Connect with us

അന്യഭാഷകളിൽ നിരവധി അവസരങ്ങൾ … പക്ഷെ ,  മലയാളം അനന്യയെ കൈവിട്ടോ ? ഇല്ലെന്നു തെളിയിച്ച് അനന്യ …

Malayalam Breaking News

അന്യഭാഷകളിൽ നിരവധി അവസരങ്ങൾ … പക്ഷെ ,  മലയാളം അനന്യയെ കൈവിട്ടോ ? ഇല്ലെന്നു തെളിയിച്ച് അനന്യ …

അന്യഭാഷകളിൽ നിരവധി അവസരങ്ങൾ … പക്ഷെ ,  മലയാളം അനന്യയെ കൈവിട്ടോ ? ഇല്ലെന്നു തെളിയിച്ച് അനന്യ …

അന്യഭാഷകളിൽ നിരവധി അവസരങ്ങൾ … പക്ഷെ ,  മലയാളം അനന്യയെ കൈവിട്ടോ ? ഇല്ലെന്നു തെളിയിച്ച് അനന്യ …

അവതാരകര്‍ സിനിമയിലേക്ക് വരുന്നതും സിനിമയില്‍ നിന്ന് താരങ്ങള്‍ അവതരണത്തിലേക്ക് വരുന്നതും സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ അനന്യയും അവതരണത്തിലേക്ക്  ചുവടെടുത് വയ്ക്കുകയാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അനന്യ കുറെ നാളുകളായി സിനിമയില്‍ നിന്ന് അപ്രത്യക്ഷയയിരുന്നു.

അടുത്തിടെ തുടങ്ങിയ സീ കേരളം മലയാള ചാനലിലെ തമാശ ബസാറിലൂടെയാണ്  അനന്യ അവതാരകയായി എത്തുന്നത്. ആര്യ, രമേഷ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ ചാനലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ചുവടുവെപ്പിന് പിന്തുണകളറിയിച്ച്‌ ആരാധകരും രംഗത്തെത്തിയിരുന്നു.

നല്ലൊരു അവതാരക കൂടിയാണ് താനെന്ന് തെളിയിച്ചുരൊണ്ടിരിക്കുകയാണ് അനന്യ. നായികയായും സഹതാരമായും നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ റോളില്‍ ആരാധകരും സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്.

പുതിയ തമിഴ് ചിത്രത്തിന്റെയും തെലുങ്ക് സിനിമ മഹാറിഷിയുടെയും  ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലേക്കെത്തിയപ്പോഴും പ്രേക്ഷകര്‍ താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ശശികുമാറിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികളിലൂടെയായിരുന്നു താരം തമിഴില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കന്നഡയിലേക്കും തെലുങ്കിലേക്കും പോയപ്പോഴും സ്വീകാര്യതയുടെ കാര്യത്തില്‍ മുന്നിലായിരുന്നു അനന്യ.

ആഞ്ജനേയുമായുള്ള വിവാഹത്തിന് ശേഷവും അനന്യ സിനിമയില്‍ സജീവമാണ്. ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്ന് താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. മലയാളത്തില്‍ നായികയായി തുടക്കം കുറിച്ചതിന് പിന്നാലെ തമിഴകത്തും താരം വരവറിയിച്ചിരിച്ചിരുന്നു. മലയാളികള്‍ക്ക് മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയപ്പെട്ട താരമാണ് അനന്യ.

ananya’s new face as an anchor

More in Malayalam Breaking News

Trending

Recent

To Top