ആൺപിള്ളേർക്ക് ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടാമെങ്കിൽ , പെൺപിള്ളേർക്ക് ബോയ്സ് ഹോസ്റ്റലും കേറാം !!ചിരിപ്പിച്ചും സസ്പെൻസ് നിറച്ചും സകലകലാശാലയുടെ ട്രെയ്ലർ എത്തി !!!
മണിയൻപിള്ള രാജുവിന്റെ മകൻ നിരഞജ്ൻ നായകനാകുന്ന സകലകലാശാലയുടെ ട്രെയ്ലർ എത്തി. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ട്രെയ്ലർ റിലീസ് ചെയ്തത്. ക്യാമ്പസ് പശ്ചാത്തലത്തിൽ യുവക്കളുടെ കഥ പറയുന്ന ചിത്രമാണ് സകലകലാശാല.
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്തു ഷാജി മൂത്തേടൻ നിർമിക്കുന്ന ചിത്രമാണ് സകലകലാശാല. കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ നിരഞ്ജന് നായികയായി എത്തുന്നത് മാനസ രാധാകൃഷ്ണനാണ്. കോമഡിയും സസ്പെൻസും നിറഞ്ഞ ട്രെയിലർ പ്രേക്ഷകരെ പിടിച്ചിരുത്തും.യുവജനങ്ങൾക്ക് മാത്രമല്ല യുവത്യം നിറഞ്ഞ മനസ്സുള്ളവർക്കും യുവജനോത്സവം തന്നെയാകും ‘സകലകലാശാല’.
വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം തരംഗമാകി കഴിഞ്ഞു.
ധര്മജന് ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു.മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...