരെ നീന്തി കഴിഞ്ഞാൽ കുറച്ച് നമ്മൾ കിതക്കുമെങ്കിലും പലതും നമുക്ക് നേടിയെടുക്കാൻ കഴിയും.
അതുകൊണ്ടാണ് വിധിയോടൊപ്പം സഞ്ചരിക്കാതെ വിധിക്കെതിരെ സഞ്ചരിച്ച് ഇന്ന് എന്റെ മകൾ മമ്മൂക്ക എന്ന മഹാനടനൊപ്പം എനിക്ക് കിട്ടാത്ത അവസരം നേടി നിൽക്കുന്നത്.’
‘എന്റെ മകൾ നൂലില്ലാത്ത ഒരു പട്ടമായിരുന്നു…. ചിറകില്ലാത്ത പട്ടമായിരുന്നു… ഞാനും എന്റെ ഭാര്യയും കുടുംബത്തിലെ മറ്റ് അംഗങ്ങളും സുഹൃത്തുക്കളും അവൾക്ക് നൂലും ചിറകുമെല്ലാമായി നിന്നപ്പോൾ അവൾ പറക്കാൻ തുടങ്ങി.
‘ഇപ്പോൾ അവളുടെ ചിറകിലാണ് ഞാൻ പറക്കുന്നത്. എന്നെ അറിയാത്ത ആളുകൾ പോലും ഹന്ന മോളുടെ ഉപ്പ എന്ന പേരിൽ എന്നെ ഇന്ന് അറിയുന്നു. മകളെ കുറിച്ച് പറയുമ്പോൾ എപ്പോഴും നിർത്താതെ സംസാരിക്കുന്ന ആളാണ് ഞാൻ. ഇന്ന് ഞാനും എന്റെ കുടുംബവും സന്തോഷിക്കുന്നത് എന്റെ മകളിലൂടെയാണ്.’
‘ഇനിയും ജന്മമുണ്ടെങ്കിൽ ഹന്ന മോളുടെ ഉപ്പയായി ജനിക്കണമെന്നതാണ് എന്റെ ആഗ്രഹം’ സലീം കോടത്തൂർ പറഞ്ഞു. സലീംമിന്റെ പോസ്റ്റ് വൈറലാതോടെ പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുമായി എത്തി.
പുരസ്കാരം ഏറ്റുവാങ്ങും മുമ്പ് ഹന്ന മോൾ മമ്മൂട്ടിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. അങ്ങനൊരു രീതി മകളെ ശീലിപ്പിക്കരുതെന്നാണ് പലരും സലീംമിനോട് കമന്റുകളിലൂടെ പറയുന്നത്. പക്ഷെ സലീം കോടത്തൂർ ഇത്തരം കമന്റുകളോട് പ്രതികരിച്ചിട്ടില്ല.
about salim kodathoor
