ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസാരിക്കാൻ പറ്റില്ലല്ലോ – ലൂസിഫറിന്റെ മരണമാസ്സ് ടീസറുമായി മമ്മൂട്ടി
ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് കുമ്പസാരിക്കാൻ പറ്റില്ലല്ലോ – ലൂസിഫറിന്റെ മരണമാസ്സ് ടീസറുമായി മമ്മൂട്ടി
മലയാള സിനിമ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാന ഹരിശ്രീ കുറിക്കുന്ന ‘ലൂസിഫര്‍’.കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറുടെ റോളിലാണ് മോഹന്‍ലാല്‍ ലൂസിഫറിലെത്തുന്നതെന്നാണ്
സൂചന.കേരളരാഷ്ട്രീയ രംഗത്ത് പൊട്ടിതെറി സൃഷ്ടിച്ചേക്കാവുന്ന തീ പൊരി സംഭാഷണങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് രചയിതാവ് മുരളിഗോപി പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫറിന്‍റെ സ്ക്രിപ്റ്റ് പ്രിഥ്വിരാജിനെ ഏല്‍പ്പിച്ചിരിക്കുന്നത്.താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ പരാമാവധി ഉപയോഗപ്പെടുത്തി കൊണ്ടായിരിക്കും ലൂസിഫറിനെ പ്രിഥ്വിരാജ് പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുക.പ്രിഥ്വിരാജിന്‍റെ ആദ്യ ചിത്രത്തില്‍ മഞ്ജുവാര്യരാണ് മോഹന്‍ലാലിന് നായിക.വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് കൂടാതെ ഇരുപതോളം പ്രമുഖ താരങ്ങളും ലൂസിഫറില്‍ പ്രധാന വേഷങ്ങളിലുണ്ട്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലൂസിഫര്‍
ചിത്രീകരണം ആരംഭിച്ച ദിവസം തന്നെ ഒരുമലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാറ്റ് ലൈറ്റ് തുകയായ’10’കോടിരൂപ മലയാളത്തിലെ നമ്പര്‍വണ്‍ ചാനല്‍ ഓഫര്‍ ചെയ്തെന്നാണ് കേള്‍ക്കുന്നത്. തിരുവനന്തപുരം, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍, മുംബൈ എന്നീ ലൊക്കേഷനുകളിലെല്ലാം ചിത്രീകരിച്ചുകൊണ്ടായിരിക്കും ലൂസിഫര്‍ പൂര്‍ത്തിയാവുക.
ആന്റണി പെരിമ്പാവൂരിന്‍റെ നിര്‍മ്മാണത്തില്‍ പ്രിഥ്വിരാജിന്‍റെ ക്യാപ്റ്റന്‍സിയില്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘ലൂസിഫര്‍’ സൗത്ത് ഇന്ത്യന്‍ സിനിമയുടെ വലിയ പ്രതീക്ഷകളില്‍ ഒന്നാണ്. ഒരു ഇന്റര്‍സ്റ്റിയിലെ യുവ സൂപ്പര്‍താരം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മറ്റൊരു സീനിയര്‍ സൂപ്പര്‍താരം നായകനാകുന്ന ആകാംഷയും കൗതുകവുമാണ് ലൂസിഫറിനെ വലിയ പ്രതീക്ഷകളിലേക്ക് തള്ളി വിട്ടിരിക്കുന്നത്.ലൂസിഫര്‍ കാരണം പ്രിഥ്വിരാജിനെ തേടിയെത്തിയ നിരവധി പ്രോജക്റ്റുകള്‍ പ്രിഥ്വിരാജ് ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിനു വേണ്ടി മറ്റുതിരക്കുകളെല്ലാം മാറ്റിവെച്ച് പ്രിഥ്വിരാജ് മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്ത് കഴിഞ്ഞു.ഇനി, ഏകദേശം ആറുമാസത്തോളം പ്രിഥ്വിരാജ് ലൂസിഫറിനൊപ്പമായിരിക്കും. സഹോദരനായ ഇന്ദ്രജിത്തിന് മോഹന്‍ലാലിനൊപ്പം ഇടിവെട്ട് കഥാപാത്രമാണ് ലൂസിഫറില്‍ പ്രിഥ്വിരാജ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും കൈകോര്‍ക്കുന്ന ‘മരയ്ക്കാര്‍ അറബികടലിന്‍റെ സിംഹം’ ആശീര്‍ വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ്.മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രങ്ങളെ പുതുക്കിപണിത ‘നരസിംഹം’… ബോക്സോഫീസിനെ ആദ്യമായി 50 കോടി ക്ലബില്‍ കയറ്റിയ ‘ദൃശ്യം’.. ബോക്സോഫീസിനെ വീണ്ടും 50 കോടിപുതപ്പിച്ച ‘ഒപ്പം’ തുടങ്ങിയ മോഹന്‍ലാലിന്‍റെ ഹിസ്റ്റോറിക്കല്‍ ഹിറ്റുകള്‍ ആശീര്‍ വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണിപെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘ഒടിയന്‍’ കഴിഞ്ഞ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന ‘ലൂസിഫര്‍’ തീര്‍ത്ത് നവംബറിലാണ് ആന്റണിപെരുമ്പാവൂര്‍ മോഹന്‍ലാല്‍ ടീമിന്‍റെ 25ആമത്തെ ചിത്രമായ അറബികടലിന്‍റെ സിംഹം ആരംഭിക്കുക.ആശീര്‍വാദിന്‍റെ ആദ്യ ചിത്രമായ നരസിഹം നേടിയത് മലയാളസിനിമയെ ഉഴുതുമറിച്ച വിജയമായിരുന്നു.എന്നാല്‍ , നരസിഹം എന്ന പേര് പോലെ മോഹന്‍ലാല്‍ ആന്റണിപെരുമ്പാവൂര്‍ ടീമിന്‍റെ 25 ആമത്തെ ചിത്രമായ അറബികടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ പേരിലും അവസാനം സിംഹം കടന്നുവരുന്നുണ്ട്. പേരിന്‍റെ അവസാനം വൃത്താകൃതി വന്ന ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിഹം, ദൃശ്യം, ഒപ്പം പോലെ
ആശീര്‍വാദ് ബാനറിനും മോഹന്‍ലാലിനും ആന്റണിപെരുമ്പാവൂരിനും മരയ്ക്കാര്‍ അറബികടലിന്‍റെ സിംഹവും രാശിയാകുമെന്ന് പ്രതീക്ഷിക്കാം .
